Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാലിന്യത്തിനും മതമുണ്ടെന്ന് പ്രസംഗിച്ച കാസർകോട് ജില്ലാ കലക്ടർക്കെതിരെ സമൂഹ മാധ്യമത്തിൽ വൻ വിമർശനം; 'ബാക്കി വരുന്ന ഭക്ഷണം കൊടുക്കാൻ ഇവിടെ പട്ടിയേയോ പന്നിയേയോ വളർത്താൻ കഴിയില്ല...അവ റോഡിലിട്ടാൽ സർക്കാർ എടുത്തോളുമെന്ന കാഴ്‌ച്ചപ്പാടാണ് മാറേണ്ടത്'; പ്രസംഗ വീഡിയോയെ തേടിയെത്തിയ കമന്റ് പൊങ്കാലയ്ക്ക് പിന്നാലെ വാക്കുകൾ വളച്ചൊടിക്കാനുള്ള ശ്രമമാണെന്ന് ഡി. സജിത് ബാബു

മാലിന്യത്തിനും മതമുണ്ടെന്ന് പ്രസംഗിച്ച കാസർകോട് ജില്ലാ കലക്ടർക്കെതിരെ സമൂഹ മാധ്യമത്തിൽ വൻ വിമർശനം; 'ബാക്കി വരുന്ന ഭക്ഷണം കൊടുക്കാൻ ഇവിടെ പട്ടിയേയോ പന്നിയേയോ വളർത്താൻ കഴിയില്ല...അവ റോഡിലിട്ടാൽ സർക്കാർ എടുത്തോളുമെന്ന കാഴ്‌ച്ചപ്പാടാണ് മാറേണ്ടത്'; പ്രസംഗ വീഡിയോയെ തേടിയെത്തിയ കമന്റ് പൊങ്കാലയ്ക്ക് പിന്നാലെ വാക്കുകൾ വളച്ചൊടിക്കാനുള്ള ശ്രമമാണെന്ന് ഡി. സജിത് ബാബു

മറുനാടൻ ഡെസ്‌ക്‌

കാസർകോട് : മാലിന്യത്തിനും മതമുണ്ടെന്ന് പ്രസംഗിച്ച കാസർകോട് കലക്ടർക്കെതിരെ വൻ വിമർശനമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഉയരുന്നത്. ഈ വാകമരച്ചോട്ടിൽ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ പരിപാടിക്കിടെ ജില്ലാ കലക്ടർ ഡി. സജിത് ബാബു നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കാസർകോട് ജില്ലയിലെ മാലിന്യത്തിന് പോലും മതമുണ്ടെന്ന വാക്കുകളിലൂടെ ജില്ലയെ കലക്ടർ മതപരമായി അധിക്ഷേപിച്ചുവെന്നാണ് ഇപ്പോൾ വിവാദം ഉയരുന്നത്. ജില്ലയിലെ മതപരവും സാമൂഹികവുമായ പ്രശ്‌നങ്ങളിൽ മലിന്യത്തിന് വലിയ പങ്കാണുള്ളതെന്നും ഇവിടെ പന്നിയേയും പട്ടിയേയും വളർത്താൻ കഴിയാത്തത് മാലിന്യം പെരുകുന്ന അവസ്ഥയ്ക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരിപാടിയിൽ കലക്ടർ പറഞ്ഞതിങ്ങനെ:

'കാസർകോട് ജില്ലയിലെ മാലിന്യത്തിന് പോലും ജാതിയും മതവും രാഷ്ട്രീയവുമുണ്ടെന്ന് എനിക്ക് ഒമ്പതാം തിയ്യതിയാണ് മനസ്സിലായത്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചറിവാണ്. ഇത്തരം കാഴ്ചപ്പാടുള്ള സ്ഥലത്തുനിന്നല്ല ഞാൻ വരുന്നത്. ഞാൻ തിരുവനന്തപുരം നഗരത്തിൽ ജനിച്ചുവളർന്ന ആളാണ്. ഇവിടെ വന്നപ്പോളാണ് മാലിന്യത്തിന് പോലും മതമുണ്ടെന്ന് മനസ്സിലായത്. എന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ഞാൻ സ്ട്രാറ്റജി ഉണ്ടാക്കുന്നത്. ആ സ്ട്രാറ്റജി ഇവിടെ മാറ്റേണ്ടി വരും. ഇവിടുത്തെ സാമൂഹ്യപരവും മതപരവുമായ പ്രശ്നങ്ങളിൽ മാലിന്യത്തിന് പങ്കുണ്ട്.

ഞങ്ങളൊക്കെ വളരെ കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ. ബാക്കിവന്നാൽ വീട്ടിലെ പട്ടിക്ക് കൊടുക്കും. പട്ടിയെ വളർത്താൻ കഴിയില്ലെങ്കിൽ പന്നിക്ക് കൊടുക്കും. ഇവിടെ ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കും. ഇവിടെ പട്ടിയെ വളർത്താൻ കഴിയില്ല. ഇവിടെ പന്നിയെയും വളർത്താൻ കഴിയില്ല. അപ്പോൾ പിന്നെ ഓപ്ഷൻ സർക്കാറിന്റെ തലയിൽ ഇടുക എന്നതാണ്. അല്ലെങ്കിൽ റോഡിൽ ഇടുക എന്നതാണ്. റോഡിൽ ഇട്ടാൽ സർക്കാറോ മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ എടുത്തു കൊള്ളും. ഈ കാഴ്ചപ്പാടാണ് മാറണ്ടത്'.

 

കലക്ടറുടെ പ്രസംഗത്തിന്റെ വീഡിയോ അധികം വൈകും മുൻപേ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രസംഗത്തിന് നേരെ വൻ വിമർശനം ഉയർന്നത്. താൻ ജനിച്ച് തിരുവനന്തപുരത്തിന്റെ മഹിമ ഉയർത്തിക്കാട്ടി മുസ്ലിം ഭൂരിപക്ഷമുള്ള കാസർകോട് ജില്ലയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നെന്നും സമാനമായ വിഷയത്തിൽ തെറ്റിധരിക്കപ്പെട്ട ജില്ലയെ പറ്റി വിവാദ പ്രസംഗത്തിലൂടെ വീണ്ടും സംശയത്തിന്റെ മുൾമുനയിൽ നിർത്താനാണ് ശ്രമിക്കുന്നതെന്നുമാണ് ഇദ്ദേഹത്തിനെതിരെ വിവാദം ഉയർന്നത്. എന്നാൽ താൻ ജില്ലയെ മതപരമായി അധിക്ഷേപിച്ചതല്ലെന്നും മാലിന്യ നിർമ്മാർജ്ജനത്തിന്റെ ആവശ്യകതയെ പറ്റി പറഞ്ഞ വാക്കുകൾ വളച്ചൊടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കലക്ടർ സജിത് ബാബു വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP