Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നല്ലൊരു മനുഷ്യസ്‌നേഹിക്കു മാത്രമേ നല്ലൊരു കമ്മ്യൂണിസ്റ്റാകാൻ കഴിയൂ; അങ്ങനെ എന്നെയും ' മനുഷ്യത്വം ' എന്തെന്ന് പഠിപ്പിച്ചു തന്നത് എന്റെ പാർട്ടിയാണ്; കണ്ണുണ്ടായാൽ മാത്രം പോര കാണാനും മനസ്സുണ്ടായാൽ മാത്രം പോരാ പ്രവർത്തിക്കാനും എന്ന് മംഗളം ജയചന്ദ്രനിൽ നിന്നും ഞാൻ പഠിച്ചു; ചികിൽസ കഴിഞ്ഞ് വിശ്രമിക്കുന്ന 'കുട്ടൻ ഡിവൈഎഫ്‌ഐ'യുടെ അനുഭവകഥ

നല്ലൊരു മനുഷ്യസ്‌നേഹിക്കു മാത്രമേ നല്ലൊരു കമ്മ്യൂണിസ്റ്റാകാൻ കഴിയൂ; അങ്ങനെ എന്നെയും ' മനുഷ്യത്വം ' എന്തെന്ന് പഠിപ്പിച്ചു തന്നത് എന്റെ പാർട്ടിയാണ്; കണ്ണുണ്ടായാൽ മാത്രം പോര കാണാനും മനസ്സുണ്ടായാൽ മാത്രം പോരാ പ്രവർത്തിക്കാനും എന്ന് മംഗളം ജയചന്ദ്രനിൽ നിന്നും ഞാൻ പഠിച്ചു; ചികിൽസ കഴിഞ്ഞ് വിശ്രമിക്കുന്ന 'കുട്ടൻ ഡിവൈഎഫ്‌ഐ'യുടെ അനുഭവകഥ

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളിലെ അച്ചടക്കത്തിന്റെ ഭാഗമായി ഒഴിഞ്ഞു മാറുകയോ അധികാരികളെ അറിയിച്ച് കടമ നിറവേറ്റുമെന്നല്ലാതെ വലിയ ഇഴയടുപ്പം ഇല്ലാത്ത ഒരാളിനു വേണ്ടി വലിയ ത്യാഗം ചെയ്യാത്തവരാണ് മാധ്യമ പ്രവർത്തകർ. സിപിഎം കരുമം ബ്രാഞ്ച് സെക്രട്ടറിയായ സുരേഷ് കുമാറിന് ഇപ്പോൾ പറയാനുള്ളത് മറ്റൊരു കഥയാണ്. അപ്രതീക്ഷിതമായി തളർച്ച അനുഭവപ്പെട്ട സിപിഎം നേതാവിന് സഹായത്തിന്റെ അപ്രതീക്ഷിത കൈയെത്തിയത് മാധ്യമ പോലത്ത് നിന്നായിരുന്നു. ചികിത്സകഴിഞ്ഞ് ഞാൻ വീട്ടിൽ വിശ്രമത്തിലാണ് .ഇതിനിടയിൽ ഞാൻ മംഗളം ജയചന്ദ്രന്റെ സമയോചിതമായ ഇടപെടലുകളെയും ആത്മാർത്ഥതേയും കുറിച്ച് അറിയാതെ ഓർത്തു പോയി . അദ്ദേഹത്തിന്റെ സന്ദർഭോജിതമായബുദ്ധിയും സാമർത്ഥ്യവും ചടുലതയും തന്നെ അത്ഭുതപ്പെടുത്തുന്നു.-ഇതാണ് സുരേഷ് കുമാറിന് പറയാനുള്ളത്.

കുട്ടൻ ഡിവൈഎഫ്‌ഐ എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് സിപിഎം നേതാവ് മാധ്യമ പ്രവർത്തകന്റെ സഹായം അപ്രതീക്ഷിതമായി കിട്ടിയ കഥ വിവരിക്കുന്നത്.

സുരേഷ് കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയ സഖാക്കളെ ,
' നല്ലൊരു മനുഷ്യസ്‌നേഹിക്കു മാത്രമേ നല്ലൊരു കമ്മ്യൂണിസ്റ്റാകാൻ കഴിയൂ. അങ്ങനെ എന്നെയും ' മനുഷ്യത്വം ' എന്തെന്ന് പഠിപ്പിച്ചു തന്നത് എന്റെ പാർട്ടിയാണ്. പാവപ്പെട്ടവന്റെ, അശരണന്റെ സാമ്പത്തിക ശാസ്ത്രം
ഒരു നിഘണ്ടുവിലേയുള്ളൂ
അത് 'മാർക്‌സിസം '
മാത്രമാണ്. സ്‌കൂൾ പഠനകാലത്ത് ചക്രവർത്തിമാരുടെ വീരേതിഹാസ ചരിത്രങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും അതിലൊന്നിലും 'പടയോട്ടങ്ങൾക്കല്ലാതെ
പട്ടിണി മാറ്റുവാനിറങ്ങിയ ഒരു
പടയാളിയെയും ഞാൻ
കണ്ടില്ല. അതു കൊണ്ടു തന്നെ അന്നുവരെ വായിച്ചറിഞ്ഞതിനെ
ഞാൻ തിരുത്തി 'അതെ, മാർക്‌സാണ് ശരി' ഒരു എളിയ കമ്മ്യൂണിസ്റ്റുകാരനാകാൻ കഴിഞ്ഞതിൽ ഞാൻ
അഭിമാനിക്കുന്നു. എനിക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ട് കാരണം
ഞങ്ങളെ നയിക്കുന്നത്
അഴിമതിയുടെ കറപുരളാത്ത നേതാക്കളാണ് അന്നും
ഇന്നും എന്നും .സത്യസന്ധതയുടെ ആൾരൂപം സഖാവ് പിണറായി വിജയനാണ് ഞങ്ങളുടെ മുഖ്യമന്ത്രി ,
ഏത് വെല്ലുകളെയും
ചെറുത്തു തോല്പിക്കുന്ന കരുത്തനായ പാർട്ടി സെക്രട്ടി സഖാവ് കോടിയേരി ഇവരുടെ
ചിറകിനുള്ളിൽ ഇന്നാട്ടിലെ ഓരോ പാവങ്ങളും സുരക്ഷിതരാണ് .

ഒരാഴ്ച മുമ്പ് പെട്ടന്ന് എനിക്ക് ശാരിരികമായ ചില അസ്വസ്ഥതകൾ ഉണ്ടായി.പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി കളക്റ്റ്രേറ്റിലേക്ക് പോകുന്ന വഴിയിൽ പെട്ടെന്ന് തമ്പാനൂരിൽ
വച്ച് അതികഠിനമായ ശരീര വേദനയുണ്ടായത്. പാർട്ടി സഖാക്കളെ വിളിച്ച് വിവരം ധരിപ്പിക്കാമെന്ന് കരുതിയെങ്കിലും എന്റെ
അവസ്ഥ വളരെ മോശമായിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ ഫോണിൽ റിങ്‌ടോൺ കേട്ടു .ഒരു നമ്പർ മാത്രമേയുള്ളൂ. ആരാണെന്ന് മനസ്സിലായില്ലെങ്കിൽ കൂടി ഞാൻ ഫോണെടുത്തു. മറുതലയ്ക്കൽ നിന്ന് മറുപടി വന്നു 'സഖാവ് സുരേഷല്ലെ ,ഞാൻ മംഗളം പത്രത്തിലെ ജയചന്ദ്രനാണ്. (ഇദ്ദേഹം
എസ്.നാരായണൻ എന്ന പേര് വച്ചാണ് റിപ്പോർട്ട് ചെയ്യുന്നത് )
എന്തുണ്ട് വിശേഷം?
വേദനയ്ക്കിടയിലും 'സുഖമായിരിക്കുന്നു'
എന്ന് വിറയാർന്ന ശബ്ദത്തിൽ ഞാൻ മറുപടി നൽകി. എന്റെ
ശബ്ദത്തിന്റെ പതർച്ച
മനസ്സിലാക്കിയ അദ്ദേഹം എന്നോട് ആവർത്തിച്ചു ചോദിച്ചു.
'എന്താ സഖാവെ ശബ്ദം വല്ലാതിരിക്കുന്നു ? '
'ഒന്നുമില്ല ' ഞാൻ മറുപടി നൽകി .തൃപ്തനാകാത്ത അദ്ദേഹം ഒന്നു മാത്രം ചോദിച്ചു ' ഇപ്പോൾഎവിടെയാണ് '? ഞാൻ സ്ഥലം പറഞ്ഞു. ഫോൺ കട്ടായി .എന്നാൽ ഞെട്ടിച്ചു കൊണ്ട് ഒരു കാർ എന്റെ മുന്നിൽ വന്നു. അതിൽ 'മംഗളം ജയചന്ദ്രനാ 'യിരുന്നു.
ഞാൻ സംഭവം പറഞ്ഞു. പറഞ്ഞെങ്കിലും എനിയ്‌ക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം
സാധാരണ പത്രപ്രവർത്തകർ ഇത്തരം റിസ്‌കുള്ള ഉത്തരവാദിത്വങ്ങളിൽ
തലയിടാറില്ല. മാധ്യമ സ്ഥാപനങ്ങളിലെ അച്ചടക്കത്തിന്റെ ഭാഗമായി ഒഴിഞ്ഞു മാറുകയോ അധികാരികളെ അറിയിച്ച് കടമ നിറവേറ്റുമെന്നല്ലാതെ വലിയ ഇഴയടുപ്പം ഇല്ലാത്ത ഒരാളിനു വേണ്ടി വലിയ ത്യാഗം
ചെയ്യാറില്ല. എന്നാൽ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അദ്ദേഹം ഒരു ' റെസ്‌ക്യു ഓഫിസറെപ്പോലെ പ്രവർത്തിച്ചു. ഉടൻ തന്നെ ഫോണിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ടു.
അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു.
' ഡോക്ടർ ഞാൻ മംഗളം ജയചന്ദ്രനാണ് ,
എന്റെ സഹോദരൻ സുരേഷിന് തീരെ സുഖമില്ല അടിയന്തിര ചികിത്സയ്ക്ക് ഏർപ്പാടുണ്ടാക്കണം.
പെട്ടെന്ന് അദ്ദേഹം കാറിൽ എന്നെ ആശുപത്രിയിൽ എത്തിച്ചു .യാത്രയ്ക്കിടയിൽ തന്നെ ജയചന്ദ്രൻ
അദ്ദേഹത്തിന്റെ ചില സുഹുത്തുക്കളോടും
ആശുപത്രിയിൽ വരാൻ
പറഞ്ഞു. ഞങ്ങൾ എത്തും മുമ്പ് തന്നെ
അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അവിടെ എത്തിയിരുന്നു. ഡോക്ടർ ഞങ്ങൾക്കായി കാത്തിരുന്ന പോലെയായിരുന്നു പെരുമാറ്റം .ഉടൻ തന്നെ
വേണ്ട അടിയന്തിര ചികിത്സ ലഭ്യമാക്കി. എന്നെ അഡ്‌മിറ്റു ചെയ്തു. സ്‌കാനിംഗും
മറ്റ് ടെസ്റ്റുകൾക്കും ചെലവ് വന്നെങ്കിലും ഞാൻ ഒന്നും അറിഞ്ഞില്ല. മംഗളം ജയചന്ദ്രന്റെ പരിചയക്കാർ ആരൊക്കെയോ വന്നു പോയി. ഇപ്പോൾ എന്റെ
ചികിത്സകഴിഞ്ഞ് ഞാൻ വീട്ടിൽ വിശ്രമത്തിലാണ് .ഇതിനിടയിൽ ഞാൻ മംഗളം
ജയചന്ദ്രന്റെ സമയോചിതമായ ഇടപെടലുകളെയും ആത്മാർത്ഥതേയും കുറിച്ച് അറിയാതെ ഓർത്തു പോയി . അദ്ദേഹത്തിന്റെ സന്ദർഭോജിതമായബുദ്ധിയും സാമർത്ഥ്യവും
ചടുലതയും തന്നെ അത്ഭുതപ്പെടുത്തുന്നു.
എത്ര കൃത്യതയോട്
അദ്ദേഹം ഡോക്ടറെ
തെരഞ്ഞെടുത്തതും
ഫോണിൽ ബന്ധപ്പെട്ടതും !
എത്ര ശക്തമാണ്
അദ്ദേഹത്തിന്റെ സുഹൃദ് വലയങ്ങൾ !
അതുകൊണ്ടാണല്ലോ
പാർട്ടിയുടെ ഒരു എളിയ
പ്രവർത്തകനായ ഞാനാരെന്നു പോലും
ചോദിക്കാതെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അവിടെയെത്തിയത്. !
ഒരു വ്യക്തി ഒരു വിഷയത്തിൽ അടിയന്തിരമായി ഇടപെടുന്നതും അത് വിജയിപ്പിക്കുന്നത് എങ്ങനെയെന്നും
കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. ജാഗ്രത ! ജാഗ്രത !
കണ്ണുണ്ടായാൽ മാത്രം പോര
കാണാനും മനസ്സുണ്ടായാൽ മാത്രം
പോരാ പ്രവർത്തിക്കാനും
എന്ന് മംഗളം ജയചന്ദ്രനിൽ നിന്നും
ഞാൻ പഠിച്ചു .പ്രായോഗിക ബുദ്ധിയാണ് ഒരാളിന്
ഏറെ ആവശ്യം
പ്രത്യേകിച്ച് നാം സഖാക്കൾക്ക് . മംഗളം
ജയചന്ദ്രന് (എസ് നാരായണൻ ) നന്മകൾ
നേരുന്നു.

അഭിവാദ്യങ്ങളോടെ,
സുരേഷ് കുമാർ
സെക്രട്ടറി,
CPI (M) കണ്ണംകോട് ബ്രാഞ്ച് , കരുമം ,
തിരുവനന്തപുരം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP