Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരോട് നീ തമാശ പറയും അല്ലൊടാ... എന്ന് ഇനി ആരും ചോദിക്കില്ല! മീശപിരിച്ച് വിരട്ടാതെ തമാശ മറുപടി പറഞ്ഞ് കേരളാ പൊലീസ്; പൊതു ജനങ്ങളുടെ പൊലീസ് പേടി മാറ്റി മുഖച്ഛായ നന്നാക്കാൻ സൈബർ സഹായം തേടി ബെഹ്‌റയു കൂട്ടയും; കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഇനി 'ഔദ്യോഗികമായി ട്രോളുകളും': ട്രോളുകൾക്ക് ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ച് സൈബർ മല്ലൂസ്

പൊലീസുകാരോട് നീ തമാശ പറയും അല്ലൊടാ... എന്ന് ഇനി ആരും ചോദിക്കില്ല! മീശപിരിച്ച് വിരട്ടാതെ തമാശ മറുപടി പറഞ്ഞ് കേരളാ പൊലീസ്; പൊതു ജനങ്ങളുടെ പൊലീസ് പേടി മാറ്റി മുഖച്ഛായ നന്നാക്കാൻ സൈബർ സഹായം തേടി ബെഹ്‌റയു കൂട്ടയും; കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഇനി 'ഔദ്യോഗികമായി ട്രോളുകളും': ട്രോളുകൾക്ക് ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ച് സൈബർ മല്ലൂസ്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: പൊലീസ് എന്ന് കേൾക്കുമ്പോൾ പലർക്കും ഓർമ്മയിൽ ഓടിയെത്തുക മുരടന്മാരായ മീശ പിരിച്ച് നിൽക്കുന്ന ചിരിക്കാത്ത മുഖമുള്ളവരെയായിരിക്കും. പൊലീസ് സ്‌റ്റേഷനിലുണ്ടാകുന്ന മോശം അനുഭവങ്ങളും പലർക്കും പൊലീസിനോടുള്ള വിരോദത്തിനും അകൽച്ചയ്ക്കും കരണമാണ്. എല്ലാ പൊലീസുകാരും അങ്ങനെയല്ലെന്നും അറിയാഞ്ഞിട്ടല്ല നാട്ടുകാർക്ക് ഈ സമീപനം. എന്നാൽ അതൊക്കെ ഇനി മറന്നേക്കു  പൊലീസുകാരുടെ ഭീഷണിപ്പെടുത്തൽ പോലും ഇനി ട്രോളുകളിലൂടെയായിരിക്കും. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ മഴ പെയ്യിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കേരള പൊലീസ്.

മുഖഛായ മാറ്റാനുള്ള തീവ്രശ്രമം കേരളാ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നുവെന്നത് ആശ്വാസമാണ്. പക്ഷേ... തെരുവിൽ തല്ലുന്ന പൊലീസ് സാമൂഹ്യമാധ്യമങ്ങളിലാണ് വ്യത്യസ്ത ഭാവത്തിൽ എത്തുന്നതെന്ന് മാത്രം. ' മൃദു ഭാവേ ദൃഢ കൃത്യേ ' എന്നാണ് കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലെ ടാഗ് ലൈൻ. ഇത് അക്ഷരം പ്രതി പാലിക്കാനും പൊലീസ് ശ്രദ്ധിക്കുന്നു. പൊതുജനങ്ങളുമായി കൂടുതൽ അടുത്തിടപഴകാനും അവരെ ഭയത്തിൽ നിന്നും മാറ്റി തങ്ങളുടെ ഒപ്പം നിർത്താനുമാണ് പൊലീസ് ഇ്‌പ്പോൾ ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഔദ്യോഗികഫേസ്‌ബുക്ക് പേജിൽ കൂടുതൽ ആളുകളെ എത്തിക്കുന്നതിനുള്ള നീക്കം അവർ നടത്തുന്നതും,

പൊതുജന ശ്രദ്ധയ്ക്കുള്ള പല കാര്യങ്ങളും ഇപ്പോൾ ട്രോളായിട്ടാണ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന് പൊതുജനങ്ങളുടെ ഭാഗത്ത നിന്ന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ലൈക്ക് ചെയ്ത ബാംഗ്ലൂർ സിറ്റി പൊലീസിന്റെ പേജിന്റെ റെക്കോഡ് മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കേരള പൊലീസിന്റെ പേജ്.

മുൻപ് ഉണ്ടായിരുന്ന പല അവസ്ഥകൾക്കും ട്രോൾ പേജിലൂടെ പരിഹാരം കാണാമെന്നും പൊലീസ് കണക്ക് കൂട്ടുന്നു. പല അന്വേഷണങ്ങളിലും പൊലീസിനോട് ജനങ്ങൾ സഹകരിക്കാതിരുന്നതിന് കരണം സ്‌റ്റേഷനിലെ നൂലാമാലകളാണ്. എന്നാൽ ഇപ്പോൾ പല ആളുകളും പല നിർണ്ണായക വിവരങ്ങളും പേജിലേക്ക് മെസ്സേജായി അയക്കാറുണ്ടെന്നും ഇത് വലിയ അളവിൽ സഹായകനമാകുന്നുണ്ടെന്നും തലസ്ഥാനത്തെ ഒരു പൊലീസുദ്യോഗസ്ഥൻ മറുനാടൻ മലയാൡയോട് പറഞ്ഞു.

മുൻപ് പലർക്കും ഉണ്ടായിരുന്ന പരാതിയാണ് എത്ര തവണ പരാതി പറഞ്ഞാലും പൊലീസ് ആക്ഷൻ എടുക്കില്ലെന്നത്. എന്നാൽ ഫേസ്‌ബുക്ക പേജിലെ പോസ്റ്റിന് കമന്റായോ മെസ്സേജായോ കാര്യം ്അറിയിച്ച പ്രശ്‌ന പരിഹാരം നേടിയത് നിരവധിപേരാണ്, അതോടൊപ്പം തന്നെ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അത് തുറന്ന് പറയാൻ മടിച്ചിരുന്നവർപോലും ഇപ്പോൾ അത പേജിലൂടെ തുറന്നടിക്കുന്നു. ഇതിനും മറുപടിയുമായി എത്തി സദാ സമയവും ആക്റ്റീവാണ് പൊലീസുകാരുടെ ഈ പേജ്.

ലോകം മുഴുവൻ ഫുട്‌ബോൾ ആരവത്തിൽ മുഴുകിയപ്പോൾ ഏത് ടീം ജയിക്കുമെന്നും തോക്കുമെന്നും ജനങ്ങളോടൊപ്പം പ്രവചനം നടത്താനും ബെറ്റ് വെക്കാനും കാക്കിപ്പടയും ഒപ്പം കൂടി. അതോടൊപ്പം റോണാൽഡോ, മെസ്സി തുടങ്ങി പ്രയ താരങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് റോഡ് സുരക്ഷയെ പറ്റി ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു. ജനങ്ങൾ ഭയക്കേണ്ടത് പൊലീസിനെയല്ല മറിച്ച് നിയമത്തെയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞത് അക്ഷരം പ്രതി നടപ്പിലാകുകയാണ് കേരള പൊലീസിന്റെ എഫ്ബി പേജിലൂടെ. ജനങ്ങൾക്ക് പൊലീസിനോടുള്ള പേടി മാറ്റി എടുക്കാനും സൗഹൃദം സൃഷ്ടിക്കാനും ഈ പേജിലൂടെ സാധിക്കുമെന്ന് കേരളാ പൊലീസ് കരുതുന്നു.

രസകരമായ ചില ട്രോളുകൾ കാണാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP