Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയസാഫല്യം ഈ മംഗല്യം; മലയാളി ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനായി; കരുണിന്റെ കൈപിടിച്ച് സനന്യ തങ്കരിവാല; വിവാഹാചടങ്ങുകൾ നടന്നത് നോർത്ത് ഇന്ത്യൻ രീതിയിൽ; താരത്തിന് ആശംസ നേർന്ന് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

ഉദയ്പൂർ: മലയാളി ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനായി. ദീർഘനാളായുള്ള പ്രണയത്തിനൊടുവിലാണ് സനന്യ തങ്കരിവാലയെ കരുൺ താലി ചാർത്തിയത്. ഇക്കഴിഞ്ഞ പതിനാറാം തിയതി ഹിന്ദു ആചാരപ്രകാരം ഇരുവരുടെയും വിവാഹം ബെംഗളുരുവിൽ വച്ച് നടന്നിരുന്നു. തുടർന്ന് നോർത്ത് ഇന്ത്യൻ രീതിയിലുള്ള ആചാരപ്രകാരമാണ് ഞായറാഴ്ച ഉദയ്പൂരിൽ വിവാഹച്ചടങ്ങുകൾ നടന്നത്.

വിവാഹത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, വരുൺ ആരോൺ, യുസ്വേന്ദ്ര ചഹൽ, ശ്രദ്ധൂൽ താക്കൂർ, അജിങ്ക്യ രഹാനെ എന്നിവർ പങ്കെടുത്തു.

ജോധ്പൂരിൽ ജനിച്ച കരുൺ നായർ കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസം. പത്തനംതിട്ട മാലക്കര സ്വദേശി കലാധരൻ നായരുടെയും ചെങ്ങന്നുർ കീഴ്ചേരിമേൽ സ്വദേശി പ്രേമയുമാണ് മാതാപിതാക്കൾ. കഴിഞ്ഞ വർഷം ജൂണിലാണ് കരുൺ തന്റെ പ്രണയം വെളിപ്പെടുത്തിയത്. പിന്നീട് ഓഗസ്റ്റ് 18 ന് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP