Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രസവത്തേക്കാൾ വേദന തോന്നിയ ഒന്നായിരുന്നു രണ്ടാമത്തെ കുഞ്ഞു പിറന്നപ്പോഴുള്ള നഴ്‌സിന്റെ ചോദ്യം; ജനിച്ചത് പെൺകുട്ടിയാണെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ആളുകളിൽ നിന്നും മനസിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം'; കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര പെൺകുട്ടി ദിനത്തിൽ രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ സൈക്കോളജിസ്റ്റ് ഇട്ട കുറിപ്പ് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച !

'പ്രസവത്തേക്കാൾ വേദന തോന്നിയ ഒന്നായിരുന്നു രണ്ടാമത്തെ കുഞ്ഞു പിറന്നപ്പോഴുള്ള നഴ്‌സിന്റെ ചോദ്യം; ജനിച്ചത് പെൺകുട്ടിയാണെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ആളുകളിൽ നിന്നും മനസിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം'; കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര പെൺകുട്ടി ദിനത്തിൽ രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ സൈക്കോളജിസ്റ്റ് ഇട്ട കുറിപ്പ് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച !

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രണ്ടു മക്കളുണ്ടാകുന്ന ദമ്പതികൾക്ക് രണ്ടും പെൺകുട്ടിയാണെങ്കിൽ സന്തോഷം കുറവാണെന്നാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിൽ വിശ്വസിക്കുന്ന ഒരു കാര്യം. കാലമേറെ കഴിഞ്ഞിട്ടും ഈ ചിന്താഗതിക്ക് മാറ്റമുണ്ടായിട്ടില്ല എന്നത് നാം വളരെ വിഷമത്തോടെ ഓർക്കേണ്ട ഒന്നാണ്. എന്നാൽ ഈ ചിന്താഗതി കൊണ്ടു നടക്കുന്നവർക്ക് ഓർമ്മപ്പെടുത്തലാണ് പ്രിയ ആർ വാര്യർ എന്ന സൈക്കോളജിസ്റ്റിന്റെ കുറിപ്പ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രിയ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയാണ് പ്രിയ. കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര പെൺകുട്ടി ദിനത്തിൽ പങ്കുവയ്ച്ച കുറിപ്പ് സമൂഹ മാധ്യമത്തിൽ ചൂടേറിയ ചർച്ചയായി മാറുകയാണ്.

പ്രിയയുടെ കുറിപ്പിന്റെ പൂർണ രൂപം:

നീണ്ട 12 മണിക്കൂർ പ്രസവവേദനയെക്കൽ എനിക്ക് വേദന തോന്നിയത് രണ്ടാമത്തെ മോളെ ഡെലിവറി ക്ക് ശേഷം നഴ്സ് ചോദിച്ച ചോദ്യം കേട്ടാണ്. എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? ശരീരം മുഴോൻ നുറുങ്ങുന്ന വേദന അനുഭവിച്ചു കിടക്കുമ്പോ പിന്നെ ഡാൻസ് കളിക്കാൻ പറ്റോ? സംസാരിക്കാൻ വരെ ശക്തി ഇല്ലെങ്കിലും ഞാൻ ചോദിച്ചു പെൺകുട്ടി ആയ എന്താ പ്രശ്നം??? അതിന് ശേഷം ഇത്തരത്തിലുള്ള ചോദ്യങ്ങൾ പലരിൽ നിന്നും കേട്ടിട്ടുണ്ട്. എന്ത് കുട്ടിയാ??( അറിഞ്ഞിട്ടിപ്പൊ എന്താണാവോ കാര്യം) പെണ്ണ് ആണെന്ന് പറഞ്ഞാൽ അപ്പൊ ആദ്യത്തേതോ ? അതും പെണ്ണ്. അപ്പൊ ഈ ചോദിക്കുന്നവരുടെ മുഖം മാറും. എന്നിട്ട് അത് കാണിക്കാതിരിക്കാൻ ശ്രമിച്ച് നമ്മളെ സമദാനിപ്പിക്കുന്ന രീതിയിൽ ഒരു പറച്ചിൽ ആണ് സാരല്യ.. പെൺകുട്ടികൾ പൊൻ കുട്ടികൾ ആണ് ( അല്ലെങ്കിൽ ആർക്കാണാവോ ഇപ്പൊ സാരള്ളത്? ഫീലിങ് കട്ട പുച്ഛം)

ഇന്ന് പെൺ കുട്ടികളുടെ ദിവസമാണ് ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡേ. കേരളത്തിലും ഈ ആൺകുട്ടി പെൺകുട്ടി വേര്തിരിവൊക്കെ ഉണ്ടോ എന്ന് പലരും ചോദിക്കൽ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പോലെ പെൺകുട്ടിക്ക് നല്ല ഭക്ഷണം കൊടുക്കാതിരിക്കലോ, പ്രാഥമിക വിദ്യാഭ്യാസം വരെ നിരസിക്കലോ ചെയ്യുന്ന പ്രത്യക്ഷ രീതിയിലുള്ള വിവേചനങ്ങൾ ഇല്ലെങ്കിലും പെൺകുട്ടി ആണെന്ന് കേൾക്കുബോൾ നെറ്റി ചുളിക്കുന്ന ആളുകളിൽ നിന്ന് മനസ്സിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം.
പെൺകുട്ടികൾ ഉണ്ടാവുന്നത് ഭയക്കുന്നത് പ്രധാനമായും 3 കാര്യങ്ങൾ കൊണ്ടാണത്രെ..

1. പെൺ കുട്ടികൾക്ക് വരുന്ന വിവാഹ ചെലവ്
2. പെൺകുട്ടിയുടെ സുരക്ഷയെ പറ്റിയുള്ള ആകുലതകൾ
3. ആൺകുട്ടികൾ കുടുംബം നോക്കും എന്നും, വിവാഹശേഷം മറ്റൊരു കുടുംബത്തിന്റേതാവും എന്നും ഉള്ള തെറ്റായ ധാരണ...
ഈ പറഞ്ഞ 3 കാര്യങ്ങൾക്കും ഒരു സൊലൂഷൻ കണ്ടെത്താൻ കഴിഞ്ഞാൽ കേരളത്തിൽ എപ്പോലുള്ള ഈ പരോക്ഷ വിവേചനവും ഇല്ലാതാക്കാൻ കഴിയും.
എന്തായാലും പെൺകുട്ടികൾ ആയതുകൊണ്ട് ഞാൻ ആകെ വിശമിച്ചിരിക്കാണ് എന്ന് കരുതി എന്നെ സമാദാനിപ്പിക്കാൻ പറയുന്ന ഒരു കാര്യം എനിക്കൊരുപാട് ഇഷ്ടാണ്. അതൊരു സത്യവുമാണ്... അവർ എനിക്ക് പൊൻ കുട്ടികൾ ആണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP