Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സഹോദരന്റെ മരണത്തിൽ സങ്കടം കാരണം ടൂറിനു പോയ ലോകത്തെ ആദ്യത്തെ അനിയൻ; ആർഎൽവി രാമകൃഷ്ണനെ കളിയാക്കി തരികിട സാബുവിന്റെ പോസ്റ്റ്; കലാഭവൻ മണിയുടെ പേരിൽ സൈബർ യുദ്ധം തുടരുന്നു

സഹോദരന്റെ മരണത്തിൽ സങ്കടം കാരണം ടൂറിനു പോയ ലോകത്തെ ആദ്യത്തെ അനിയൻ; ആർഎൽവി രാമകൃഷ്ണനെ കളിയാക്കി തരികിട സാബുവിന്റെ പോസ്റ്റ്; കലാഭവൻ മണിയുടെ പേരിൽ സൈബർ യുദ്ധം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തിൽ കുടുംബാഗങ്ങളും സുഹൃത്തുക്കളും രണ്ട് തട്ടിലാണ്. മണിയുടേത് മരണമാണെന്നും സുഹൃത്തുക്കളാണ് ഇതിന് പിന്നിലെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആരോപിക്കുന്നു. സിബിഐ അന്വേഷണത്തിന് സർക്കാരിന് അപേക്ഷയും നൽകി. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു ഈ നീക്കം. അതിനിടെ നടനും അവതാരകനുമായ തരികിട സാബുവിന് പിന്നാലെ കോമഡി താരമായ ജാഫർ ഇടുക്കിക്കെതിരെയും കലാഭവൻ മണിയുടെ സഹോദരൻ രംഗത്തു വന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫറിനും സാബുമോനും സുഹൃത്തുക്കളും പങ്കുണ്ടെന്ന് പറയുന്ന സഹോദരൻ ആർഎൽവി രാമകൃഷ്ണൻ സംശയത്തിന് ആധാരമായി തെളിവും പുറത്തുവിട്ടു. നേരത്തെ സാബുവിനെയും ജാഫറിനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം രാമകൃഷ്ണൻ ഉന്നയിച്ചിരുന്നു.

ഇതിനെ പ്രതിരോധിച്ച് രാമകൃഷ്ണനെ കളിയാക്കുകയാണ് തരികിട സാബു. സഹോദരന്റെ മരണത്തിൽ സങ്കടം കാരണം ടൂറിനു പോയ ലോകത്തെ ആദ്യത്തെ അനിയനെന്ന് കളിയാക്കുകയാണ് സാബു. രാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പേജിലെ പടങ്ങൾ സ്‌ക്രീൻ ഷോട്ടെടുത്ത് പോസ്റ്റ് ചെയ്യുകയാണ് സാബു ചെയ്തിരിക്കുന്നത്. നേരത്തെ രാമകൃഷ്ണനേയും മണിയുടേയും ഭാര്യയേയും കളിയാക്കി സാബു പോസ്റ്റിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സാബുവിനേയും ജാഫർ ഇടുക്കിയേയും ചോദ്യം ചെയ്യണമെന്ന് രാമകൃഷ്ണൻ ആവശ്യപ്പെട്ട തരത്തിൽ വാർത്ത എത്തിയത് ഇതോടെ സൈബർ ലോകത്ത് ഏറ്റുമുട്ടൽ പുതിയ തലത്തിലെത്തി. ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്കിൽ മണിയുടെ ചില സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ജാഫർ ഇടുക്കിയുടെ ചിത്രം ഫേസ്‌ബുക്കിൽ രാമകൃഷ്ണൻ പോസ്റ്റ് ചെയ്തത്. ഇത് ചതിയായിരുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവു വേണം എന്ന് രാമകൃഷ്ണൻ ചോദിക്കുന്നു. മണിയുടെ സഹായി പീറ്ററിനെതിരെയും രാമകൃഷ്ണൻ ആരോപണം ഉന്നയിക്കുന്നുണ്ട്.

ചാലക്കുടി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ ജാഫറിനെ കൊണ്ടുവന്ന് സൽക്കരിക്കുന്ന ഫോട്ടായാണെന്ന് പറഞ്ഞാണ് രാമകൃഷ്ണൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പീറ്ററും സുഹൃത്തുക്കൾക്കൊപ്പമുണ്ട്. പുണ്യാളൻ ഹോംലി ഫുഡ്‌സ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ഈ ചിത്രം വന്നത്. ഇതാണ് രാമകൃഷ്ണൻ ഉയർത്തിക്കാണിക്കുന്നത്. ഇവിടെ എത്താൻ മാത്രം ബന്ധം ജാഫറിന് എങ്ങനെ വന്നു എന്ന ചോദ്യമാണ് രാമകൃഷ്ണൻ ഉയർത്തുന്നത്. മണിയുടെ സുഹൃത്തുക്കളുമായി ജാഫർ ഇടുക്കിക്കും തരികിട സാബുവിനും അവിഹിത ബന്ധമുണ്ടെന്ന തരത്തിലായിരുന്നു ഇത് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തത്. ഇതിന് പിന്നാലെയാണ് സാബുവിന്റെ കളിയാക്കൽ പോസ്റ്റ്. നൃത്തപരിപാടികളിൽ പങ്കെടുക്കാനായുള്ള രാമകൃഷ്ണന്റെ ഫോട്ടോകളാണ് ഇതെന്നാണ് സൂചന.

പാഡിയിൽ വച്ചു തന്റെ ചേട്ടന് സഡേഷൻ കൊടുത്തതും, തുടർന്ന് ആരോടും പറയാതെ അമൃതയിൽ എത്തിച്ചതും പിന്നീട് തന്നോടൊ കുടുംബത്തിലെ ആരോടും ചോദിക്കാതെ തന്റെ ചേട്ടന്റെ പോസ്റ്റ്മാർട്ടം നടത്തിയതും ഒരു ആസൂത്രണമാണെന്നും സംശയിക്കുന്നതായും ഇതെല്ലം ചെയ്തത് ഡോ സുമേഷിന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. ബന്ധുക്കളെ അറിയിക്കാതെ ഈ കാര്യത്തിൽ ഇവർ ഭയങ്കരമായി അധികാരം കാണിച്ചു. തുടർന്നു മണിയെ അമൃതയിൽ കൊണ്ട് പോകുന്ന വഴിക്കാണ് താൻ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്. അവിടെ താൻ ഉണ്ടായിട്ടും കാര്യങ്ങൾ തന്നെ അറിയിച്ചില്ല എന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.

ഡോ സുമേഷ് സഡേഷൻ കൊടുതതാണ് തന്റെ ചേട്ടന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. കരൾ രോഗം മുള്ള ഒരാൾക്ക് ആന്റി ബയോട്ടിക് പോലും നൽകാൻ പാടില്ല. അത് ഡോ സുമേഷിനു വളരെ വ്യക്തമായി അറിയാം. അങ്ങനെയാണ് ചേട്ടൻ അബോധവസ്ഥയിലേക്കും മരണത്തിലേക്കും പോയത് എന്നും രാമകൃഷ്ണൻ ആരോപിക്കുന്നു. പാഡിയിൽ ഒരു നാലുകെട്ട് പണിയണം എന്ന് മണിക്ക് പ്ലാൻ ഉണ്ടായിരുന്നതായും, അതിന്റെ പ്രാരംഭ ഘട്ടം എന്നോണം കിണർ നിർമ്മാണം പൂർത്തി ആയിരുന്നതായും രാമകൃഷ്ണൻ പറഞ്ഞു. അതിനുള്ള പണത്തിനായി മണിയുടെ കൈയിൽ നിന്ന് പലപോഴായി വാങ്ങിച്ച പണം തിരിച്ചു ചോദിച്ചതാവാം തന്റെ ചേട്ടന്റെ മരണത്തിന് കാരണമെന്നാണ് രാമകൃഷ്ണൻ ആരോപിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തിലേറിയതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നൽകി. പൊലീസ് അന്വേഷണത്തിൽ വിശ്വ ാസമില്ലാത്തതും കൊണ്ടാണിതെന്നും വിശദീകരിക്കുന്നു. അതിനിടെ കലാഭവൻ മണിയുടെ ശരീരത്തിൽ ക്ലോറോ പൈറിപോസ് എന്ന കീടനാശിനി എങ്ങനെയെത്തി എന്നതിനെകുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുമുണ്ട്. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് ഈ നടപടി. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ സിബിഐ പോലുള്ള ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്നും പരാതിക്കാർ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മണിയുടെ ഘാതകരെ കണ്ടെത്താൻ പൊലീസ് വേണ്ടത്ര ജാഗ്രതയോടെ പ്രവർത്തിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

മണിയെ സാമ്പത്തികമായി സുഹൃത്തുക്കൾ ചൂഷണം ചെയ്തിനെ കുറിച്ച് അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. മണിയുടെ മരണം കൊലപാതകം തന്നെയാണെന്നും ജീവിതത്തെ പ്രത്യാശയോടെ കണ്ടിരുന്ന മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP