Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൊ! ഗുരുവായൂരിൽ എന്തൊരു വെറുപ്പിക്കൽ...സമയം: കാലത്ത് 11.47 മുതൽ 11.53; ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത അഭിനന്ദൻ പരിപാടിയിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലെന്ന് ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; വിമർശനം പേരെടുത്തുപറയാതെ; ഇതും വെറുപ്പിക്കലെന്ന് ബിജെപി അനുഭാവികൾ; പോസ്റ്റ് വിവാദമാകുന്നത് ഇങ്ങനെ

ഹൊ! ഗുരുവായൂരിൽ എന്തൊരു വെറുപ്പിക്കൽ...സമയം: കാലത്ത് 11.47 മുതൽ 11.53; ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത അഭിനന്ദൻ പരിപാടിയിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലെന്ന് ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; വിമർശനം പേരെടുത്തുപറയാതെ; ഇതും വെറുപ്പിക്കലെന്ന് ബിജെപി അനുഭാവികൾ; പോസ്റ്റ് വിവാദമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിജെപി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ ഗുരുവായൂരിലെ പ്രസംഗത്തെ വിമർശിച്ച് ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച അഭിനന്ദൻ പരിപാടിയിലെ പിള്ളയുടെ ആമുഖപ്രഭാഷണത്തെയാണ് 'ഹൊ ഗുരുവായൂരിൽ എന്തൊരു വെറുപ്പിക്കൽ...സമയം: കാലത്ത് 11.47 മുതൽ 11.53 വരെ എന്ന് പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. ശ്രീധരൻ പിള്ള പ്രസംഗിച്ച സമയം മാത്രമാണ് ശശികുമാർ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ വാഴ്‌ത്തിയാണ് പിള്ളയുടെ പ്രസംഗം..

മോദിക്ക് മുന്നിൽ കമ്യൂണിസം തളരുകയാണ്, കോൺഗ്രസ് പിളരുകയാണ്. ഔഗ്യോഗിക പ്രതിപക്ഷമാകാൻ പോലും സാധിക്കാത്തവർ. മാധ്യമസുഹൃത്തുക്കളോട്..രാഹുൽ ഗാന്ധിക്ക് വേണ്ടി കുഴലൂത്ത് നടത്തിയവരോട് എവിടെയാണ് ജനവികാരം എത്തിയതെന്ന് നിങ്ങൾ മനസ്സിലാക്കണം. ചരിത്രപരമായ മുന്നേറ്റം, വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകൾ, ലോക്കൽ ബോഡി തിരഞ്ഞെടുപ്പ്, അതെല്ലാം വിജയകരമായി മാറ്റാൻ സാധിക്കും. മലയാളി മഠയനല്ല മറക്കുന്നവനല്ല എന്നു തെളിയിക്കേണ്ട സന്ദർഭം സമാഗതമായിരിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പ്രസംഗം ഉപസംഹരിക്കുന്നത്.

അതേസമയം, കാവാലം ശശികുമാറിനെ വിമർശിച്ചും കമന്റുകളുണ്ട്. ഇതും വെറുപ്പിക്കൽ ആണെന്നാണ് ഒരാൾ പറയുമ്പോൾ, അനാവശ്യമായ പ്രസ്താവനയെന്ന മറ്റൊരാളും. നിങ്ങളെ ദേശാഭിമാനിയിലെടുത്തല്ലോ ശശിയേട്ടാ..എന്ന കമന്റുമുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്നത് ശ്രീധരൻപിള്ളയുടെ പിടിപ്പുകേടാണെന്ന് ബിജെപിക്ക് അകത്തുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ശബരിമല വിധിയെ 'സുവർണാവസരം'' എന്ന് പ്രസംഗിച്ചതടക്കം പിടിപ്പുകേടാണെന്നാണ് പിള്ളയുടെ എതിർഭാഗത്തിന്റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കേരളത്തെ രൂക്ഷമായി വിമർശിച്ച ശ്രീധരൻപിള്ള തൃശ്ശൂരിൽ നേരെ മലക്കംമറിഞ്ഞു. കേരളീയർ മഠയന്മാരല്ല മറക്കുന്നവരല്ല എന്ന് ഏതാനും ദിവസങ്ങൾകൊണ്ട് തിരുത്തുകയായിരുന്നു ശ്രീധരൻപിള്ള.

ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ നിന്ന്:

'അഭിനന്ദൻ ദിനം ചരിത്രപ്രധാന്യമുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിജി തിളക്കമാർന്ന വിജയം നേടി എടുത്ത ശേഷം അദ്ദേഹം ജനങ്ങളെ കാണുവാൻ ആദ്യമായി തിരഞ്ഞെടുത്തത് ഗുരുവായൂരിനെയാണ്..തൃശൂരിനെയാണ്.. ശ്രദ്ധേയമായ കാര്യം അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ ഉടനീളം, അദ്ദേഹത്തെ വിളിച്ചത് ചോർ-കള്ളൻ എന്നാണ്. അവസാനം അദ്ദേഹം ആ പറഞ്ഞ ആളിനോട് പറഞ്ഞു..ഞാനല്ല ചോർ..അതുരാഹുൽ ഗാന്ധിയോട് പറഞ്ഞത് രാജീവ് ഗാന്ധിയാണെന്നാണ് ഉരുയ്കകുപ്പേരി പോലെ അദ്ദേഹം മറുപടി കൊടുത്തത്. ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു. ഈ സമയത്ത് ആമസോണിന്റെ എഡബ്ലൂഎസ് ലോകത്തിലെ ഏറ്റവും സത്യസന്ധനായ രാഷ്ട്രീയക്കാരനായി, മോദിജിയെ അവരുപോലും തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് ട്രൂത്ത് ഈസ് ഗോഡ്, എന്ന സങ്കൽപ്പത്തിന്റെ പ്രതീകമായ മോദിജിയെ കേരളം സത്യത്തിന്റെ പ്രതീകമായി വികസനത്തിന്റെ നായകനായി കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയാണ്.

തുടർന്ന് തെലങ്കാനയിൽ കോൺഗ്രസ് ഇല്ലാതായ കാര്യം പരാമർശിക്കുന്നു. പഞ്ചാബിലെ തമ്മിലടി. കേരളം മാത്രമാണ് ഈ നാടിന് ശാപവും ഭാരവുമായി മാറിയ ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഡിവൈഡ് ആൻഡ് റൂൾ ഭരണം നടത്തിയ കോൺഗ്രസ് പാർട്ടിക്ക് ്ംഗീകാരം നൽകിയത്. 15 എംപിമാരെ കൊടുത്തത് കേരളമാണ്. അതുകൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു..വെള്ളത്തൊപ്പിക്കാർ, വെള്ളക്കാരെ നമ്മൾ പറഞ്ഞയച്ചു. പകരം വന്നത് വെള്ളത്തൊപ്പിക്കാരാ..കോൺഗ്രസുകാരാ..അവര് വെള്ളിക്കോല് കൈവശപ്പെടുത്തി, അധികാരം കൈവശപ്പെടുത്തി, കൊള്ളയടിക്കപ്പെട്ട നാട്ടിൽ, സത്യത്തിന്റെ പ്രവാചകനായ ധർമ്മത്തിന്റെയും നീതി ബോധത്തിന്റെയും പ്രതീകമായ മോദിജി....

2014 ൽ 19 ലക്ഷം മലയാളികളാണ് മോദി സർക്കാരിനെ പിന്തുണച്ചതെങ്കിൽ 2019 ൽ അത് 32 ലക്ഷമായി. മോദിക്ക മുന്നിൽ കമ്യൂണിസം തളരുകയാണ്, കോൺഗ്രസ് പിളരുകയാണ്. ഔഗ്യോഗിക പ്രതിപക്ഷമാകാൻ പോലും സാധിക്കാത്തവർ. മാധ്യമസുഹൃത്തുക്കളോട്..രാഹുൽ ഗാന്ധിക്ക് വേണ്ടി കുഴലൂത്ത് നടത്തിയവരോട് എവിടെയാണ് ജനവികാരം എത്തിയതെന്ന് നിങ്ങൾ മനസ്സിലാക്കണം. ചരിത്രപരമായ മുന്നേറ്റം, വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകൾ, ലോക്കൽ ബോഡി തിരഞ്ഞെടുപ്പ്, അതെല്ലാം വിജയകരമായി മാറ്റാൻ സാധിക്കും. മലയാളി മഠയനല്ല മറക്കുന്നവനല്ല എ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP