Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായി കറാച്ചി 81 എത്തുന്നു; വേറിട്ട മേക്കോവറിൽ പൃഥ്വിരാജ് സുകുമാരൻ; ചിത്രത്തിൽ പൃഥ്വിക്കൊപ്പം ടൊവിനോ തോമസും; വമ്പൻ അണിയറ ടീമുമായി ചിത്രം ഒരുങ്ങുന്നത് ബിഗ്ബജറ്റിൽ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കുറിപ്പുമായി താരം

മറുനാടൻ മലയാളി ബ്യൂറോ

രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായി പൃഥ്വിരാജ് എത്തുന്നു. ബിഗ് ബജറ്റിൽ ഒരുക്കുന്ന കറാച്ചി 81 ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ടൊവിനോയുമുണ്ടെന്നാണ് റിപ്പോർട്ട്. കെഎസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രത്തിന്റെ അണിയറയിലും വമ്പൻ ടീമാണ്.രാജ്യത്തിനെതിരെ നടക്കുന്ന ഐ.എസ്‌ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാൻഡോയുടെ കഥയാണ് കറാച്ചി 81 പറയുന്നത്.

സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിങ് മഹേഷ് നാരായണൻ. ചിത്രത്തിൽ വൻ മേക്കോവറിലാവും താരങ്ങൾ എത്തുക എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇലകൾക്ക് മറവിലായി നിൽക്കുന്ന പ്രായമായ വ്യക്തിയാണ് പോസ്റ്ററിൽ. പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത് എന്നാണ് ആരാധകർ പറയുന്നത്.

ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ഇന്നലെയാണ് പൃഥ്വിരാജ് ഫേയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച്. ചിത്രത്തെക്കുറിച്ചുള്ള സൂചനകളാണ് കുറിപ്പിലുള്ളത്. '1947ലെ കാശ്മീർ യുദ്ധത്തിന് ശേഷമുണ്ടായ രണ്ടു യുദ്ധങ്ങളും തോറ്റ ഐഎസ്‌ഐ ഇന്ത്യയിൽ ഏങ്ങും സീരിസ് ആക്രമണത്തിന് പദ്ധതിയൊരുക്കുന്നു. എന്നാൽ ഇന്ത്യൻ ഇന്റലിജൻസ് നേതൃത്വം ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയൽക്കാരുമായി നാലാമതൊരു യുദ്ധമല്ല ഇതിനു മറുപടി എന്ന് ഇവർക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാൽ ഐഎസ്‌ഐ അപ്പോഴേയ്ക്കും അവരുടെ പദ്ധതി ആരംഭിച്ചു കഴിയുകയും ചെയ്തു.

ഇവരെ തടുക്കാൻ റോയുടെ ഉത്തരേന്ത്യൻ, വടക്കു-കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തിൽ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടർ ഇൻസർജൻസി കമാൻഡോയുടെ നേതൃത്വത്തിൽ റോയുടെ ദക്ഷിണേന്ത്യൻ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു.

മറ്റുള്ളവർക്ക് അസാധ്യമായത് ഇവർക്ക് ചെയ്യാനാകും. സാറ്റലൈറ്റുകളും, ഡിജിറ്റൽ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ഒരുകൂട്ടം ആളുകളും ഒരു സ്ത്രീയും ആ സാഹചര്യം നേരിട്ട് ഇന്ത്യയെ സുരക്ഷിതമാക്കി. അതെ, രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ.' എന്നാണ് കുറിപ്പിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP