Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ മഹാമാരിയിൽ നിന്ന് കരകയറ്റി വിട്ടതിനു, വിശക്കാതെ കാത്തതിന്, കടപ്പാടുള്ള ഒരു വലിയ ജനവിഭാഗം ഇവിടെ ഉണ്ട്; '6മണി തള്ള്'' എന്ന് പറയുന്ന കുറെ പേർ ഉണ്ടാകും. പക്ഷെ അതിനേക്കാൾ കൂടുതൽ ആൾക്കാർ കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു; ലോകം മുഴുവൻ കോവിഡിനെ നോക്കി 'ക്ഷ ത്ര ണ്ണ' എഴുതുകയാണ്; കേരളമാകട്ടെ നോഹയുടെ പെട്ടകത്തിൽ എന്ന പോലെ സുരക്ഷിതരായി സമുദ്രം താണ്ടുന്നു; കുറിപ്പുമായി മാലാ പാർവതി  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്ത സമ്മേളനം കാണാൻ നിരവധി പേരാണ് കാത്തിരുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ മുന്നറിയിപ്പ് ഇല്ലാതെ ഈ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം മാധ്യമങ്ങളെ ഭയന്നുള്ള ഒളിച്ചോട്ടമാണ് എന്ന വിമർശനത്തിന് പിന്നാലെ പ്രതികരണം വ്യക്താമാക്കി രംഗത്തെത്തുകയാണ് നടി മാലാ പാർവതി.

പ്രതിപക്ഷ എംഎൽഎമാരായ വി.ടി.ബൽറാം, ഷാഫി പറമ്പിൽ, ടി.സിദ്ദിഖ്, ശബരീനാഥൻ തുടങ്ങിയവരെല്ലാം മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചതിനെ ട്രോളി രംഗത്തെത്തിയിരുന്നു. 'ആറ് മണി തള്ള്' എന്നു പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പ്രതിപക്ഷത്തു നിന്നുള്ള നേതാക്കളും അണികളും പരിഹസിച്ചിരുന്നത്.

എന്നാൽ, അങ്ങനെ പരിഹസിക്കുന്നവരേക്കാൾ കൂടുതൽ പേർ ആ വാർത്താസമ്മേളനത്തിനായി കാത്തിരിക്കുന്നവരാണെന്ന് നടി മാലാ പാർവതി പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ കുറിച്ച് മാലാ പാർവതി സംസാരിക്കുന്നത്. കോവിഡ് എന്ന മഹാമാരിക്കെതിരെ നമ്മൾ എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശം നൽകിയിരുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനമെന്ന് മാലാ പാർവതി കുറിച്ചു.

മാലാ പാർവതിയുടെ കുറിപ്പ് ഇങ്ങനെ:-

ഈ മഹാമാരിയിൽ നിന്ന് കരകയറ്റി വിട്ടതിനു, വിശക്കാതെ കാത്തതിന്, കടപ്പാടുള്ള ഒരു വലിയ ജനവിഭാഗം ഇവിടെ ഉണ്ട്. അത് കാണാതെ പോകരുത്. ഇന്ന് 5.55ന് അലാറം അടിച്ചപ്പോൾ വല്ലാതെ നൊന്തു. '6മണി തള്ള്'' എന്ന് പറയുന്ന കുറെ പേർ ഉണ്ടാകും. പക്ഷെ അതിനേക്കാൾ കൂടുതൽ ആൾക്കാർ കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു.

ലോകം മുഴുവൻ കോവിഡിനെ നോക്കി 'ക്ഷ ത്ര ണ്ണ' എഴുതുകയാണ്. കേരളമാകട്ടെ നോഹയുടെ പെട്ടകത്തിൽ എന്ന പോലെ സുരക്ഷിതരായി സമുദ്രം താണ്ടുന്നു. മറുകര കാണാമെന്നായപ്പോൾ ആരോക്കെയോ കല്ലെറിയുന്നു. കേരളത്തിന് വേണ്ടി ഇത് വരെ എന്തെങ്കിലും കാര്യമായി ഇവർ ചെയ്തതായി ഓർമയും കിട്ടുന്നില്ല. പ്രളയവും, നിപ്പയും ഒക്കെ വന്ന കാലത്ത് കൈ തന്നു സഹായിച്ച, മുന്നിൽ നിന്ന് നയിച്ച ഈ സർക്കാരിൽ തന്നെയാണ് വിശ്വാസം. ഭരണം നടക്കുകയായിരുന്നു പെട്ടെന്ന് എല്ലാം രാഷ്ട്രീയമായി. ആരാണ് ഉത്തരവാദി എന്ന് അറിയില്ല.

പക്ഷെ കുറച്ചു ദിവസം മുന്നേ വരെ ഭയത്തിലും ആശങ്കയിലും നമ്മെ ആശ്വസിപ്പിച്ചിരുന്ന കുറച്ചു മുഖങ്ങൾ ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ, പ്രിയപ്പെട്ട ഷൈലജ ടീച്ചറിന്റെ, അത് പോലെ തന്നെ മറ്റ് മന്ത്രിമാരുടെ, കളക്ടർമാരുടെ,ആരോഗ്യപ്രവർത്തകരുടെ. പൊലീസുകാരുടെ. ഇവരെല്ലാം ചെയ്ത പ്രവർത്തനങ്ങളും, കേരളത്തിലെ സ്ഥിതിയും പറഞ്ഞു തന്ന്, ഇനി നമ്മൾ ചെയ്യേണ്ടതും പറഞ്ഞ് ഓരോ ദിവസവും കൈ പിടിച്ചു നടത്താൻ 6 മണിക്ക് നടത്തിയിരുന്ന ആ പത്രസമ്മേളനം, നമ്മളെല്ലാവരും ഒരുമിച്ചാണ് എന്ന അനുഭവം നൽകിയിരുന്നു. താങ്ങായി തണലായി വഴികാട്ടിയായി ഒരു രക്ഷിതാവുണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു. അതിൽ എന്നെ പോലെയുള്ളവർ തെല്ലൊന്ന് അഹങ്കരിച്ചുപോയോ എന്നൊരു സംശയം!

ഓർത്തിരുന്നില്ല തക്കം നോക്കി പതുങ്ങിയിരിക്കുന്ന മഹാമാരികൾ മനുഷ്യ രൂപത്തിൽ ഇവിടെ ഉണ്ടെന്ന്. താത്കാലികമായി മറന്നു പോയിരുന്നു.ആശ്വസിച്ചിരുന്നു. എന്നാൽ, നാട് ജയിച്ചതിൽ അല്ല ജയിപ്പിച്ചവരുടെ ശക്തി ആണ് ചിലരെ പിടിച്ചുലയ്ക്കുന്ന കോവിഡ്. അതിനും ചികിത്സയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP