Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എടാ കരിങ്കോഴീ...നിന്നെ ട്രോളിലെടുത്തെടാ..! നേരാണോ ആശാനേ ? സമൂഹമാധ്യമത്തിൽ ആരോ 'കച്ചവട' ബോർഡ് സ്ഥാപിച്ചതോടെ ചിറകടിച്ചുയർന്ന് കിടിലൻ കരിങ്കോഴികൾ; കമന്റായി 'കരിങ്കോഴി' കൾ കൂട്ടത്തോടെ വന്നതോടെ ഉത്തരം മുട്ടിയത് ട്രോളന്മാർക്ക്; രണ്ടാമതൊന്ന് ചിന്തിക്കാതെ 'ഹാ അടി കരിങ്കോഴി ട്രോളു'കളെന്ന് ഓൺലൈൻ വിദൂഷകർ; നൂറേ നൂറിൽ പറപറന്ന് കരിങ്കോഴി സ്‌പെഷ്യൽ 'വെടിക്കെട്ട്'

എടാ കരിങ്കോഴീ...നിന്നെ ട്രോളിലെടുത്തെടാ..! നേരാണോ ആശാനേ ? സമൂഹമാധ്യമത്തിൽ ആരോ 'കച്ചവട' ബോർഡ് സ്ഥാപിച്ചതോടെ  ചിറകടിച്ചുയർന്ന് കിടിലൻ കരിങ്കോഴികൾ; കമന്റായി 'കരിങ്കോഴി' കൾ കൂട്ടത്തോടെ വന്നതോടെ ഉത്തരം മുട്ടിയത് ട്രോളന്മാർക്ക്; രണ്ടാമതൊന്ന് ചിന്തിക്കാതെ 'ഹാ അടി കരിങ്കോഴി ട്രോളു'കളെന്ന് ഓൺലൈൻ വിദൂഷകർ; നൂറേ നൂറിൽ പറപറന്ന് കരിങ്കോഴി സ്‌പെഷ്യൽ 'വെടിക്കെട്ട്'

മറുനാടൻ ഡെസ്‌ക്‌

നല്ല നാടൻ കരിങ്കോഴികളെ വിൽക്കാനുണ്ട് വേണോ ?. സമൂഹ മാധ്യമത്തിലെ കമന്റ് ബോക്‌സുകൾ നിറയെ കരിങ്കോഴി പരസ്യം വരാൻ തുടങ്ങിയതോടെ ഏവരുടേയും ശ്രദ്ധ അതിലായിരുന്നു. ശെടാ ഇതെന്തൊരു മറിമായം. ട്രോളന്മാർ പോലും ഒന്നു പകച്ചു പോയ നിമിഷം. പിന്നെ ഒന്നും നോക്കിയില്ല. നല്ല ഒന്നാന്തരം കരിങ്കോഴി ട്രോളുകൾ തന്നെ ഇറക്കി തുടങ്ങി. എന്താണ് ഈ കരിങ്കോഴി വിപ്ലവത്തിന് പിന്നിലെന്ന് അറിയാത്തവരാണ് മിക്കവരും.

കരിങ്കോഴികളെ വിൽക്കാനുണ്ട് എന്ന ഒരു പരസ്യത്തിൽ നിന്നാണ് സംഗതിയുടെ തുടക്കം. ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്കു താഴെ കരിങ്കോഴി കുഞ്ഞുങ്ങളെ വിൽക്കാൻ ആളെത്തിയതോടെ ഏവരും ഒന്ന് ഞെട്ടി. വെറും പരസ്യമാണെന്ന് ആദ്യം കരുതി. എന്നാൽ മലവെള്ളപ്പാച്ചിൽ പോലെ സംഗതി ഓടി വരാൻ തുടങ്ങിയപ്പോൾ മുതൽ ട്രോളന്മാർക്ക് പോലും ഒരു നിമിഷം വട്ടുപിടിച്ചുെവന്ന് തന്നെ പറയാം. ശെടാ ഞങ്ങളെക്കാൾ വലിയ വില്ലനോ.

പിന്നയൊന്നും നോക്കിയില്ല 'ഹാ അടി' കരിങ്കോഴി ട്രോളുകൾ എന്ന് പ്രഖ്യാപിച്ച് ഓൺലൈൻ വിദൂഷകർ കരിങ്കോഴികളേയും ഹിറ്റാക്കിയെടുത്തു. കുടുകുടെ ചിരിപ്പിക്കുന്ന ട്രോളുകൾക്കിടയിൽ വന്ന് തങ്ങളുടെ 'ജോലി' ശല്യപ്പെടുത്തി ശ്രദ്ധ മാറ്റിയെടുത്ത കരിങ്കോഴികളെ വച്ച് തന്നെ ട്രോളന്മാർ പുത്തൻ മാർക്കറ്റ് പിടിച്ചെടുത്തു. പരസ്യം പതിവായതോടെ ട്രോളുകൾക്കു താഴെ കരിങ്കോഴിയെ വിറ്റ് ഒരാൾ 'കോടീശ്വരൻ' ആകുന്നുണ്ടെന്നു ട്രോളന്മാർ തിരിച്ചറിഞ്ഞു.

ഒമർ ലുലു പങ്കുവച്ച സിനിമയുടെ പോസ്റ്ററിനടിയിൽ പ്രത്യക്ഷപ്പെട്ട കരിങ്കോഴി വിൽപനയുടെ പരസ്യമാണ് സംഭവം വൈറലാക്കിയത്. അതോടെ ട്രോളന്മാർ ഉണർന്നു. പിന്നീട് ട്രോളിന്റെ മരട് വെടിക്കെട്ടായിരുന്നു. മെസിയുടെ ജഴ്‌സിയിലും ഇതോടെ കരിങ്കോഴി വിൽപനയുടെ പരസ്യം വന്നു. ഇന്നു ലോകത്തെ ഏറ്റവും സമ്പന്നനായ ബിസിനസ്സുകാരിൽ ഒരാളാണ് കരിങ്കേഴി വിൽപനക്കാരൻ എന്നും ട്രോളുകളിലെ മറ്റൊരു കിടിലൻ 'കൊട്ട്'. സമ്പന്നരുടെ പട്ടിക പ്രഖ്യാപിക്കുമ്പോൾ രണ്ടാം സ്ഥാനം ആർക്കാണ് എന്നു ചോദിക്കാൻ ധൈര്യമുള്ള ഒരാളായി ട്രോളന്മാരുടെ ഭാവനയിൽ അയാൾ വളർന്നു.

ട്രോളുകൾ കാരണം കച്ചവടം പൊടിപൊടിച്ചതായും കരിങ്കേഴികൾ വിറ്റു തീർന്നതായും ട്രോളന്മാരുടെ അറിയിപ്പ് വരുന്നതിലുമെത്തി കാര്യങ്ങൾ. ദിനോസർ കുഞ്ഞുങ്ങളും വാഴ തൈകളും ആസ്‌ട്രേലിയൻ കോഴികളും മൊരിഞ്ഞ പരിപ്പുവടയും വരെ ഇതിനിടയിൽ വിൽപനക്ക് എത്തിച്ചു. ഹർത്താൽ ദിനത്തിൽ വിൽപന ഒഴിവാക്കിയും ട്രോളന്മാർ മാതൃകയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP