Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ചെഞ്ചോരപ്പൊൻ കതിരല്ലേ..ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലോ..കണ്ണൂരിന്റെ താരകമല്ലേ..ജയജയരാജൻ..ധീരസഖാവ..എന്ന് വാഴ്‌ത്തി പാടിയവർ ആപത്തുകാലത്തും കൈവിടുന്നില്ല സിപിഎം ജില്ലാ സെക്രട്ടറിയെ; 'ഇന്നലത്തെ മഴയിൽ പൊട്ടി മുളച്ച തവരയല്ല ജയരാജേട്ടൻ. ജനകീയനായ നേതാവിനെ ക്രിമിനലെന്ന് മുദ്രകുത്തി വേട്ടയാടുന്ന പിതൃശൂന്യതയോട്.. സഹതാപം മാത്രം':ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം ചുമത്തിയ നേതാവിനെ മഹത്വവൽകരിച്ച് സൈബർ സഖാക്കൾ; ടി.വി.രാജേഷിനെ കൈവിട്ട് വാഴ്‌ത്തൽ ജയരാജന് മാത്രം

'ചെഞ്ചോരപ്പൊൻ കതിരല്ലേ..ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലോ..കണ്ണൂരിന്റെ താരകമല്ലേ..ജയജയരാജൻ..ധീരസഖാവ..എന്ന് വാഴ്‌ത്തി പാടിയവർ ആപത്തുകാലത്തും കൈവിടുന്നില്ല സിപിഎം ജില്ലാ സെക്രട്ടറിയെ; 'ഇന്നലത്തെ മഴയിൽ പൊട്ടി മുളച്ച തവരയല്ല ജയരാജേട്ടൻ. ജനകീയനായ നേതാവിനെ ക്രിമിനലെന്ന് മുദ്രകുത്തി വേട്ടയാടുന്ന പിതൃശൂന്യതയോട്.. സഹതാപം മാത്രം':ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം ചുമത്തിയ നേതാവിനെ മഹത്വവൽകരിച്ച് സൈബർ സഖാക്കൾ; ടി.വി.രാജേഷിനെ കൈവിട്ട് വാഴ്‌ത്തൽ ജയരാജന് മാത്രം

പി.വിനയചന്ദ്രൻ

കോഴിക്കോട് : എം.എസ്.എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂറെന്ന 24 കാരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ സിബിഐ കൊലക്കുറ്റം ചുമത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ മഹത്വവത്കരിച്ച് സൈബർ സഖാക്കൾ രംഗത്ത്. ജയരാജന് നേരെയുള്ള ആരോപണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് സഖാക്കൾ. 1999ലെ തിരരുവോണനാളിൽ ആർ.എസ്.എസുകാർ വീട്ടിൽകയറി ജയരാജനെ വെട്ടിനുറുക്കിയ സംഭവം വിശദീകരിച്ചാണ് ഇക്കൂട്ടർ പ്രതിരോധം തീർക്കുന്നത്. സംഘർഷങ്ങളുടെ രാഷ്ട്രീയമെന്ന പുസ്തകത്തിലെ ജയരാജന്റെ ഓർമ്മകുറിപ്പാണ് ഇതിനോടകം സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിക്കുന്നത്. വിരലുകൾ മുതൽ മുടിവരെ വെട്ടേറ്റിട്ടും തളരാതെ മുന്നേറിയ ജയരാജനെന്ന പൊതുപ്രവർത്തകന്റെ മനുഷ്യസ്നേഹത്തെ കുറിച്ചും സൈബർ സഖാക്കൾ വാനോളം പുകഴ്‌ത്തുണ്ട്. ഷുക്കൂർ വധക്കേസിൽ സിബിഐ സമാനമായ കുറ്റം ചുമത്തിയ ടി.വി.രാജേഷ് എംഎ‍ൽഎ കൈവിട്ട് ജയരാജന് മാത്രമായാണ് പ്രചാരണം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. സ്വന്തം മേന്മകൾ പാടിപുകഴ്‌ത്താൻ അണികൾക്ക് മൗനാനുവാദം നൽകിയ ജയരാജനെ 2017ൽ പാർട്ടി സംസ്ഥാന സമിതി വിമർശിച്ചിരുന്നു.

'ചെഞ്ചോരപ്പൊൻ കതിരല്ലേ,ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലോ,കണ്ണൂരിന്റെ താരകമല്ലേ, ജയജയരാജൻ, ധീരസഖാവ്' എന്ന പാട്ടിന്റെ പേരിലാണ് ജയരാജൻ വിമർശനം ഏറ്റുവാങ്ങിയത്. പിന്നാലെ പ്രചാരണം അവസാനിപ്പിച്ച ജയരാജന്റെ അണികൾ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡികളിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണരൂപം:

'സഖാവ് പി.ജയരാജൻ എന്ന ജനകീയനായ ജനനേതാവിനെ ക്രിമിനലെന്ന് മുദ്രകുത്തി വേട്ടയാടുന്ന ഭരണകൂടമാധ്യമവലതുപക്ഷ പിന്തിരിപ്പൻഫാസിസ്റ്റ് ശക്തികളുടെ പിതൃശൂന്യതയോട് സഹതാപം മാത്രം..!

തെളിമയാർന്ന വ്യക്തി ജീവിതവും ചങ്കുറപ്പും കൈമുതലായ ഒരു കമ്യൂണിസ്റ്റിനേയും ഒരുകാലത്തും എതിരാളിവർഗ്ഗം വച്ച്പൊറുപ്പിക്കാറില്ലെന്ന് ചരിത്രം ഞങ്ങളോട് പറയാറുണ്ട്..

സഃപി.ജയരാജൻ ഇന്നലത്തെ മഴയിൽ പൊട്ടി മുളച്ച തവരയല്ല..
നീണ്ട നാലുപതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ പൊതുപ്രവർത്തന പാരമ്പര്യം അവകാശപെടുന്ന ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന ആളാണ് സഖാവ് പി.ജെ..

ഈ കാലയളവിലൊക്കെയും ബാലസംഘം, എസ്.എഫ്.ഐ, ഡിവൈഎഫ്ഐ,കെ.എസ്.വൈ.എഫ്.പാർട്ടി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, എംഎ‍ൽഎ, പാർട്ടി ജില്ലാ സെക്രട്ടറി എന്നീ മേഖലകളിൽ നേതൃപരമായ പങ്ക് വഹിച്ച സഖാവിന് മേൽ ഇതുവരെ അഴിമതിയുടെ ഒരു ചെറു കറ പോലും പുരണ്ടിട്ടില്ല..

അദ്ദേഹത്തിന്റെ നിയമസഭ ഇടപെടലുകളും, പ്രസംഗങ്ങളും ,ലേഖനങ്ങളും രചനകളും
അദ്ദേഹം നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ വളർച്ചയു സശ്രദ്ധം ശ്രവിച്ചാൽ പി.ജയരാജൻ എന്ന രാജ്യസ്നേഹിയായ പൊതുപ്രവർത്തകനേയും..,
ജയരാജേട്ടൻ എന്ന മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റിനേയും മനസിലാക്കാവുന്നതാണ്..

ജയരാജേട്ടനെ വേട്ടയാടുമ്പോഴൊക്കെ ജനങ്ങൾ അദ്ദേഹത്തിന് നൽകിയ പിന്തുണയുടെ ഉത്തമ ഉദാഹരണമാണ് കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പ്..

കേരളത്തിലെ മുഴുവൻ വലതുപക്ഷ ശക്തിയും പണവും മദ്യവും പ്രലോബനങ്ങളുമായ് കൂത്തുപറമ്പിൽ ജയരാജനു എതിരായ് കുപ്രചരണം നടത്തിയിട്ടും കിട്ടിയ ഭൂരിപക്ഷ നാൽപ്പത്തി അയ്യായിരത്തിന് മുകളിലാണെന്ന് ഒന്നോർക്കുന്നത് നല്ലത്..

അതിന് മുന്നും പിമ്പും ഒരു സ്ഥാനാർത്ഥിക്കും കിട്ടാത്ത ഭൂരിപക്ഷം..

അദ്ദേഹം അതിജീവിച്ച കൊടും പീഡനങ്ങളുടെ ചോരപുരണ്ട അനുഭവ പകർപ്പാണ് ചുവടെ കൊടുത്തിരിക്കുന്നത്..
വായിക്കാതെ പോവരുത്..????

(സംഘർഷങ്ങളുടെ രാഷ്ട്രീയം എന്ന പി.ജെയുടെ പുസ്തകത്തിൽ നിന്ന് അടർത്തിയെടുത്തത്)

ഇരയുടെ അനുഭവ സാക്ഷ്യം..

1999 തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ ഒരൊഴിവ് ദിനം പോലെയാണ് അക്കൊല്ലത്തെ തിരുവോണം .ഓഗസ്റ്റ് 25.അത് വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം തിരുവോണ ദിവസം വൈകുന്നേരം കാണാമെന്ന് മണ്ഡലം കമ്മിറ്റിയിലെ പ്രധാന സഖാക്കളുമായി ധാരണയിലെത്തിയ ശേഷമാണ് തലേന്ന് രാത്രി വൈകി പിരിഞ്ഞത്.വീട്ടിൽ ഭാര്യ യമുന മാത്രമേ ഉണ്ടായിരുന്നുള്ളൂ.മക്കൾ ജയിനും ,അശിഷും ഓണം പ്രമാണിച്ചു സഹോദരി സതീ ദേവിയുടെ വീട്ടിലാണ് അവർക്ക് അക്കൊല്ലത്തെ ഓണം.നാടിലെ ചില സഖാക്കൾ രാവിലെ വീട്ടിൽ വന്നു കുറെനേരം ഇരുന്ന ശേഷം തിരിച്ചു പോയി.നാടാകെ ഓണത്തിന്റെ ആലസ്യത്തിലായതിനാൽ ,ഫോൺ കോളുകളുടെ ബഹളവുമില്ല.ഉച്ചയൂണിനു ശേഷം പതിവ് തെറ്റിച്ചു കുറച്ചു നേരം കിടന്നു.അഞ്ചു മണിയോടെ എഴുന്നേറ്റു സിറ്റിങ്ങ് റൂമിലിരുന്നു.യമുന അടുക്കളയിൽ ചായയിടുകയാണ്.വീടിന്റെ കിഴക്ക്ഭാഗത്ത് നിന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ഒച്ച കേട്ടു.ആകാംഷയോടെ എഴുന്നെൽക്കുംപോഴേക്കും വീണ്ടും സ്ഫോടനം.വീടിന്റെ മുൻവശത്ത് നിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള നിലവിളി.യമുന എന്റെ അടുക്കലേക്ക് ഓടി വന്നു.ഞങ്ങൾ ധൃതിയിൽ വാതിൽ തുറന്നു പുറത്തിറങ്ങി.

ഭയന്ന്നിലവിളിച്ചു ഓടിവരുന്ന അയൽപക്കത്തെ കനകയെയാണ് ആദ്യം കണ്ടത്.പിന്നാലെ വാളുകളും കൈമഴുവും ബോംബുകളുമായി ഒരു സംഘം ആർ എസ്.എസുകാർ .പലരും എനിക്ക് പരിചിതരാണ് .അവർ തുടരെ ബോംബുകൾ എറിഞ്ഞു പൊട്ടിക്കുന്നുണ്ട്.എനിക്ക് നേരെ തന്നെയാണ് വരുന്നത്.പെട്ടന്ന് യമുനയോടൊപ്പം അകത്തേക്ക് കടന്നു വാതിലടക്കാനായി ഞാൻ ശ്രമിച്ചു.പക്ഷെ വൈകിപോയിരുന്ന .മൂർച്ചയുള്ള വാളുകളുടെയും മഴുവിന്റെയും വായിതലകൾ വാതിലിനിടയിലൂടെ ഇപ്പുറത്തെക്ക് നീണ്ടു.വാതിൽ തള്ളിപ്പിടിച്ചു അടക്കുവാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു.അവർ വാതിൽ ചവിട്ടി തുറന്നു അകത്തുകടന്നു.ഓംകാളി ഭദ്രകാളി എന്ന അലർച്ചയാണ് എന്റെ കാതിൽ വന്നലച്ചത്.ആഞ്ഞു വീശുന്ന വാളിന്റെ സീല്കാരവും ഞാനോർക്കുന്നു.ഒപ്പം ചീറ്റി തെറിക്കുന്ന എന്റെ ചോരയും.

തരിച്ചു പോയ ഒരുനിമിഷം കൊണ്ട് നിരവധി വെട്ടുകൾ .മുന്നിലുള്ള കസേര കൊണ്ട് ചെറുക്കാൻ നോക്കി.കസേര പിടിച്ച കൈക്ക് നേരെ ഒരു വാൾത്തല ചീറിവന്നു .ചൂരൽ കസേരയോടൊപ്പം വെട്ടു കൊണ്ട വലത് കൈ അറ്റ് തൂങ്ങി.പ്രതിരോധ ശ്രമങ്ങൾ വിജയിച്ചില്ല.തലങ്ങും വിലങ്ങും വെട്ടുകൾ കഴുത്തിലും കൈയിലും കാലിലും നട്ടെല്ലിലുമെല്ലാം.മിനുസമുള്ള സിമന്റ് തറയിൽ ഒഴുകിപ്പരന്ന എന്റെ ചോരയിൽ വഴുതി ഞാൻ നിലത്തേക്ക് വീണു.അനക്കമറ്റ എന്റെ ശരീരം നോക്കി മരണമുറപ്പാക്കിയ ആർഎസ്എസ് സംഘം വീടിനുള്ളിൽ ബോംബുകൾ വലിച്ചെറിഞ്ഞ ശേഷം പിൻവാങ്ങി.തുരുതുരെ സ്ഫോടനങ്ങൾ .വെടിപ്പുകയുടെ രൂക്ഷഗന്ധം ശ്വസിക്കാൻ കഴിയാതെ ഞാൻ വീർപ്പുമുട്ടി.അറ്റു തൂങ്ങിയ വലതുകൈ ഇടത് കൈകൊണ്ടു താങ്ങി എഴുന്നെൽക്കാൻ ശ്രമിച്ചു.സാധിക്കുന്നില്ല.യമുന ഓടി അടുത്തേക്ക് വന്നു.ഒച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരും എന്റെ അടുക്കലേക്ക് വന്നു.യമുന ഉടനെ കൂത്തുപറമ്പ് പാർട്ടി ഓഫീസിലേക്ക് ഫോൺ ചെയ്തു വാഹനം വരുത്തി.മൃതപ്രായനായ എന്നെയുമെടുത്ത് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കുതിച്ചു. ചോര പടർന്നു കണ്ണുകൾ തുറക്കാൻ സാധിക്കുന്നില്ല.മുറിവുകളിൽ നിന്ന് രക്തം ഒഴുകുന്നത് അറിയുന്നുണ്ട് . നട്ടെല്ലിനേറ്റ വെട്ടിന്റെ വേദന എന്നെ വല്ലാതെ തളർത്തി.യമുനയുടെ തേങ്ങൽ മാത്രമാണ് കേള്കക്കുന്നത്..

തലശ്ശേരി സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ സർവ്വസജ്ജരായി നിൽക്കുന്നുണ്ടായിരുന്നു.ഡോ.എം.ഡി.ജോർജ്ജ്,ഡോ.പി.പി.നിസാമുദീൻ,ഡോ.പ്രമോദ് ഷേണായി,ഡോ.അലി എന്നിവർ തിരുവോണ ദിവസമായിട്ടും ആശുപത്രിയിൽ ഓടിയെത്തി .എന്റെ ബോധം മറഞ്ഞിട്ടില്ല . ശരീരത്തിലെ പല ഭാഗങ്ങളും ഇനി നേരെയാക്കാത്ത വിധം വെട്ടിപിളര്ക്കപ്പെട്ടിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു .നല്ല തളർച്ച ;വല്ലാത്ത പരവേശം .ആശുപത്രിയിൽ നിന്ന് പ്രാഥമിക പരിചരണങ്ങൾ നൽകി .ഗുരുതരമായ മുറിവുകളാണ് .ഞരമ്പുകൾ ഒരുപാട് പോട്ടിപോയിരിക്കുന്നു.ഇടത് കൈയിന്റെ പേര് വിരൽ വെട്ടി മാറ്റപ്പെട്ടത് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല.എത്രയും പെട്ടന്നു മൈക്രോവാസ്‌കുലർ സർജറി നടത്തണമെന്നായിരുന്നു സഹകരണ ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധോപദേശം .തലശ്ശേരിയിൽ അതിനുള്ള സൗകര്യമില്ല.എറണാകുളം സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ ഡോ.ജയകുമാർ ഈ സർജറി നടത്തുന്നതിൽ വിദഗ്ധനാണ് . തലശ്ശേരി സഹകരണ ആശുപത്രി ആമ്പുലൻസ് എന്നെയും വഹിച്ച് ഏറണാകുളതേക്ക് കുതിച്ചു.ഡോ.ജോമോൻ ആംബുലൻസിൽ കൂടെ വന്നു.തലശ്ശേരിയിൽ വെച്ച് തന്നെ ആക്രമികളെപറ്റിയുള്ള കാര്യങ്ങൾ ഞാൻ കൂടെയുള്ളവരോട് പറഞ്ഞിരുന്നു .

നട്ടെല്ലിന്റെ വേദന സഹിക്കാൻ കഴിയുന്നില്ല.വടിവാൾ കൊണ്ടുള്ള വെട്ടേറ്റ് തൂങ്ങിയ കൈയും കാലും ഡോക്ടർമാർ പായ്ക്ക് ചെയ്തിട്ടുണ്ട് അവിടങ്ങളിലെല്ലാം മരവിപ്പ് .ആംബുലൻസിൽ മലർന്നു കിടക്കുമ്പോൾ മനസ്സ് ശൂന്യമാണ്.കോഴിക്കോട്ട് മെഡിക്കൽ കോളേജിൽ ആംബുലൻസ് കയറിയിറങ്ങി.അവിടത്തെ ഡോക്ടർമാരും എന്നെ പരോശോധിച്ചു .പെട്ടന്ന് സ്പെഷലിസ്റ്റ് ആശുപതിയിൽ ഏത്തണം .രാത്രി10 മണിയോടു കൂടി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തി .ഡോ.ജയകുമാറും ആശുപത്രി മേധാവി ഡോ.രാജപ്പൻ തുടങ്ങിയവരും ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചു വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.

പതിമൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രീയ.പലപ്പൊഴു ബോധം വന്നും പോയുമിരുന്നു .പതിനേഴു മുറിവുകളാണ് ശരീരത്തിൽ .അതെല്ലാം തന്നെ വിദഗ്ധരായ ഡോക്ടർമാർ തുന്നികെട്ടി .ഓപ്പറേഷന് ശേഷമുള്ള രണ്ടാമത്തെ ദിവസമാണ് ശരീരത്തിലും തലയിലും മറ്റും കട്ടപിടിച്ച രക്തം തുടച്ചു മാറ്റുന്നത് .തലയിലെ രക്തം തുടക്കുമ്പോൾഎന്തോ തടയുന്നത് പോലെ നഴ്സിന് തോന്നി .അവർ ഡോക്ടറെ വിളിച്ചു .സൂഷ്മപരിശോധനയിൽ അതൊരു ആണിയുടെ മൊട്ടാണെന്നു മനസ്സിലായി . ഞാൻ മരിച്ചെന്നു കരുതി പുറത്തേക്കിറങ്ങുമ്പോൾ ഞ ട ടകാർ വീട്ടിനകത്തേക്ക് വലിച്ചെറിഞ്ഞ ബോംബിൽ നിന്നും തെറിച്ചു വന്ന ആണി .ആണിയുടെ അറ്റം തലച്ചോറിനു ക്ഷതമുണ്ടാക്കിയിട്ടുണ്ടാവുമോ എന്നായി അടുത്ത ആശങ്ക .വളരെ ചെറിയ വ്യതാസത്തിൽ അതുണ്ടായില്ല .സ്ഫോടനതിന്റെ ആഘാതത്തിൽ ഇടത് ചെവിയുടെ കർണ്ണപുടം പൊട്ടിപോയിരുന്നു .കേൾവിക്കുറവ് പിന്നീട്ട് ഭേധമാക്കാനായില്ല .

പെട്ടന്ന് ലഭിച്ച വിദഗ്ധ പരിചരണമാണ് അതിജീവന മാർഗമായത് .അസാധാരണ വേഗത്തിലാണ് ആംബുലൻസ് തലശ്ശേരിയിൽ നിന്ന് ഏറണാകുളതെക്കുള്ള ദൂരം താണ്ടിയത് .വഴിയിലുടനീളം പൊലീസ് റോഡിലെ മാർഗ്ഗ തസ്സങ്ങൾ നീക്കി . എല്ലാവര് എന്നെ രക്ഷിക്കാൻ ശ്രമിക്കുകയാണ് .എന്റെ സഖാക്കൾ , നേതാക്കൾ ,ഭാര്യ, ഡോക്ടർമാർ ,ആശുപത്രി ജീവനക്കാർ ,നാടുകാർ പൊലീസുകാർ എല്ലാവരും ഒരു നിമിഷം പോലും പാഴാക്കാതെ പ്രവർത്തിക്കുന്നു .ആ വേഗമാണ് എന്റെ കാലുകൾക്ക് ചലന ശേഷി ലഭ്യമാക്കാൻ കാരണമായത് ;അറ്റു പോയ എന്റെ കൈ തുന്നി ചേർത്തത് അല്പം താമസിച്ചിരുന്നുവെങ്കിൽ സ്ഥിതി മാറ്റൊനാകുമായിരുന്നു .

ആർഎസ്എസ് ഫാസിസ്റ്റുകളുടെ ആക്രമണം എന്റെ മനോധൈര്യം ചോർത്തിയിട്ടില്ല .ശാരീരികമായി വന്ന ബുദ്ധിമുട്ടുകളെ അതി ജീവിക്കാൻ എനിക്ക് ഊർജ്ജം നൽകിയത് എന്റെ പാർട്ടിയാണ് സിപിഎം നേതാക്കളും പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും എനിക്ക് ആശ്വാസമായി .രക്തം വാർന്നൊഴുകിയ എന്റെ ശരീരത്തിനു രക്തം നൽകിയത് ഏറണാകുളത്തെ ചുമട്ടുതൊഴിലാളികളായിരുന്നു .ആശുപത്രി മുറി വിട്ടു അവിടെ തന്നെ നടത്തേണ്ട തുടർ ചികിൽസക്കായി ഒരു മാസക്കാലം ഞാൻ എറണാകുളം ദേശാഭിമാനിയിൽ കഴിഞ്ഞു . അപ്പോഴും ഞ ട ട കാരുടെ ഭീഷണിയുണ്ടായിരുന്നു .ഏറണാകുളത്ത് നിന്ന് നാട്ടിലേക്ക് മടങ്ങും വരെ തൊഴിലാളി സഖാക്കൾ എനിക്ക് രക്ഷകരായി കൂടെ നിന്നു

എന്നെ അവസാനിപ്പിക്കാനാണ് ആർഎസ്എസ് തുനിഞ്ഞത് .അവരുടെ ലക്ഷ്യം നടപ്പിലായില്ല.കൊല്ലണമെന്ന ഉദ്യേശത്തോടെയുള്ള ഫാസിസ്റ്റ് ആക്രമണമണത്തിന് ഞാനിരയായത് എന്റെ രാഷ്ട്രീയപ്രവർത്തനം മൂലമാണ് ;ആർ എസ് എസിന്റെ ഫാസിസ്റ്റ് മുന്നേറ്റത്തിനെതിരെ എന്റെ നാട്ടിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധമുയർത്തിയതിനാലാണ് .കിഴക്കേ കതിരൂർ എന്ന എന്റെ നാട് മാധ്യമങ്ങൾക്ക് ഇന്ന് മാർക്സിസ്റ്റ് ഗ്രാമമാണ് .സിപിഐഎമ്മിന് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ള സ്ഥലം .മുൻകാലത്ത് കിഴക്കേ കതിരൂർ ഉൾപ്പെടുന്ന പാട്യം പഞ്ചായത്ത് മാർക്സിസ്റ്റ് ശക്തികേന്ദ്രമായിരുന്നില്ല .1978 വരെ കോൺഗ്രസ്സിന്റെയും പിഎസ്‌പി യുടെയും നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ഭരണം .1979ലാണ് പാട്യം പഞ്ചായത്തിൽ സിപിഐഎം ഭരണസമിതി വന്നത് .ആർഎസ്എസ് ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഭാഗമായി കൂടിയാണ് പാട്യം പഞ്ചായത്തിൽ സിപിഐ എമ്മിന്റെ സ്വാധീനം വർധിച്ചത് ....*.
ബബബബബബ

'ഇനി നിങ്ങൾ പറയൂ...ആരാണ് വേട്ടക്കാരൻ..?ആരാണ് ക്രിമിനൽ?' എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. കേസിൽ നിന്ന് രക്ഷപ്പെട്ടാൻ ജയരാജനും രാജേഷും നിയമപരമായി നെട്ടോട്ടമോടുമ്പോഴാണ് ജയരാജന് മാത്രമായി വ്യാപകപ്രചാരണം അഴിച്ചുവിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP