Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദിക്കുണ്ടൊരു വലിയ സങ്കടം; ദിവസവും സുപ്രഭാതം പറഞ്ഞിട്ടും പ്രതികരിക്കുന്നത് വെറും അഞ്ചോ ആറോ എംപിമാർ; ബിജെപി എംപിമാരുടെ യോഗത്തിൽ പരാതി ഉന്നയിച്ച് പ്രധാനമന്ത്രി

മോദിക്കുണ്ടൊരു വലിയ സങ്കടം; ദിവസവും സുപ്രഭാതം പറഞ്ഞിട്ടും പ്രതികരിക്കുന്നത് വെറും അഞ്ചോ ആറോ എംപിമാർ; ബിജെപി എംപിമാരുടെ യോഗത്തിൽ പരാതി ഉന്നയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഗുഡ്‌മോണിങ് സന്ദേശം വന്നാൽ നിങ്ങൾ എന്തുചെയ്യും.. ആദ്യം ഞെട്ടും.. അമ്പമ്പ.. എന്ന് വിചാരിക്കും. തിരിച്ചും ഒരു സുപ്രഭാതം കാച്ചും. പക്ഷേ, സ്വന്തം പാർട്ടിയിലെ നൂറുകണക്കിന് എംപിമാരിൽ അഞ്ചോ ആറോ പേർ മാത്രം അത് കാണുന്നുള്ളൂ എന്നുവന്നാലോ.. ഏതു വമ്പനും മനസ്സിൽ ഒരു ക്ഷീണം തന്നെ.

അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഭവിച്ചത്. പാർലമെന്റ് സമ്മേനളത്തിനു മുന്നോടിയായി നടന്ന ബിജെപി എംപിമാരുടെ യോഗത്തിൽ 'വമ്പൻ' പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. താൻ അയയ്ക്കുന്ന ഗുഡ് മോർണിങ് സന്ദേശങ്ങൾക്ക് ആരും മറുപടി അയയ്ക്കാറില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാതി.

സോഷ്യൽ മീഡിയയിൽ അഗ്രഗണ്യനും അതിനായി പ്രത്യേക ടീമും ട്വിറ്ററിലുൾപ്പെടെ ലോകമറിയുന്ന ഫോളോവേഴ്‌സും ഉള്ള മോദിക്കാണ് ഇത്തരമൊരു പരാതി. ഇതോടെ വിഷയം ദേശീയ മാധ്യമങ്ങളിലും വാർത്തയായി. നരേന്ദ്ര മോദി ആപ്പിൽ കൂടുതൽ സജീവമാകാൻ ആവശ്യപ്പെടുന്നതിന്റെ ഭാഗമായാണ് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മോദി ആപ്പിൽ ബിജെപി എംപിമാർപോലും പ്രതികരിക്കുന്നില്ല എന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം.

ഞാൻ എല്ലാ ദിവസവും എല്ലാ എംപിമാർക്കും സുപ്രഭാത സന്ദേശം അയയ്ക്കാറുണ്ട്. എന്നാൽ അഞ്ചോ ആറോ എംപിമാരൊഴികെ മറ്റാരും പ്രതികരിക്കാറില്ല- ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത് . ഇതോടെ വിഷയം വലിയ ചർച്ചയായി.

അതതു ദിവസങ്ങളിലെ പ്രധാനപ്പെട്ട സന്ദേശങ്ങൾ ഗുഡ് മോർണിങ് സന്ദേശങ്ങൾക്കൊപ്പം അയയ്ക്കാറുണ്ടെന്നും എംപിമാർക്ക് ഇത് നഷ്ടപ്പെടുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ബിജെപി എംപിമാർ പോലും മോദിയുടെ സന്ദേശങ്ങൾ ശ്രദ്ധിക്കുന്നില്ലേ എന്ന് ചോദിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരിഹാസം.

യോഗത്തിൽ സംബന്ധിച്ചിരുന്ന കേന്ദ്രമന്ത്രി മഹേഷ് ശർമ പ്രധാനമന്ത്രിയുടെ വാക്കുകളെ ന്യായീകരിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സമൂഹമാധ്യമങ്ങളിലും സാങ്കേതിക വിദ്യകളിലും കൂടുതൽ ഇടപെടലുകൾ നടത്തുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP