Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമയിൽ തിരക്കഥയാണ് സൂപ്പർ സ്റ്റാർ; ചില തമ്പുരാന്മാർക്ക് 'ന്യൂജനറേഷ'നെ പിടിക്കുന്നില്ല; മലയാളസിനിമയിലെ താര രാജക്കാന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എംഎ നിഷാദിന്റെ പോസ്റ്റ്

സിനിമയിൽ തിരക്കഥയാണ് സൂപ്പർ സ്റ്റാർ; ചില തമ്പുരാന്മാർക്ക് 'ന്യൂജനറേഷ'നെ പിടിക്കുന്നില്ല; മലയാളസിനിമയിലെ താര രാജക്കാന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എംഎ നിഷാദിന്റെ പോസ്റ്റ്

ലയാളസിനിമയിലെ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എംഎ നിഷാദ്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് നിശാദ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ലയാള സിനിമയിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

ഒരു സംഘം ചെറുപ്പക്കാർ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ മലയാള സിനിമയിലെ തമ്പുരാന്മാർ അവരെ മാറ്റി നിർത്തുകയാണ്. സൂപ്പർ താരങ്ങൾക്ക് ന്യൂജനറേഷനെ പിടിക്കാത്തത് ഇൻസെക്യൂരിറ്റി ഫീലിങ്സെ കൊണ്ടാണെന്നും നിഷാദ് പറയുന്നു.

അത് താരങ്ങളുടെ കുഴപ്പമാണെന്നും എംഎ നിഷാദ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു. സിനിമ കൂട്ടായ്മയുടെ വിജയമാണ്, ആത്യന്തികമായി സംവിധായകന്റെ കലയും...സിനിമയ്ക്ക് ഏറ്റവും ആവശ്യം താരങ്ങളല്ല, നല്ല കഥയാണ്..

കഥയും, അതിലെ കഥാപാത്രവുമാണ് ഒരാളെ താരമാക്കുന്നത്...തിരക്കഥയാണ് സൂപ്പർ സ്റ്റാർ...ഒരു നല്ല കഥ കിട്ടുക എന്നുള്ളത് തന്നെയാണ് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യമെന്നും നിഷാദ് പറയുന്നു.

സിനിമ മാറിക്കാണ്ടിരിക്കുകയാണ്, കാലാനുസൃതമായ മാറ്റം കണ്ടില്ല എന്ന് നടിക്കുന്നത് ശരിയല്ല. പുതിയ ആശയങ്ങൾ, കാഴ്‌ച്ചപ്പാടുകൾ,ഒരു സംഘം ചെറുപ്പക്കാർ വിപ്ലവകരമായ മാറ്റങ്ങൾ ഈ രംഗത്തുകൊണ്ടു വന്നൂ. എന്നാൽ അവർക്ക് നേരെ നെറ്റി ചുളിച്ച് ന്യൂജനറേഷനെന്ന് പറഞ്ഞ് അവഗണിക്കുകയാണ് സൂപ്പർതാരങ്ങൾ ചെയ്യുന്നതെന്ന് സംവിധായകൻ കുറ്റപ്പെടുത്തുന്നു.

പകൽ, വൈരം, നഗരം എന്നിങ്ങനെ സാമൂഹികപ്രതിബന്ധതയുള്ള ഒരുപിടി ചിത്രങ്ങളുടെ സംവിധായകനാണ് എംഎ നിഷാദ്. നിരവധി ചിത്രങ്ങളിൽ അഭിനേതാവായുമെത്തിയിട്ടുണ്ട്. തലയിൽ തട്ടമിടാതെ ഭാര്യക്കൊപ്പമുള്ള ചിത്രമിട്ടതിന് നടൻ ആസിഫലിയെ മതമൗലിക വാദികൾ ആക്രമിച്ചപ്പോൾ ആദ്യം പ്രതിരോധവുമായെത്തിയത് നിഷാദാണ്. സൂപ്പർ താരങ്ങൾക്കെതിരെ നേരത്തെയും സംവിധായകൻ രംഗത്ത് വന്നിട്ടുണ്ട്.

എം.എ നിഷാദിന്റെ ഫേസ്‌ബുക്ക് പേജിന്റെ പൂർണ രൂപം.........

 ഒരു സിനിമാ സെൽഫി....

അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ..സുഹൃത്തുക്കളുടെയും, അഭ്യുദയാകാംക്ഷികളുടെയും,കാത്തിരിപ്പിന് വിരാമമിടാൻ സമയമായീ എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ച് നാളായി ....കാര്യങ്ങളൊന്നു നേരെയാവട്ടെ എന്ന് ഞാനും വിചാരിച്ചു...എങ്കിലും എന്റ്‌റെ സിനിമ ജീവിതത്തിൽ ഒരു gap വന്നൂ എന്ന് സുഹൃത്തുക്കൾ പറയുമ്പോളൊന്നും അത്ര കാര്യമാക്കിയില്ലാ എന്നുള്ളതാണ് സത്യം..

സിനിമ എനിക്ക് എന്നും ഒരു passion മാത്രമാണ്.. അതുകൊണ്ട് തന്നെ ആരെയും താങ്ങി വണങ്ങി സിനിമ ചെയ്യാൻ തുനിഞ്ഞിട്ടുമില്ല.. ഇനിയും അങ്ങനെ തന്നെ..അഹങ്കാരി എന്ന പട്ടം അലങ്കരിക്കാൻ നിർബന്ധിതനാവുകയും ചെയ്തു, അതിൽ വിഷമമില്ല, ആരോടും പരിഭവവുമില്ല, എന്റ്‌റെ ശരികളിലൂടെ മാത്രം സഞ്ചരിച്ചേ ശീലവുമുള്ളൂ...

സിനിമ ഒരു മായിക പ്രപഞ്ചം തന്നെ, അതുകൊണ്ടാണല്ലോ രാഷ്ട്രീയത്തിലുള്ളത് പോലെ കുതികാൽ വെട്ടും, സ്വജന പക്ഷപാതവും ഇവിടെയുമുള്ളത്..പക്ഷെ ഒരു വ്യത്യാസമുണ്ട് ''സിനിമയിൽ ''കയറിയെന്നും ''രാഷ്ട്രീയ ''ത്തിൽ ഇറങ്ങിയെന്നുമാണ് പറയപ്പെടുന്നത്...സിനിമയിൽ കേറാൻ ഒരോരുത്തരും ആഗ്രഹിക്കുന്നത് അതു കൊണ്ടാണ്...

ഞാൻ മനപ്പൂർവ്വം വരുത്തിയ gap ഒന്നുമല്ല,ശ്രമിച്ചില്ല അത്രതന്നെ..സാമൂഹിക പ്രതിബദ്ധതയുള്ള നല്ല സിനിമകളുടെ( പകൽ,വൈരം,നഗരം) ഭാഗമാകാനും,ബെസ്റ്റ് ഓഫ് ലക്ക് പോലെ മോശം,ചിത്രങ്ങളും ചെയ്തിട്ടുണ്ട്.. പക്ഷെ രസം അതല്ല, ഒരു സംവിധായകൻ ഒരു മോശം,ചിത്രം ചെയ്താൽ അല്ലെങ്കിൽ അയാളുടെ ചിത്രം പരാജയപ്പെട്ടാൽ ,ചെയ്ത നല്ല ചിത്രങ്ങൾ മറന്നുകൊണ്ട് മോശം ചിത്രത്തിന്റ്‌റെ പേരിൽ അയാൾ ക്രൂശിക്കപ്പെടുകയും,വിമർശന ശരങ്ങളാൽ മുറിവേൽക്കുകയും ചെയ്യും..ഇത് സംവിധായകരുടെ മാത്രം വിധിയാണ്..

ഒരു സിനിമ പരാജയപ്പെട്ടാൽ പഴി മുഴുവനും സംവിധായകന്,വിജയിച്ചാലോ, പിതൃത്ത്വം ഏറ്റെടുക്കാൻ ഒരുപാട് പേർ..അവിടെയും പലപ്പോഴും സംവിധായകൻ വിസ്മരിക്കപെടാറുണ്ട്.. ഒരു തത്ത്വജ്ഞാനി പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നൂ''Success is a bastard and failure is an Orphan''...പരാജയപ്പെടുന്നവൻ ഇവിടെ അനാഥനാണ്,അത് പലപ്പോഴും സംവിധായകനാണ് ...

സിനിമ മാറിക്കാണ്ടിരിക്കുകയാണ്,കാലാനുസൃതമായ മാറ്റം കണ്ടില്ല എന്ന് നടിക്കുന്നതും ശരിയല്ല..പുതിയ ആശയങ്ങൾ, കാഴ്‌ച്ചപ്പാടുകൾ,ഒരു സംഘം ചെറുപ്പക്കാർ വിപ്‌ളവകരമായ മാറ്റങ്ങൾ ഈ രംഗത്തുകൊണ്ടു വന്നൂ..new generation എന്ന് പറഞ്ഞ് അവരെ മാറ്റിനിർത്താനോ,നെറ്റിചുളിച്ച് നോക്കാനോ എനിക്കാവില്ല...സിനിമയിലെ ചില തമ്പ്രാക്കന്മാർക്ക് insecurity feelings ഉണ്ടായിട്ടുണ്ടെന്കിൽ അതവരുടെ കുഴപ്പമാണ്...

സിനിമ കൂട്ടായ്മയുടെ വിജയമാണ്,ആത്യന്തികമായി സംവിധായകന്റ്‌റെ കലയും...സിനിമയ്ക്ക് ഏറ്റവും ആവശ്യം താരങ്ങളല്ല,നല്ല കഥയാണ്..കഥയും,അതിലെ കഥാപാത്രവുമാണ് ഒരാളെ താരമാക്കുന്നത്...തിരക്കഥയാണ് സൂപ്പർ സ്റ്റാർ...ഒരു നല്ല കഥ കിട്ടുക എന്നുള്ളത് തന്നെയാണ് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം...

മൂന്നുവർഷത്തെ ഇടവേളക്ക് ശേഷം ഞാൻ സിനിമ ചെയ്യാൻ തീരുമാനിച്ചത് അത്തരം രണ്ട് കഥകൾ കിട്ടിയതുകൊണ്ടാണ്.. ടൗിലലവെ ഢമൃമിമറ എന്റ്‌റെ സുഹൃത്ത് മാത്രമല്ല,ഒരു സഹോദര തുല്ല്യനാണ്..ഒരുപാട് കഥകൾ ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തിട്ടുണ്ട് ,ഇപ്പോൾ ഇന്ന് വാരനാട്ടിലെ സുനീഷിന്റ്‌റെ വീട്ടിൽ വച്ച് പുതിയ സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിക്കുമ്പോൾ കലർപ്പില്ലാത്ത സൗഹൃദത്തിന്റ്‌റ ഒരു ''സിനിമ സെൽഫി''ആകാമെന്ന് കരുതി...

ചആ..ആരോടും പരാതിയോ,പരിഭവമോ ഇല്ല പ്രത്യേകിച്ച് സുഹൃത്തുക്കൾ ആണെന്ന് നടിച്ച് പാര പണിയുന്നവരോടും,അസൂയാലുക്കളോടും...പിന്നെ... നല്ല ''ഇസ്തിരിയിട്ട് ''തന്നെയാണ് വസ്ത്രം ധരിക്കാറ്,അതിന്റ്‌റെ മുകളിൽ ''തേക്കാൻ''വരരുതെന്ന് സാരം....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP