Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തുദിവസം വീട്ടിൽ അടച്ചിരുന്നതിനു ശേഷം അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങിയപ്പോഴാണ് യാഥാർഥ്യത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞത്; എന്താണെന്ന് അറിയില്ല, ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോൾ ഞാൻ കരഞ്ഞു പോയി; എന്താണ് സംഭവിക്കുന്നത് എന്ന് ധാരണയില്ലെങ്കിലും നമ്മുടെ കുട്ടികളും ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു; നമ്മിൽ പലർക്കും ഇപ്പോൾ വരുമാനമില്ല; കൊറോണക്കാലത്ത് സങ്കടകുറിപ്പുമായി നടി കനിഹ

മറുനാടൻ ഡെസ്‌ക്‌

രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയിച്ച് രണ്ടാഴ്ച പിന്നിടുകയാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. സാമൂഹികമായ അകലത്തിലാണെങ്കിലും എല്ലാവരും സാമൂഹിക മാധ്യമത്തിൽ വളരെ അടുത്താണ്. 

ലോക്ഡൗണിന്റെ നേരനുഭവം പങ്കുവച്ച് നടി കനിഹ. പത്തുദിവസം വീട്ടിൽ അടച്ചിരുന്നതിനു ശേഷം അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങിയപ്പോഴാണ് യാഥാർഥ്യത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു. ഒഴിഞ്ഞ നിരത്തുകളിലൂടെ വണ്ടി ഓടിച്ചപ്പോൾ കരഞ്ഞുപോയെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ കനിഹ വെളിപ്പെടുത്തി.

കനിഹയുടെ വാക്കുകൾ- 'കഴിഞ്ഞ 10 ദിവസങ്ങളായി വീട്ടിൽ കഴിയുകയായിരുന്നു. അവശ്യസാധനങ്ങൾ വാങ്ങാൻ ആദ്യമായി പുറത്തിറങ്ങിയപ്പോഴാണ് യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. നാം നേരിടുന്ന അവസ്ഥയുടെ യഥാർത്ഥ ചിത്രം ഉൾക്കൊള്ളുക എന്നത് തീർത്തും ഉൾക്കിടലം ഉണ്ടാക്കുന്ന ഒന്നാണ്. എന്താണെന്ന് അറിയില്ല, ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോൾ ഞാൻ കരഞ്ഞു പോയി.

'ഈ അവസ്ഥയുമായി നമ്മൾ പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ധാരണയില്ലെങ്കിലും നമ്മുടെ കുട്ടികളും ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു. അവർക്കറിയില്ല, എന്തുകൊണ്ടാണ് അവരെ പുറത്തു കളിക്കാൻ അനുവദിക്കാത്തതെന്ന്... എപ്പോഴും പുറത്തു ജീവിക്കുന്ന മുതിർന്നവർ അകത്ത് അടച്ചിരിക്കുന്നതിന്റെ കാരണവും അവർക്ക് അറിയില്ല. നമ്മുടെ യാന്ത്രികമായ ജീവിതം തീർത്തും നിശ്ചലമായിരിക്കുന്നു. നമ്മിൽ പലർക്കും ഇപ്പോൾ വരുമാനമില്ല. ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് ഈ ദിവസങ്ങളെ നേരിടുന്നത്. ഇത് ഇനി എത്ര നാൾ നീളുമെന്ന് അറിയില്ല. ആകെ നമുക്കിപ്പോഴുള്ളത് പ്രതീക്ഷ മാത്രം.'കനിഹ പറഞ്ഞു.

ലോക്ഡൗണിന്റെ ആദ്യദിനങ്ങളിൽ ഏറെ പ്രസാദവതിയായി പ്രത്യക്ഷപ്പെട്ട കനിഹ ഇത് ആദ്യമായാണ് ആശങ്ക നിറയ്ക്കുന്ന വാക്കുകൾ പങ്കുവയ്ക്കുന്നത്. പ്രതീക്ഷ കൈവിടാതെ ജാഗ്രതയോടെ ദിവസങ്ങളെ നേരിടാമെന്നും ഇവയും കടന്നു പോകുമെന്നും സുഹൃത്തുക്കൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP