Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടികളെ മുണ്ടുമാറ്റി ലിംഗം കാണിക്കുന്നവനെതിരെ പ്രതികരിക്കണമെന്ന് എല്ലാവരും പറയും; അനുഭവം വരുമ്പോൾ പ്രതികരിച്ചാൽ കണ്ടുനിൽക്കുന്നവർക്ക് ഞാനൊന്നുമറിഞ്ഞില്ലെന്ന് ഭാവം; സോഷ്യൽ മീഡിയയിൽ ഉശിരുകാട്ടുന്ന പലരും യഥാർഥ ജീവിതത്തിൽ വാതുറക്കില്ല; കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലുണ്ടായ അനുഭവം എഴുതുന്നു കവിത.ജെ.കല്ലൂർ

പെൺകുട്ടികളെ മുണ്ടുമാറ്റി ലിംഗം കാണിക്കുന്നവനെതിരെ പ്രതികരിക്കണമെന്ന് എല്ലാവരും പറയും; അനുഭവം വരുമ്പോൾ പ്രതികരിച്ചാൽ കണ്ടുനിൽക്കുന്നവർക്ക് ഞാനൊന്നുമറിഞ്ഞില്ലെന്ന് ഭാവം; സോഷ്യൽ മീഡിയയിൽ ഉശിരുകാട്ടുന്ന പലരും യഥാർഥ ജീവിതത്തിൽ വാതുറക്കില്ല; കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലുണ്ടായ അനുഭവം എഴുതുന്നു കവിത.ജെ.കല്ലൂർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളികൾക്ക് പ്രതികരണശേഷി പോരെന്നാണ് പൊതുവെയുള്ള സംസാരം.എന്നാൽ, പൊതുവിടങ്ങളിൽ നേരിടുന്ന ലൈംഗികചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ പ്രതികരിച്ചാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ സമ്മിശ്രപ്രതികരണമാണുണ്ടാകാറുള്ളത്. ചിലർ പറയും വെറുതെ ഫേസ്്ബുക്കിലിട്ടാൽ പോരാ നല്ല അടി കൊടുക്കാൻ തന്റേടം വേണമെന്ന്.ഇത്തരത്തിൽ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ ്നിയമ വിദ്യാർത്ഥിനി കവിത.ജെ.കല്ലൂർ. ഏറനാട് ട്രെയിനിൽ കയറാൻ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് കവിതയ്ക്ക് ദുരനുഭവം നേരിട്ടത്. കവിതയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സാധാരണ പെൺകുട്ടികളെ നോക്കി ലിംഗം കാണിച്ചിട്ടു വീഡിയോ എടുത്തിടുന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ കാണാറുണ്ട്.ആ ഒരു നിമിഷം നമ്മൾ എന്ത് ചെയ്യും എന്ന് ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ഇത്തിരി മുൻപ് ഏറനാട് ട്രെയിനിന് പോകാൻ വേണ്ടി കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു ഞാൻ.ഈ വെളുത്ത വസ്ത്രധാരിയായ മനുഷ്യൻ എന്നെ നോക്കി തന്റെ മുണ്ടുമാറ്റി ലിംഗം കാണിച്ചു ഒരു പക്ഷെ ഞാൻ ഇത് വിഡിയോ എടുത്താൽ എല്ലാവരും ഫേസ്‌ബുക്കിൽ എനിക്ക് ഒരുപാട് സപ്പോർട്ട് തരും ആയിരിക്കാം..പക്ഷെ അങ്ങനെ ഒരു സപ്പോർട്ട് അല്ല എനിക് വേണ്ടത്.. ഫോണ് അവിടെ വെച്ചു ഷർട്ടു പിടിച്ചു വലിച്ചു നല്ല 4 തല്ലു കൊടുത്തു..അവിടെ ഇഷ്ടം പോലെ കയ്യൂക്കുള്ള സ്ത്രീ ജനങ്ങളും പുരുഷന്മാരും ഉണ്ടായിരുന്നു .

ഒരാൾ പോലും വന്നില്ല എന്നു മാത്രമല്ല ഇത് എഫ്ബി യിൽ ഇട്ടാൽ വീഡിയോ എടുക്കുന്നതിനു പകരം തല്ലാമായിരുന്നൂലെ എന്ന കമന്റുകളും കാണാമായിരുന്നു.എന്റെ 4 തല്ല് കൊണ്ടപ്പോൾ ഇനി ഒരിക്കലും ഒരു പെണ്ണിനെ നോക്കിയും ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞു കരഞ്ഞു ആ മനുഷ്യൻ നടന്നു നീങ്ങി.

നിങ്ങൾ പറയുന്ന ഈ എഫ്ബി ന്യായങ്ങൾ ഒന്നും അല്ല എന്ന് ഇന്നത്തെ അനുഭവത്തോടെ എനക്ക് മനസിലായി.അയാളുടെ മുഖമെടുക്കാൻ എനിക്ക് പറ്റിയില്ല..എന്റെ അടി കൊണ്ടപാടെ അയാൾ നടന്നു നീങ്ങി..പക്ഷെ ഈ ഒരു അടി ഇനി അയാൾ ജീവിതത്തിൽ മറക്കുകയില്ല
2 എണ്ണം കൊടുക്കാനുള്ള ധൈര്യം എനിക്ക് ഉള്ളതുകൊണ്ട് എന്റെ മനസിന് ആശ്വസിക്കാം .ഒരു നിമിഷം എന്റെ കൂട്ടുകാർ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി പോയി !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP