Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനിഹയുടെ കാരുണ്യത്തിന് സോഷ്യൽ മീഡിയയുടെ അംഗീകാരം; ചെന്നെയിൽ അപകടത്തിൽ പെട്ട് രക്തം വാർന്ന് റോഡിൽ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചു; അപകടനിയമങ്ങൾ ലളിതമെന്നും പരിക്കേറ്റവരെ രക്ഷിക്കാൻ മടിക്കരുതെന്നും നടിയുടെ അപേക്ഷ

കനിഹയുടെ കാരുണ്യത്തിന് സോഷ്യൽ മീഡിയയുടെ അംഗീകാരം; ചെന്നെയിൽ അപകടത്തിൽ പെട്ട് രക്തം വാർന്ന് റോഡിൽ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചു; അപകടനിയമങ്ങൾ ലളിതമെന്നും പരിക്കേറ്റവരെ രക്ഷിക്കാൻ മടിക്കരുതെന്നും നടിയുടെ അപേക്ഷ

പത്തിലെത്തുന്നവരാണ് യഥാർത്ഥ ബന്ധുക്കൾ എന്ന പഴമൊഴി അറിയാത്തവർ കുറവാണ്. എങ്കിലും, അപകടത്തിൽ പെട്ട് ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം വാർന്നു മരിച്ചു എന്ന ദുഃഖരകരമായ സംഭവങ്ങൾ ഇപ്പോഴും ഉണ്ടാവുന്നുണ്ട്. അപകടം കണ്ടിട്ടും തിരിഞ്ഞു നോക്കാതെ സ്വന്തം വാഹനത്തിന്റെ സുരക്ഷയിൽ പോകുന്നവർ അറിയുന്നില്ല നാളെ ഒരിക്കൽ ഈ അവസ്ഥ ആർക്കും ഉണ്ടാകാം

ഈ ചിന്തകൾ നമ്മുടെ പ്രിയംകരിയായ കനിഹയുടെ പോസ്റ്റു വായിച്ചപ്പോൾ തോന്നിയതാണ്. ചെന്നെയിലെ തിരക്കേറിയ ഈസ്റ്റ് കോസ്റ്റ് റോഡിൽ ഉണ്ടായ അപകടത്തിൽ പെട്ട് രക്തംവാർന്നു കിടന്നയാളെ സ്വന്തം കാറിൽ എത്തിച്ച് ജീവൻ രക്ഷിച്ചിരിക്കുകയാണ് കനിഹ. തന്റെ മുന്നിൽ പോവുകയായിരുന്ന ബൈക്കുകൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മറ്റെല്ലാവരും തിരിഞ്ഞു നോക്കി മടങ്ങിയപ്പോഴാണ് ദൈവത്തിന്റെ കാരുണ്യമെന്ന പോലെ കനിഹ എത്തിയത്. കാലൊടിഞ്ഞ് നിസ്സഹായമായ അവസ്ഥയിലാണ് അജ്ഞാതനായ അയാൾ. ശരീരമാസകലം പരിക്കേറ്റ് എഴുന്നേറ്റിരിക്കാൻ പോലും വയോധികനായ അദ്ദേഹത്തിന് കഴിയുന്നില്ല. കാണികൾ ഒട്ടേറെയുണ്ടെങ്കിലും ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. അപ്പോൾ സ്വന്തം കാറിൽ ആ വ്യക്തിയെ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു കനിഹ. പിന്നാലെ എത്തിയ പൊലീസ് തന്നെ അഭിനന്ദിച്ചതായും കനിഹ സ്വന്തം ഫേ്‌സ് ബുക്കിൽ കുറിക്കുന്നു.രക്തം വാർന്നു വീണ കാറിന്റെ ചിത്രവും കനിഹ പോസ്്റ്റു ചെയ്തിട്ടുണ്ട്

 

അപകടനിയമങ്ങൾ ഇപ്പോൾ ഏറെ ലളിതമാക്കിയതായും , ദുരന്തത്തിൽ പെടുന്നവരെ സഹായിക്കാൻ ഒരു മടിയും കാട്ടരുതെന്ന ഉപദേശവും കനിഹ നല്കുന്നുണ്ട്. കനിഹയുടെ പോസ്്റ്റ് രണ്ടു കൈയും നീട്ടിയാണ് സ്വീകരിക്കപ്പെട്ടത്. മനുഷ്യസ്‌നേഹത്തിന്റെ മാതൃക കാട്ടിയതിന് സമൂഹത്തിലെ എല്ലാവരും കനിഹയെ അഭിനന്ദിക്കുകയാണ്.

ആർദ്രമായ പെരുമാറ്റത്തിന് കനിഹ ഇതിനു മുൻപും ശ്രദ്ധേയയായിട്ടുണ്ട്്. ചെന്നെയിലെ പ്രളയസമയത്ത് ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ആദ്യമിറങ്ങിയ താരങ്ങളിലൊരാളായിരുന്നു കനിഹ. അപകടത്തെ പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നതിലും സഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും നടിയുടെ സഹായം എടുത്തു പറയേണ്ടതായിരുന്നു.

വഴിയരികിൽ ചോരയൊലിച്ച് കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ കടന്നുപോകുന്നവരിൽ ഒരാൾക്കെങ്കിലും മാറ്റമുണ്ടാകണമെന്ന ചിന്തയാണ് ഇക്കാര്യം കുറിക്കാൻ കാരണമെന്നും കനിഹ പറയുന്നു. എന്തായാലും മാനവ സ്നേഹത്തിന്റെ മാതൃകതന്നെയാണ് കനിഹ കാട്ടിയത്. ഒപ്പം സഹജീവികളോട് കരുണകാട്ടത്തവരോട് ഒരു മാറ്റം ഉണ്ടാകണമെന്ന അപേക്ഷയും.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP