Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കളി കേരളത്തിലാണെങ്കിലും ന്യൂയോർക്കിൽ ചോദിച്ചാലും അറിയാം! ഫേസ്‌ബുക്ക് ലൈക്കിൽ എൻവൈപിഡിയെ മറികടന്ന് കേരള പൊലീസ്; പൊലീസ് മാമന്മാർ ഒന്നാമതെത്തിയത് 816 k ലൈക്കുകളുമായി; നിങ്ങ പൊളിക്ക് ബ്രോ എന്ന് സോഷ്യൽ മീഡിയ

കളി കേരളത്തിലാണെങ്കിലും ന്യൂയോർക്കിൽ ചോദിച്ചാലും അറിയാം! ഫേസ്‌ബുക്ക് ലൈക്കിൽ എൻവൈപിഡിയെ മറികടന്ന് കേരള പൊലീസ്; പൊലീസ് മാമന്മാർ ഒന്നാമതെത്തിയത് 816 k ലൈക്കുകളുമായി; നിങ്ങ പൊളിക്ക് ബ്രോ എന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കളി ഇങ്ങ കേരളത്തിലാണെങ്കിലും അങ്ങ് ന്യൂയോർക്കിൽ വരെ പ്രസിദ്ധമാണ് നമ്മുടെ കേരള പൊലീസ്. ഇഅതിന്റെ കാരണം എന്ചാണ് എന്ന് ആശ്ച്രിയപ്പെടേണ്ട്. ലോകത്ത് ഏറ്റവും അധികം ലൈക്കുകളുള്ള പൊലീസ് ഫേസ്‌ബുക്ക് പേജ് എന്ന റെക്കോർഡിൽ സാക്ഷാൽ എൻവൈപിഡിയെ മറികട്‌നിരിക്കുകയാണ് നമ്മുടെ പൊലീസ് മാമന്മാർ.

ന്യൂയോർക്ക് പൊലീസിന്റെ ഫേസ്‌ബുക്ക് പേജിനെ മറികടന്ന് 816k ലൈക്ക് സ്വന്തമാക്കിയാണ് ഈ റെക്കോഡ് കേരള പൊലീസ് സ്വന്തമാക്കിയത്. പൊലീസിന്റെ അറിയിപ്പുകളും വിവരങ്ങളുമെല്ലാം ജനങ്ങളുമായി പങ്കുവെച്ചിരുന്നത് ഫേസ്‌ബുക്കിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ഫേസ്‌ബുക്ക് പേജ് എന്ന അംഗീകാരം കേരളാ പൊലീസിന്റെ പേജ് സ്വന്തമാക്കി.8.16 ലക്ഷം ലൈക്കുമായി ലൈക്കുകളാണ് കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിനുള്ളത്. അതേസമയം ലോകപൊലീസായ അമേരിക്കയുടെ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പേജിന് 783k ലൈക്കുകൾ മാത്രമാണുള്ളത്.

സാധാരണ നോട്ടീസോ മറ്റ് പോസ്‌റ്റോ ആയി ഇടുന്നതിന് പകരം ട്രോൾ ആക്കി ഫേസ്‌ബുക്കിൽ ഇട്ടാണ് സ്വീകാര്യത നേടിതുങ്ങിയത്. ക്രമേണ ഇത് സൈബർ ഇടത്തിൽ തരംഗമായി മാറി. ഇതിന് ശേഷം പൊലീസുകാർക്ക് പോസ്റ്റിൽ കമന്റ് ഇടുന്നവർക്ക് തമാശയും ട്രോളും കലർന്ന മറുപടി നൽകിയും തെറ്റുകൾ പറഞ്ഞ്‌കൊടുത്തും സ്വീകാര്യത നിരന്തരം വർധിപ്പിച്ചുകൊണ്ടിരുന്നു.

വളരെ സങ്കീർണമായ പ്രശ്നങ്ങൾ പോലും ട്രോളുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പുറമെ ജനങ്ങളോട് ഫേസ്‌ബുക്കിലൂടെ മികച്ച സംവാദവും പൊലീസ് നടത്തിയിരുന്നു. പ്രളയം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ സംസ്ഥാനത്തെ വലച്ചപ്പോഴും പൊലീസിനൊപ്പം നിന്നവർക്ക് നന്ദി അറിയിക്കുന്നതിനൊപ്പം തുടർന്നും ജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്നും കേരളാ പൊലീസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള 'പൊലീസ് ഫേസ്‌ബുക്ക് പേജ്' എന്ന നേട്ടം കൈവരിച്ച കേരള പൊലീസ് ഫേസ്‌ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്...

ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പൊലീസ് പേജ് ലോകത്തിലെ തന്നെ പൊലീസ് ഫേസ്‌ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്...

പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങൾക്കൊപ്പം നിന്നവരെ ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ
സഹായകരമായ ഏവരുടെയും പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.

Kerala Police is proud to become one of the top Police pages in the World. Recently we have crossed the NYPD police FB page with regards to followers and attained the top rank among the Police FB pages.

We are thankful to those who supported us massively, through our page during the flood affected days and in trying situations. We hope your wholehearted support will remain with us in this digital platform, in the future also. Thank You.

#keralapolice #facebook

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP