Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഴിഞ്ഞ കൊല്ലം 'രാജ്യത്തെ വെറുക്കപ്പെട്ടവൻ' എന്ന സ്ഥാനം അരവിന്ദ് കെജ്‌രിവാളിന്; തൊട്ടുപിന്നിൽ രാഹുൽ ഗാന്ധിയും; രാജ്യം സ്‌നേഹിച്ചത് സൽമാൻ ഖാനെ: സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഇങ്ങനെ

കഴിഞ്ഞ കൊല്ലം 'രാജ്യത്തെ വെറുക്കപ്പെട്ടവൻ' എന്ന സ്ഥാനം അരവിന്ദ് കെജ്‌രിവാളിന്; തൊട്ടുപിന്നിൽ രാഹുൽ ഗാന്ധിയും; രാജ്യം സ്‌നേഹിച്ചത് സൽമാൻ ഖാനെ: സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഇങ്ങനെ

ന്യൂഡൽഹി: കഴിഞ്ഞ കൊല്ലം രാജ്യം ഏറ്റവും വെറുത്ത വ്യക്തി എന്ന സ്ഥാനം നേടിയത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തൊട്ടുപിന്നിലുണ്ട്. 'ദ ഗൂഞ്ജ് ഇന്ത്യ ഇൻഡെക്‌സ് 2015: 7 ഡെഡ്‌ലി ഇന്ത്യൻ സിൻസ്' എന്ന സർവ്വെയിലാണ് ഇക്കാര്യം പറയുന്നത്.

2015ൽ സാമൂഹിക മാദ്ധ്യമങ്ങളിൽ നടത്തിയ തിരച്ചിൽ, സംസാരം, വെറുപ്പ് പ്രകടിപ്പിക്കൽ എന്നിവയാണ് സർവെയ്ക്ക് പരിഗണിച്ചത്. രാഷ്ട്രീയ നേതാക്കൾക്കു പുറമേ ബോളിവുഡ്, കായികതാരങ്ങളും സർവ്വെയിൽ പെടുന്നുണ്ട്.

രാജ്യത്ത് ഏറ്റവും അധികം ആരാധകരുള്ളത് സൽമാൻ ഖാനാണെന്നും സോഷ്യൽ മീഡിയയിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സർവെ പറയുന്നു.

ഗൂഗിൾ സേർച്ച്, ട്വിറ്ററിലെ പരാമർശം, ഫേസ്‌ബുക്ക് പേജിലെ കമന്റുകൾ, പ്രമുഖ വാർത്ത വെബ്‌സൈറ്റുകൾ, യൂ ട്യുബ് സേർച്ചുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സർവ്വെ തയ്യാറാക്കിയത്. ഏറ്റവും അധികം ആരാധകരുള്ള നടൻ സൽമാൻ ഖാന് 296.44 ജി.പി.എം ആണ് ലഭിച്ചത്. ഒരു ജി.പി.എം എന്നാൽ സാമൂഹിക മാദ്ധ്യമങ്ങളിലെ 1000 കെയാണ്.

ഏറ്റവും കൂടുതൽ വെറുപ്പ് സമ്പാദിച്ച നേതാവ് അരവിന്ദ് കെജ്‌രിവാളിനു ലഭിച്ചത് 1.99 ജി.പി.എം ആണ്. വെറുപ്പിൽ രാഹുൽ ഗാന്ധിക്ക് 0.73 ജി.പി.എമ്മുമുണ്ട്. ചാനൽ പ്രവർത്തകൻ അർണബ് ഗോസ്വാമി (0.60ജി.പി.എം), കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി (0.43ജി.പി.എം), ബിജെപി അധ്യക്ഷൻ (0.40ജി.പി.എം) തുടങ്ങിയവരാണ് തൊട്ടുപിന്നാലെ.

രാജ്യം ഇഷ്ടപ്പെട്ടവരിൽ സൽമാനു പിന്നാലെയുള്ളത് നടി ദീപിക പദുക്കോണാണ്. 162.65 ജി.പി.എമ്മാണ് നടിക്കു ലഭിച്ചത്. അബ്ദുൾ കലാം (128.46 ജി.പി.എം), ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി (108.70), ഷാരൂഖ് ഖാൻ (106.92 ജി.പി.എം), അക്ഷയ് കുമാർ (92.89 ജി.പി.എം), പ്രിയങ്ക ചോപ്ര (87.55ജി.പി.എം) സച്ചിൻ തെണ്ടുൽക്കർ (74.70 ജി.പി.എം), രൺബീർ കപൂർ (73.32ജി.പി.എം), പ്രഭാസ് (72.73 ജി.പി.എം), അമീർ ഖാൻ (63.44 ജി.പി.എം), ഹൃത്വിക് റോഷൻ (59.49ജി.പി.എം), മഹേഷ് ബാബു (59.49ജി.പി.എം), ക്രിസ്ത്യാനോ റൊണാൾഡോ (48.62ജി.പി.എം), അമിതാഭ് ബച്ചൻ (48.62), ടെയ്‌ലർ സ്വിഫ്റ്റ് (48.62ജി.പി.എം), എം.എസ് ധോണി (39.72ജി.പി.എം), റോജർ ഫെഡറർ (39.72). എന്നിങ്ങനെ പോകുന്നു ബാക്കിയുള്ളവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP