Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നോവ ക്രിസ്റ്റയുടെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കിലോ മീറ്ററുകൾ മാത്രമാണ്; ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കിലോ മീറ്ററുകളാണ്; മന്ത്രിയുടെ വണ്ടിയുടെ ടയർ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫീസിൽ നിന്നോ അല്ല; ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്; യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല; ടയർ വിവാദം ട്രോളായി സോഷ്യൽ മീഡിയയിൽ കത്തിക്കയറുമ്പോൾ മന്ത്രി എം എം മണിയുടെ ന്യായീകരണ പോസ്റ്റ് ഇങ്ങനെ

ഇന്നോവ ക്രിസ്റ്റയുടെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കിലോ മീറ്ററുകൾ മാത്രമാണ്; ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കിലോ മീറ്ററുകളാണ്; മന്ത്രിയുടെ വണ്ടിയുടെ ടയർ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫീസിൽ നിന്നോ അല്ല; ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്; യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല; ടയർ വിവാദം ട്രോളായി സോഷ്യൽ മീഡിയയിൽ കത്തിക്കയറുമ്പോൾ മന്ത്രി എം എം മണിയുടെ ന്യായീകരണ പോസ്റ്റ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മന്ത്രി എം എം മണിയുടെ ഇന്നോവാ കാറിന്റെ ടയർ രണ്ട് വർഷത്തിനിടെ 34 തവണ മാറ്റിയത് സോഷ്യൽ മീഡിയയിൽ വിവാദമായി കത്തിക്കയറുകയാണ്. ഖജനാവ് ധൂർത്തിന്റെ പുതിയ ഉദാഹരണമാണ് ഇതെന്നുമാണ് സോഷ്യൽ മീഡിയയുടെ വിമർശനം. വിവരാവകാശ നിയമപ്രകാരം ടയർ മാറ്റലിന്റെ പേരിലാണ് വിവാദങ്ങൾ ഉയരുന്നത്. സംഭവം ട്രോളായി സോഷ്യൽ മീഡിയയിൽ തകർത്തോടുമ്പോൾ വിശദീകരണ പോസ്റ്റുമായി മന്ത്രി എംഎം മണി രംഗത്തെത്തി. കാറിന്റെ ടയറ് മാറ്റാൻ കാരണം ഹൈറേഞ്ചിലെ റോഡുകളാണെന്ന ന്യായമാണ് മന്ത്രിയുടേത്. ്മാത്രമല്ല, മന്ത്രി ടയർ അടിച്ചുമാറ്റി വിറ്റിട്ടില്ലെന്നും ഇവർ പറയുന്നു.

സാധാരണ റോഡുകളിൽ ഓടുമ്പോൾ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്. ഈ കാർ ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കി.മീ. യാണ്. ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. മന്ത്രി ഫേസ്‌ബുക്ക പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

മന്ത്രിയുടെ വണ്ടിയുടെ ടയർ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസിൽ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടയർ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത്. അല്ലാതെ യാത്രയ്ക്കിടെ അത്യാവശ്യം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയർ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിദ്ധരിച്ചു പോയവരുണ്ടെങ്കിൽ അവർ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു. കാള പെറ്റു എന്ന് ഘോഷിക്കുന്നവർ, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ടെന്നു മന്ത്രി പറഞ്ഞു.

മന്ത്രി എംഎം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

#തെറ്റിദ്ധരിപ്പിക്കുന്നവർക്ക് #വേണ്ടിയല്ല.... #തെറ്റിധരിച്ചവർക്ക് #വേണ്ടി #മാത്രം

വിവരാവകാശത്തിൽ കിട്ടിയ ഒരു ടയർ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ... ട്രോളന്മാർ ട്രോളട്ടെ ... തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്. എന്നാൽ അത് നിർദോഷമായ ഒരു തമാശ എന്ന നിലയിൽ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോൾ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവർ അറിയണമല്ലോ എന്ന് തോന്നി. എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB - 8340 ) ടയർ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്. ഈ കാർ ആ പറയുന്ന കാലഘട്ടത്തിൽ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.

സാധാരണ റോഡുകളിൽ ഓടുമ്പോൾ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്. ഈ കാർ ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റർ മൈലേജ് ടയറുകൾക്ക് കിട്ടിയിട്ടുണ്ട്.

കണക്ക് ചിത്രത്തിലുണ്ട്.

മന്ത്രിയുടെ വണ്ടിയുടെ ടയർ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസിൽ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയർ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത്. അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയർ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കിൽ അവർ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു. കാള പെറ്റു എന്ന് ഘോഷിക്കുന്നവർ, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.

വിവരാവകാശ നിയമപ്രകാരം മന്ത്രിയുടെ കാറിന്റെ ടയറിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇത് ട്രോളായി മാറിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി അനുവദിച്ച കാറുകളിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാറ്റിയത് 183 ടയറുകളാണ്. ഈ ഇന്നോവ ക്രിസ്റ്റ ഡി കാറുകളെല്ലാം 2017ൽ വാങ്ങിയവയാണ്. അതിൽ വ്യത്യാസമുള്ളത് എ.കെ ബാലന്റേയും ഇ.പി ജയരാജന്റേയും കാറുകൾ മാത്രം. എ.കെ ബാലൻ ഉപയോഗിക്കുന്നത് 2011ൽ വാങ്ങിയ ഇന്നോവയും ഇ.പി ജയരാജൻ ഉപയോഗിക്കുന്നത് 2016ൽ വാങ്ങിയ ഇന്നോവയുമാണ്.

വിവരാവകാശത്തിൽ ഞെട്ടിക്കുന്നത് വൈദ്യുതി മന്ത്രി എം.എം.മണിയാണ്. മണിയുടെ 2017 മോഡൽ ഇന്നോവ ക്രിസ്റ്റയ്ക്ക് രണ്ട് വർഷത്തിനിടെ 34 ടയറുകളാണ് മാറ്റിയിട്ടത്. ശരാശരി മാസം ഒന്നര ടയർ വീതം ഇദ്ദേഹം മാറ്റിയിട്ടുണ്ട്. അത്രമാത്രം ഈ കാറുകൾ ഓടുന്നുണ്ടോ എന്നാണ് വിവരങ്ങൾ പുറത്തു വന്നപ്പോൾ തുടങ്ങിയ ചൂടൻ ചർച്ചകളിൽ സോഷ്യൽ മീഡിയ ചോദിക്കുന്നത്. പതിനായിരം മുതൽ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. പതിനായിരം രൂപ കണക്കാക്കിയാൽ തന്നെ മൂന്നര ലക്ഷത്തോളം രൂപ മന്ത്രി മണിയുടെ ടയറുകൾക്ക് മാത്രം സർക്കാർ ചിലവഴിച്ചിട്ടുണ്ട്.

19 ടയറുകളുമായി വനം വകുപ്പ് മന്ത്രി രാജുവാണ്, തൊട്ട് പുറകിൽ. മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഔദ്യോഗിക കാറിൽ ഏഴും പകരമായി ഉപയോഗിക്കുന്ന കാറിൽ നാലും ടയറുകളാണ് ഇതുവരെ മാറ്റിയത്. ഒരു തവണ മാത്രം ടയർ മാറ്റിയ മന്ത്രിമാർ സിപിഐ മന്ത്രിമാരാണ്. സുനിൽ കുമാറും, മന്ത്രി ചന്ദ്രശേഖരനും മാത്രം. കണക്കുകൾ വെളിയിൽ വന്നാൽ സിപിഎമ്മിനില്ലാത്ത പേടി സിപിഐയ്ക്ക് ഉണ്ടെന്നു വേണം കരുതാൻ. മന്ത്രി രാജുവിനെ അപേക്ഷിച്ച് മറ്റ് രണ്ടു മന്ത്രിമാർ സുനിൽകുമാറും, ഇ.ചന്ദ്രശേഖരനും ഈ കാര്യത്തിൽ ശ്രദ്ധിച്ചു. സിപിഎം മന്ത്രിമാർ പ്രകടിപ്പിക്കാത്ത മിതത്വവും ധൂർത്തില്ലായ്മയും പ്രകടിപ്പിച്ച് മാതൃക കാട്ടുന്നത് സിപിഐയുടെ ഈ രണ്ടു മന്ത്രിമാർ തന്നെയെന്നു ഈ വിവരാകാശം തെളിയിക്കുന്നു.

മന്ത്രിമാരുടെ കാറുകളുമായി ബന്ധപ്പെട്ടു വിവരാവകാശം പുറത്തു വന്നപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകളാണ് നടക്കുന്നത്. ആ ചർച്ചകൾ ഇങ്ങിനെ: ഉദ്ദേശം അമ്പതിനായിരം മുതൽ എഴുപതിനായിരം കിലോമീറ്റർ വരെ ഒരു ടയറിന് കേരളത്തിലെ റോഡിൽ ഓടാം. അങ്ങനെ നോക്കിയാൽ മന്ത്രി മണി ഏകദേശം നാല് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ടാവണം ഈ മുപ്പത്തിനാല് ടയറുകൾ വെച്ച്. കേരളത്തിൽ 100 കിലോമീറ്റർ ഹൈവേ യാത്രക്ക് തന്നെ രണ്ടര മണിക്കൂർ സമയം വേണം. അതായത് ഒരു മണിക്കൂറിൽ 40 കിലോമീറ്റർ. അപ്പൊ നാല് ലക്ഷം കിലോമീറ്റർ സ്റ്റേറ്റ് കാറിൽ ചീറിപായാൻ മന്ത്രി എടുത്തത് 10000 മണിക്കൂർ ആവും. ഒരു വർഷം ആകെ 8760 മണിക്കൂർ മാത്രമേ ഉള്ളൂ. അപ്പൊ മന്ത്രി കഴിഞ്ഞ രണ്ട് കൊല്ലത്തിൽ 416 ദിവസവും കാറിൽ തന്നെയാണോ താമസിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP