Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞങ്ങൾ കണ്ടു; ആ അച്ഛനെ ചേർത്ത് പിടിച്ച് രാജേട്ടനും; ഈറനണിഞ്ഞ കണ്ണുകളെ ഒളിപ്പിച്ച് സാറിന് ചായകൊടുക്കച്ഛാ എന്ന് പറഞ്ഞ് രംഗപടം മാറ്റിപ്പിടിച്ച മകനും;സ്വന്തം ഗൺമാന്റെ അച്ഛൻ നടത്തുന്ന തട്ടുകടയിൽ ചായകുടിക്കാനെത്തിയ കുമ്മനം; ചായ ഗ്ലാസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കള്ള്കുപ്പിയായി; ഫോട്ടോഷോപ്പിന് എതിർ വിഭാഗം പകരം വീട്ടിയത് പി ജയരാജന്റെ തല വെട്ടി ഒട്ടിച്ചും; പച്ചയായ ജീവിത ചിത്രം നശിപ്പിച്ചവർക്ക് മനോവൈകൃതമെന്ന് ചിത്രമെടുത്ത യാഗാ ശ്രീകുമാർ

ആ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞങ്ങൾ കണ്ടു; ആ അച്ഛനെ ചേർത്ത് പിടിച്ച് രാജേട്ടനും;  ഈറനണിഞ്ഞ കണ്ണുകളെ ഒളിപ്പിച്ച് സാറിന് ചായകൊടുക്കച്ഛാ എന്ന് പറഞ്ഞ് രംഗപടം മാറ്റിപ്പിടിച്ച മകനും;സ്വന്തം ഗൺമാന്റെ അച്ഛൻ നടത്തുന്ന തട്ടുകടയിൽ ചായകുടിക്കാനെത്തിയ കുമ്മനം; ചായ ഗ്ലാസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കള്ള്കുപ്പിയായി; ഫോട്ടോഷോപ്പിന് എതിർ വിഭാഗം പകരം വീട്ടിയത് പി ജയരാജന്റെ തല വെട്ടി ഒട്ടിച്ചും; പച്ചയായ ജീവിത ചിത്രം നശിപ്പിച്ചവർക്ക് മനോവൈകൃതമെന്ന് ചിത്രമെടുത്ത യാഗാ ശ്രീകുമാർ

എം മനോജ് കുമാർ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ താൻ പോസ്റ്റ് ചെയ്ത ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഫോട്ടോയ്ക്ക് വന്ന രൂപപരിണാമത്തിൽ ദുഃഖിതനായിരിക്കുകയാണ് യാഗ ശ്രീകുമാർ. കുമ്മനത്തിന്റെ ജീവിതത്തിലെ അപൂർവമായ ഒരു അനുഭവം അതിന്റെ ചൂടും ചൂരും ഉൾക്കൊണ്ടു സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ രീതിയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് അതിന്റെ രൂപപരിണാമം യാഗ ശ്രീകുമാറിനെ ഞെട്ടിച്ചത്. ഒരു തട്ടുകടയിൽ ചമ്രം പടിഞ്ഞിരുന്നു ചായ കുടിക്കുന്ന കുമ്മനത്തിന്റെ അപൂർവ ഫോട്ടോയാണ് യാഗ ശ്രീകുമാർ പോസ്റ്റ് ചെയ്തത്, ഒന്നും പറയാനില്ല. ഇത് കുമ്മനം എന്നായിരുന്നു ശ്രീകുമാർ ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ വലിയ ഷെയറും കമന്റും ചിത്രത്തിന് ലഭിക്കുകയും ചെയ്തു. പക്ഷെ രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ സ്ഥിതി മാറി.

കുമ്മനം ചായകുടിക്കാൻ ഇരുന്ന തട്ടുകട പെട്ടെന്ന് കള്ളുഷാപ്പായി. കുമ്മനത്തിന്റെ ചായ ഗ്‌ളാസിനു പകരം വ്യാജ ഫോട്ടോയിൽ വന്നത് കള്ളും കുപ്പി. ഒരു ചെറു ചിരിയോടെ ചായ കുടുക്കാനിരിക്കുന്ന കുമ്മനം വ്യാജ ഫോട്ടോയിൽ കള്ള് കുടിക്കാനിരിക്കുന്നു. ഫോട്ടോ കണ്ടു അന്തം വിട്ടി രുന്ന യാഗ ശ്രീകുമാറിനെ ഞെട്ടിച്ച് വീണ്ടും വ്യാജ ഫോട്ടോകൾ വന്നു. കുമ്മനം കള്ളു കുടിക്കാനിരിക്കുന്ന ദൃശ്യത്തിൽ കുമ്മനത്തിനു പകരം സിപിഎം നേതാവ് പി. ജയരാജൻ വന്നു. അത് ലൈക്കും കമന്റുമായി വൈറൽ ആകുകയും ചെയ്തു. അപൂർവമായ ദൃശ്യാനുഭവത്തെ സോഷ്യൽ മീഡിയ കൊല്ലാക്കൊല നടത്തിയത് കണ്ടപ്പോൾ നിശ്ശബ്ദനായിരിക്കുകയാണ് യാഗ ശ്രീകുമാർ. എന്തിനാണ് സോഷ്യൽ മീഡിയ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്-യാഗ ശ്രീകുമാർ മറുനാടൻ മലയാളിയോട് ചോദിച്ചു. ആ ഫോട്ടോയ്ക്ക് പിന്നിലെ കഥയും യാഗ ശ്രീകുമാർ മറുനാടനോട് വെളിപ്പെടുത്തി.

യാഗ ശ്രീകുമാർ പറഞ്ഞ കഥ ഇങ്ങിനെ

മാതൃഭൂമി ബ്യുറോ ചീഫ് ആയിരുന്ന ജി.ശേഖരൻ നായരുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകാനിറങ്ങിയതാണ് കുമ്മനം. കൈമനത്ത് കരുമത്ത് എത്തിയപ്പോൾ കുമ്മനത്തിന്റെ ഗൺമാൻ ഒന്ന് കാർ നിർത്താമോ എന്ന് കുമ്മനത്തോട് ചോദിച്ചു. കാർ നിർത്തിയപ്പോൾ ഗൺമാൻ അടുത്തുള്ള തട്ട് കടയിലേക്ക് ഓടിപ്പോയി. അവിടെ ചായ അടിച്ചു നിന്നിരുന്ന സ്വന്തം അച്ഛനെ കൂട്ടിക്കൊണ്ടു വന്നു. അച്ഛനെ യാഗ ശ്രീകുമാർ പോസ്റ്റ് ചെയ്തത്.സാർ, ഇവിടെ ഒരു മിനിട്ട് വണ്ടി ഒന്ന് നിർത്തിക്കോട്ടെ എന്ന്, ആയിക്കോട്ടെ എന്ന് രാജേട്ടന്റെ മറുപടിയും. ഗണ്മാൻ ആ തട്ടുകടയിൽ നിന്നും ഒരാളെയും കൂട്ടി കാറിനടുത്തേക്ക് വന്നു. സാർ ഇതെന്റെ അച്ഛനാണ്. ഈ തട്ടുകടയിൽ ചായ അടിച്ച് കൊടുക്കുന്ന ജോലിയാണ്.

കേട്ടപാടെ നിറഞ്ഞ സന്തോഷവും സ്വതസിദ്ധമായ ചിരിയോടെയും രാജേട്ടൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി പിന്നാലെ ഞങ്ങളും.ഞങ്ങളെല്ലാരോടുമായി രാജേട്ടന്റെ ചോദ്യം -എന്നാ നമുക്കെല്ലാപേർക്കും ഇവിടുന്നോരോ ചായ കുടിച്ചിട്ട് പോയാലോ ?ആവാമെന്ന് എല്ലാപേരുടെയും മുഖം. തന്റെ സുരക്ഷയിൽ അതീവ ശ്രദ്ധ പതിപ്പിക്കുന്ന മകനെക്കുറിച്ച് അച്ഛനോട് കുറച്ച് വർത്തമാനം.

തൊഴു കയ്യോടെ നിന്ന ആ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞങ്ങൾ കണ്ടു. ആ അച്ഛനെ ചേർത്ത് പിടിച്ച് രാജേട്ടനും .ഇത് കണ്ട് ഈറനണിഞ്ഞ കണ്ണുകളെ ഒളിപ്പിച്ച് സാറിന് ചായകൊടുക്കച്ഛാ എന്ന് പറഞ്ഞ് രംഗപടം മാറ്റിപ്പിടിച്ച മകൻ. ഇതൊക്കെ കണ്ട് ഞങ്ങളും, രണ്ട് മിനിട്ട് കടന്ന് ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ നമുക്ക് രാജേട്ടനെ ഓർമ്മപ്പെടുത്തേണ്ടി വന്നു. ചേട്ടാ,,,, സമയം,,,,,,,വീണ്ടും വരാം....

ഇനി ഇതു വഴി പോയാൽ ഇവിടുന്നേ ചായ കുടിക്കു എന്ന ഉറപ്പും നൽകിയാണ് രാജേട്ടൻ അവിടെ നിന്ന് മടങ്ങിയത്.ആർട്ടിസ്റ്റ് കൂടിയായ യാഗ ശ്രീകുമാർ ഫോട്ടോ ഒരു പോസ്റ്റർ രൂപത്തിലാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒന്നും പറയാനില്ല, ഇത് കുമ്മനം എന്നായിരുന്നു ടൈറ്റിൽ.

ഗൺമാന്റെ ചെയ്തിയും ആ അച്ഛനും അനുഭവമായി കുമ്മനത്തിന്റെ മനസ്സിൽ നിറഞ്ഞിരുന്നു. തട്ടുകടയിൽ ചായ അടിക്കാൻ നിൽക്കുന്ന അച്ഛനെ പരിചയപെടുത്തിയ രീതിയും കാർ നിർത്താൻ പറഞ്ഞതുമെല്ലാം കുമ്മനത്തിന്റെ മനസ്സിൽ തട്ടി. ആ അവിസ്മരണീയമായ അനുഭവവും നിറഞ്ഞ ചിരിയും ഒക്കെ കുമ്മനത്തിന്റെ മുഖത്ത് നിൽക്കുമ്പോഴാണ് ഭാവവിസ്മയം ഫോട്ടോ കൂടിയായി മാറിയത്. ഈ അനുഭവം ഒന്നും അറിയാത്ത രാഷ്ട്രീയ എതിരാളികൾ, സൈബർ പോരാളികൾ ആണ് അപൂർവമായ ജീവിതാനുഭവത്തെ വെറും കള്ളും കുപ്പിയിൽ ഒതുക്കിക്കളഞ്ഞത്. ചായ ഗ്‌ളാസ് കള്ളും കുപ്പിയായി. ഗൺമാന്റെ അച്ഛൻ കള്ളുഷാപ്പ് തൊഴിലാളിയുമായി. ആ ഫോട്ടോ പിന്നെ പിന്നെ സിപിഎം നേതാവ് പി.ജയരാജൻ ആയി മാറി. ആ അപൂർവ ജീവിത നിമിഷം എത്രമാത്രം വികൃതമായി മാറി-യാഗ ശ്രീകുമാർ ചോദിക്കുന്നു.മനോവൈകൃതം ബാധിച്ചവർക്ക് സമർപ്പിക്കുന്നു. പച്ചയായ ജീവിതത്തിന്റെ ഈ നേർകാഴ്ച ശ്രീകുമാർ പറയുന്നു.

യാഗ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങിനെ

ദുഃഖം തോന്നുന്നു.

രാജേട്ടന് വേണ്ടി രണ്ട് ദിവസം മുമ്പ് ചെയ്ത ഒരു പോസ്റ്ററാണ് ഇത്,,,,
ലോകമെമ്പാടും മലയാളികളുടെ ഹൃദയത്തിൽ തട്ടിയ ഈ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ 'വൈറൽ'ആയി. ഈ ചിത്രം കണ്ടിട്ട് കേരളത്തിനകത്തു നിന്നും പുറത്ത് നിന്നും നിരവധി പേർ വിളിച്ച് അഭിനന്ദനം അറിയിക്കുകയുമുണ്ടായി.രാജേട്ടൻ എന്ന സാധാരണക്കാരന്റെ ജീവിതശൈലി ഇങ്ങനെയാണ് എന്ന് ഉറപ്പിക്കുന്ന ചിത്രം ആയതുകൊണ്ടു മാത്രമാണ് ഇത് പോസ്റ്ററാക്കാൻ തെരെഞ്ഞെടുത്തതും പക്ഷെ, ഇപ്പോൾ വിഷമം തോന്നുന്നു. ഈ ചിത്രത്തെ വികൃതമാക്കി ചിത്രീകരിക്കുന്ന ,മുഖം മോർഫിങ് നടത്തി, പശ്ചാത്തലത്തെ കള്ള് ഷാപ്പാക്കി ചിത്രീകരിക്കുന്ന രാജേട്ടന്റെ മുന്നിലുണ്ടായിരുന്ന ചായ ഗ്ലാസ്സ് മാറ്റി പകരം കള്ള് കുപ്പി വെക്കുന്ന ഒരു തരം മനോ വൈകൃതം ബാധിച്ച കലാകാരന്മാരെ ഓർത്ത്,,,,,,,, രാജേട്ടന്റെ അടുത്ത് നിൽക്കുന്ന ആ പാവം മനുഷ്യനെയും നിങ്ങൾ ഒരർത്ഥത്തിൽ അവഹേളിച്ചു.

ഇനി ഈ ചിത്രം ഞാൻ പകർത്താനുണ്ടായ സാഹചര്യം കൂടി വ്യക്തമാക്കാം....
രാജേട്ടൻ ഗവർണറായി പോകുന്നതിന് മുമ്പ് തിരുവനന്തപുരത്ത് കരുമം എന്ന് സ്ഥലത്ത് ഒരു മാധ്യമ പ്രവർത്തകന്റെ മാതാവ് മരിച്ചതിൽ അനുശോചനം അറിയിക്കാനായി ഞങ്ങൾ പോകുമ്പോൾ യാത്രാമധ്യേ ഒരു തട്ടുകടയ്ക്ക് മുന്നിൽ വെച്ച് രാജേട്ടന്റെ ഗൺമാൻ ചോദിച്ചു സാർ, ഇവിടെ ഒരു മിനിട്ട് വണ്ടി ഒന്ന് നിർത്തിക്കോട്ടെ എന്ന്, ആയിക്കോട്ടെ എന്ന് രാജേട്ടന്റെ മറുപടിയും. ഗണ്മാൻ ആ തട്ടുകടയിൽ നിന്നും ഒരാളെയും കൂട്ടി കാറിനടുത്തേക്ക് വന്നു. സാർ ഇതെന്റെ അച്ഛനാണ്. ഈ തട്ടുകടയിൽ ചായ അടിച്ച് കൊടുക്കുന്ന ജോലിയാണ്.
കേട്ടപാടെ നിറഞ്ഞ സന്തോഷവും സ്വതസിദ്ധമായ ചിരിയോടെയും രാജേട്ടൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി പിന്നാലെ ഞങ്ങളും.
ഞങ്ങളെല്ലാരോടുമായി രാജേട്ടന്റെ ചോദ്യം -എന്നാ നമുക്കെല്ലാപേർക്കും ഇവിടുന്നോരോ ചായ കുടിച്ചിട്ട് പോയാലോ ?
ആവാമെന്ന് എല്ലാപേരുടെയും മുഖം
തന്റെ സുരക്ഷയിൽ അതീവ ശ്രദ്ധ പതിപ്പിക്കുന്ന മകനെക്കുറിച്ച് അച്ഛനോട് കുറച്ച് വർത്തമാനം....
തൊഴു കയ്യോടെ നിന്ന ആ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞങ്ങൾ കണ്ടു. ആ അച്ഛനെ ചേർത്ത് പിടിച്ച് രാജേട്ടനും .ഇത് കണ്ട് ഈറനണിഞ്ഞ കണ്ണുകളെ ഒളിപ്പിച്ച് സാറിന് ചായകൊടുക്കച്ഛാ എന്ന് പറഞ്ഞ് രംഗപടം മാറ്റിപ്പിടിച്ച മകൻ. ഇതൊക്കെ കണ്ട് ഞങ്ങളും, രണ്ട് മിനിട്ട് കടന്ന് ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ നമുക്ക് രാജേട്ടനെ ഓർമ്മപ്പെടുത്തേണ്ടി വന്നു. ചേട്ടാ,,,, സമയം,,,,,,,
വീണ്ടും വരാം....
ഇനി ഇതു വഴി പോയാൽ ഇവിടുന്നേ ചായ കുടിക്കു എന്ന ഉറപ്പും നൽകിയാണ് രാജേട്ടൻ അവിടെ നിന്ന് മടങ്ങിയത്.

മനോവൈകൃതം ബാധിച്ചവർക്ക് സമർപ്പിക്കുന്നു , പച്ചയായ ജീവിതത്തിന്റെ ഈ നേർക്കാഴ്‌ച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP