Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനഞ്ചു വർഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റൈനിലാണ്; എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് നീ: 15-ാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ കുറിച്ച് വാചാലനായി കുഞ്ചാക്കോ ബോബൻ

പതിനഞ്ചു വർഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റൈനിലാണ്; എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് നീ: 15-ാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ കുറിച്ച് വാചാലനായി കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖകൻ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായകനാണ് കുഞ്ചാക്കോ ബോബൻ. ഇത്രമേൽ മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു താരം വേറെ ഉണ്ടാവില്ല. ഇന്നലെ ചാക്കോച്ചന്റെ പതിനഞ്ചാം വിവാഹ വാർഷികമായിരുന്നു. ലോക്ഡൗണിനിടയിൽ വീട്ടിൽ കഴിയുന്നതിനിടെ കേക്ക് മുറിച്ചുകൊണ്ടുള്ള ചെറിയ ആഘോഷം കഴിഞ്ഞ് നടൻ പ്രിയയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. ഇസ വന്നതിനു ശേഷമുള്ള ഈ വിവാഹവാർഷികം ഏറെ സ്പെഷ്യലാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന്റെ പൂർണരൂപം

'പതിനഞ്ചു വർഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാൻ. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വർഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് നീ.

നിന്നെ കാണുന്നതിനും മുമ്പാണ്.. എന്റെ ആദ്യചിത്രത്തിൽ നിന്റെ പേരിലുള്ള ആ പാട്ട് ഞാൻ മൂളുന്നത്. അന്നും ഞാൻ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്.. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോർത്ത് നമ്മൾ മുമ്പോട്ടു പോയി.. ഇന്ന് നമുക്ക് രണ്ടു പേർക്കും സ്പെഷ്യലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ട്. നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിൻസിന് നീ നല്ലൊരു സഹോദരിയാണ്... സുഹൃത്താണ്.. എനിക്കുൾപ്പെടെ... നല്ലൊരു കാമുകിയാണ്.. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു ഭാര്യയാണ്.. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോൾ എന്റെ മകന്റെ സൂപ്പർ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്....'

2005 ഏപ്രിൽ 2നാണ് പ്രിയ ആൻ സാമുവൽ എന്ന തന്റെ ആരാധികയെ കുഞ്ചാക്കോ ബോബൻ വിവാഹം ചെയ്യുന്നത്. നീണ്ട 14 വർഷങ്ങൾക്കൊടുവിൽ ഏപ്രിൽ 16ന് ആയിരുന്നു മകൻ ഇസഹാക്കിന്റെ ജനനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP