Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈറസിനെ തുരത്താൻ കേരള പൊലീസ് ആഹ്വാനം ചെയ്തത് ഡാൻസ് കളിച്ച്; സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ ചർച്ചയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും

വൈറസിനെ തുരത്താൻ കേരള പൊലീസ് ആഹ്വാനം ചെയ്തത് ഡാൻസ് കളിച്ച്; സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ ചർച്ചയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19 വൈറസ് ബാധയുടെ വ്യാപനം തടയാൻ കേരള പൊലീസ് പുറത്തിറക്കിയ ബ്രേക് ദ ചെയിൻ കൈകഴുകൽ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, കേരളവും രാജ്യവും വിട്ട് അന്താരാഷ്ട്ര മാധമങ്ങൾ പോലും ചർച്ച ചെയ്യുകയാണ് കേരള പൊലീസിന്റെ വൈറസിനെതിരായ വൈറൽ വീഡിയോ. കൈകൾ വൃത്തിയായി കഴുകേണ്ട രീതി പൊലീസുകാർ ഡാൻസ് രൂപത്തിൽ അവതരിപ്പിച്ച വീഡിയോയാണ് വൈറലായത്.

ബിബിസി, ഫോക്സ് ന്യൂസ് 5, സൗത്ത് ചൈനാ മോണിങ് പോസ്റ്റ്, സ്‌കൈന്യൂസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലുൾപ്പടെ കേരള പൊലീസിന്റെ ബ്രേക്ക് ദ ചെയിൻ വീഡിയോ വാർത്തയായി. ആർടി ന്യൂസ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് 19-നെ തടയാൻ കേരള സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്നും ബിബിസി വാർത്തയിൽ പറയുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ്, പൊലീസുകാർ കൈകഴുകൾ വീഡിയോ പകർത്തിയിരിക്കുന്നത്. വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി കൈകൾ വൃത്തിയാക്കുന്നതെങ്ങനെയെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. രതീഷ് ചന്ദ്രൻ, ഷിഫിൻ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ആളുകൾ ഏറ്റെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP