Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മത്സ്യത്തൊഴിലാളികളുടെ വോട്ടു വാങ്ങി വിജയിച്ച ജനപ്രതിനിധി അവരെ അവഹേളിക്കുന്നത് കേൾക്കുമ്പോഴാണ് ശരിക്കും ഓക്കാനം വരുന്നത്'; ഓക്കാനും വരും വിധം വെജിറ്റേറിയനായ എംപിയായിരുന്നിട്ടും മത്സ്യമാർക്കറ്റിൽ രസമായിരുന്നെന്ന ശശി തരൂരിന്റെ ട്വീറ്റിനെതിരെ കുമ്മനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മനിയിൽ പോകാൻ സാധിച്ചതും ഇതേ ചിന്തകൊണ്ടാണെന്നും കുമ്മനത്തിന്റെ 'പരിഹാസ ശരം'

'മത്സ്യത്തൊഴിലാളികളുടെ വോട്ടു വാങ്ങി വിജയിച്ച ജനപ്രതിനിധി അവരെ അവഹേളിക്കുന്നത് കേൾക്കുമ്പോഴാണ് ശരിക്കും ഓക്കാനം വരുന്നത്'; ഓക്കാനും വരും വിധം വെജിറ്റേറിയനായ എംപിയായിരുന്നിട്ടും മത്സ്യമാർക്കറ്റിൽ രസമായിരുന്നെന്ന ശശി തരൂരിന്റെ ട്വീറ്റിനെതിരെ കുമ്മനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മനിയിൽ പോകാൻ സാധിച്ചതും ഇതേ ചിന്തകൊണ്ടാണെന്നും കുമ്മനത്തിന്റെ 'പരിഹാസ ശരം'

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. നാട്ടിലെ റോഡുകളിലും വീടുകളിലും തുടങ്ങി മാർക്കറ്റുകളും ഹാർബറുകളുമടക്കമുള്ളിടത്തത് കയറിയിറങ്ങി വോട്ടു ചോദിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രങ്ങളാണ് ഇപ്പോൾ നാം മാധ്യമങ്ങളിൽ അടക്കം കാണുന്നതും. മത്സ്യമാർക്കറ്റിൽ അടക്കം കയറി സ്ഥാനാർത്ഥികൾ കൂളായി വോട്ടുചോദിക്കുന്ന അവസരത്തിൽ മത്സ്യമാർക്കറ്റിൽ താൻ പോയതും വെജിറ്റേറിയനായ തനിക്ക് ഓക്കാനും വരുന്നതായിട്ടുകൂടി മാർക്കറ്റിൽ നല്ല രസമുണ്ടായിരുന്നുവെന്ന ശശി തരൂരിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വിവാദ ശരം നേരിടുന്നത്. മാത്രമല്ല ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികളെ തരൂർ അവഹേളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരൻ ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ചിരുന്നു.

മീൻ മണം ഓക്കാനമുണ്ടാക്കുന്നുവെന്ന് പറയുന്നതിലൂടെ മുക്കുവ വിഭാഗത്തെ അപമാനിക്കുകയാണ് ശശി തരൂർ ചെയ്തതെന്ന് സമൂഹ മാധ്യമത്തിൽ ഇതിനോടകം ഒട്ടനവധി പോസ്റ്റുകളും വന്നിരുന്നു. 'ഇതേ ചിന്ത കൊണ്ടാണ് കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മൻ സന്ദർശനത്തിന് പോകാൻ സാധിച്ചത്. ഓക്കാനം വരുന്നതിനെക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തിരുവനന്തപുരം മണ്ഡലത്തിൽ ജീവിതം തള്ളി നീക്കുന്നത്.

ഇവരുടെ ജീവിത നിലവാരം ഏതെങ്കിലും തരത്തിൽ ഉയർത്താൻ ഇത്രനാളും ചെറുവിരൽ പോലും അനക്കാത്ത തരൂരിനെപ്പോലുള്ള ഭരണ വർഗ്ഗത്തിന്റെ പിടിപ്പു കേടാണ് ഇതിന് കാരണം. ഓക്കാനം വരുന്ന ചുറ്റുപാടിലാണ് ഇവർ ജീവിക്കുന്നതെങ്കിൽ അവരുടെ വോട്ടിന് ഓക്കാനം ഉണ്ടോയെന്ന് തരൂർ വ്യക്തമാക്കണമെന്നും കുമ്മനം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടി അങ്ങേയറ്റം തരംതാണതാണ്. മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തിനും ഓക്കാനം വരുന്ന മണമാണെന്ന തരൂരിന്റെ കണ്ടെത്തൽ അദ്ദേഹം മറ്റുള്ളവരെക്കാൾ ഉയർന്ന ആൾ ആണെന്ന തോന്നൽ കൊണ്ടാണ്. ഇതേ ചിന്ത കൊണ്ടാണ് കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മൻ സന്ദർശനത്തിന് പോകാൻ സാധിച്ചതും. ഓക്കാനം വരുന്നതിനെക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തിരുവനന്തപുരം മണ്ഡലത്തിൽ ജീവിതം തള്ളി നീക്കുന്നത്.

ഇവരുടെ ജീവിത നിലവാരം ഏതെങ്കിലും തരത്തിൽ ഉയർത്താൻ ഇത്രനാളും ചെറുവിരൽ പോലും അനക്കാത്ത തരൂരിനെപ്പോലുള്ള ഭരണ വർഗ്ഗത്തിന്റെ പിടിപ്പു കേടാണ് ഇതിന് കാരണം. ഓക്കാനം വരുന്ന ചുറ്റുപാടിലാണ് ഇവർ ജീവിക്കുന്നതെങ്കിൽ അവരുടെ വോട്ടിന് ഓക്കാനം ഉണ്ടോയെന്ന് തരൂർ വ്യക്തമാക്കണം. മത്സ്യത്തൊഴിലാളികളെ സഹായിച്ചില്ലെങ്കിലും അവഹേളിക്കരുത്. ഇവരുടെ വോട്ട് വാങ്ങി വിജയിച്ച ജനപ്രതിനിധി അവരെ അവഹേളിക്കുന്നത് കേൾക്കുമ്പോഴാണ് ശരിക്കും ഓക്കാനം വരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP