Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് കാണുന്നതെല്ലാം നേടിയത് ഇന്ത്യയിലെ ജനങ്ങൾ കാരണം; ഇത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയവും; കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സംഭാവന ചെയ്യുമെന്ന് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ

ഇന്ന് കാണുന്നതെല്ലാം നേടിയത് ഇന്ത്യയിലെ ജനങ്ങൾ കാരണം; ഇത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയവും; കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സംഭാവന ചെയ്യുമെന്ന് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ

മറുനാടൻ ഡെസ്‌ക്‌

കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സംഭാവന ചെയ്യുമെന്ന് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് താരം പണം നൽകുക. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്. രാജ്യത്തെ ജനങ്ങൾ കാരണമാണ് തനിക്കുണ്ടായതെന്നും അതിനാൽ ഒരു കോടി നൽകാൻ തയാറാണ് എന്നാണ് താരം കുറിച്ചത്.

'ഒരു രാജ്യത്തെ ജനങ്ങൾ എന്ന നിലയിൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ഞാൻ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവൻ ഇന്ത്യയിലെ ജനങ്ങൾ കാരണമുണ്ടായതാണ്. അതിനാൽ തന്നെ കേന്ദ്ര കൊറോണ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകാൻ തയ്യാറാണ്. നിങ്ങളോരോരുത്തരും നിങ്ങളാൽ കഴിയുന്ന വിധം സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.' കാർത്തിക് ആര്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇതിനോടകം നിരവധി താരങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകിയിരിക്കുന്നത്. ബോളിവുഡ് നടൻ അക്ഷയ് കുമാർ 25 കോടി രൂപയാണ് നൽകിയത്. കൂടാതെ ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദിവസവേതനക്കാരായ 25,000 കുടുംബാം​ഗങ്ങൾക്ക് സൽമാൻ ഖാൻ സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

 

      View this post on Instagram

We need each other now more than ever. Let’s show our support

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP