Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ, അങ്ങനെ ചെയ്യാതിരുന്നാൽ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലന്നല്ലേ അർത്ഥം ' ? ബിജെപി പ്രവർത്തകൻ എംപിയുടെ കാലു കഴുകിയ വെള്ളം കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസവുമായി കപിൽ സിബലിന്റെ ട്വീറ്റ് ; തനിക്കും ഇതുപോലൊരു അവസരം ലഭിക്കുമ്പോൾ പാർട്ടി പ്രവർത്തകന്റെ കാൽ കഴുകി കുടിക്കുമെന്ന് നിഷികാന്ത് ദുബേ

'മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ, അങ്ങനെ ചെയ്യാതിരുന്നാൽ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലന്നല്ലേ അർത്ഥം ' ? ബിജെപി പ്രവർത്തകൻ എംപിയുടെ കാലു കഴുകിയ വെള്ളം കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസവുമായി കപിൽ സിബലിന്റെ ട്വീറ്റ് ; തനിക്കും ഇതുപോലൊരു അവസരം ലഭിക്കുമ്പോൾ പാർട്ടി പ്രവർത്തകന്റെ കാൽ കഴുകി കുടിക്കുമെന്ന് നിഷികാന്ത് ദുബേ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എംപിയുടെ കാൽ കഴുകിയ വെള്ളം ബിജെപി പ്രവർത്തകൻ കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസ വർഷവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് കപിൽ സിബൽ. വെള്ളം കുടിച്ച സംഭവത്തെ ന്യായീകരിച്ച് ഗൊഡ്ഡ എംപിയായ നിഷികാന്ത് ദുബേ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കപിൽ സിബൽ ട്വീറ്റ് ഇട്ടത്.

എംപിയുടെ കാലുകഴുകി വെള്ളം കുടിച്ചത് തന്നോടുള്ള പാർട്ടി പ്രവർത്തകന്റെ സ്‌നേഹമാണ് കാണിക്കുന്നതെന്നാണ് ദുബേ പറയുന്നത്. അങ്ങനെയെങ്കിൽ മോദിയുടെ കാലു കഴുകിയ ദുബേ വെള്ളം കുടിക്കുമോ? അങ്ങനെ ചെയ്യാതിരുന്നാൽ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലെന്നല്ലേ അർഥം?- കപിൽ സിബൽ ചോദിക്കുന്നു.

ഝാർഖണ്ഡിലെ ഗോഡ്ഡ എംപിയായ നിഷികാന്ത് ദുബേ തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിജെപി പ്രവർത്തകനായ പവൻ ഷാ ദുബേയുടെ കാലു കഴുകി വെള്ളം കുടിച്ചത്. ഈ സമയം പവൻഭായ് സിന്ദാബാദ് എന്ന് അനുയായികൾ മുദ്രാവാക്യം മുഴക്കി.

സംഭവത്തെക്കുറിച്ച് നിഷികാന്ത് ദുബേ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിക്കുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തു. 'പാർട്ടിയിലെ പരിചയസമ്പന്നനായ പ്രവർത്തകൻ പവൻസിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാൽ കഴുകി. എന്നെങ്കിലും എനിക്കിതു പോലൊരവസരം ലഭിക്കും. അന്ന് ഞാനും ഒരു പാർട്ടി പ്രവർത്തകന്റെ കാൽ കഴുകി ആ വെള്ളം കുടിക്കും'. പവൻ അയാളുടെ വാഗ്ദാനം നിറവേറ്റിയെന്നും ദുബേ കുറിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP