Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇന്നേവരെ ഞാൻ കണ്ട ഒരു സിനിമയിലും ഇത്രയും വലിയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല..ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മൊത്തം മാറിപോയ്; രാഷ്ട്രീയത്തിൽ മനസ്സു വച്ചാല് ഇത്രയും സാധ്യതയുണ്ടെന്ന് എൻ.സി.പി തെളിയിച്ചിരിക്കുന്നു; ഞാഞൂല് പാർട്ടിക്കാർക്ക് ഇവരൊരു റോൾ മോഡലാണ്'; മഹാരാഷ്ട്ര ഭരണട്വിസ്റ്റിൽ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

'ഇന്നേവരെ ഞാൻ കണ്ട ഒരു സിനിമയിലും ഇത്രയും വലിയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല..ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മൊത്തം മാറിപോയ്;  രാഷ്ട്രീയത്തിൽ മനസ്സു വച്ചാല് ഇത്രയും സാധ്യതയുണ്ടെന്ന് എൻ.സി.പി തെളിയിച്ചിരിക്കുന്നു; ഞാഞൂല് പാർട്ടിക്കാർക്ക് ഇവരൊരു റോൾ മോഡലാണ്'; മഹാരാഷ്ട്ര ഭരണട്വിസ്റ്റിൽ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജോഷി സിനിമയെ വെല്ലുന്ന ക്ലൈമാക്‌സാണ് നാടകാന്തം മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. ഒരു രാത്രി വെളുക്കും മുൻപ് കോൺഗ്രസിനേയും ശിവസേനയേയും മലർത്തിയടിച്ച് എൻ.സി.പിയുടെ പിന്തുണയോടെ ബിജെപി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവേസ് അധികാരത്തിലേറിയത്. അവസാന ഘട്ടം വരെ ശിവസേനയ്ക്ക് പ്രതീക്ഷ നൽകി ഒടുവിൽ ബിജെപിയുടെ കയ്യിൽ ഭരണമെത്തി. ബിജെപി-എൻ.സി.പി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.

രണ്ടാഴ്ച മുൻപ് പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണം റദ്ദാക്കിയത് ഇന്ന് പുലർച്ച 5.47നാണ്. ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന്റെ കൃത്യം ഒരു മണിക്കൂർ മുൻപാണ് രാഷ്ട്രപതി ഭരണം റദ്ദാക്കിയ നടപടിയെത്തിയത്. മഹരാഷ്ട്രയിലെ അപ്രതീക്ഷിത സർക്കാർ രൂപീകരണത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.താൻ കണ്ട സിനിമയിലൊന്നും ഇത്രയും വലിയ ട്വിസ്റ്റ് കണ്ടിട്ടില്ലെന്നും. ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര ഭരണം മാറി മറിഞ്ഞെന്നും പണ്ഡിറ്റ് പോസ്റ്റിൽ പറയുന്നു. എൻ.സി.പി എന്ന പാർട്ടിയെ ഞാഞൂൽ പാർട്ടികൾക്ക് എന്നും റോൾ മോഡലാക്കാമെന്നും പണ്ഡിറ്റ് പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

'ഇന്നേവരെ ഞാൻ കണ്ട ഒരു സിനിമയിലും ഇത്രയും വലിയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല..ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മൊത്തം മാറിപോയ്. ദേവേന്ദ്ര ഫഡ്‌നാവിസ് ജി മഹാരാഷ്ട്രയിൽ വീണ്ടും മുഖ്യമന്ത്രിയായ് അധികാരത്തിലേറി'-അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം...ഇന്നേവരെ ഞാൻ കണ്ട ഒരു സിനിമയിലും ഇത്രയും വലിയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല..ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മൊത്തം മാറിപോയ്. ദേവേന്ദ്ര ഫഡ്‌നാവിസ് ജി മഹാരാഷ്ട്രയില് വീണ്ടും മുഖ്യമന്ത്രിയായ് അധികാരത്തിലേറി. BJP ക്ക് കട്ട സപ്പോർട്ട് നല്കിയതോ NCP യും..കേരളത്തിൽ NCP എൽഡിഎഫ് ഒപ്പമാണേ.. മഹാരാഷ്ട്രയിൽ NCP. BJP യോട് ഒപ്പമാണേ.. കേന്ദ്രത്തിൽ NCP, Congress യു പി എ യോട് ഒപ്പവും... രാഷ്ട്രീയത്തിന് മനസ്സു വച്ചാല് ഇത്രയും സാധ്യതയുണ്ടെന്നയ എൻ.സി.പി തെളിയിച്ചിരിക്കുന്നു. (എല്ലാ ഞാഞ്ഞൂല് പാർട്ടിക്കാർക്കും ഇവരൊരു role model ആണേ)BJP വിട്ടു വന്ന ശിവസേന Congress പിന്തുണ ചോദിച്ചപ്പോൾ ഉടനെ തന്നെ കട്ട സപ്പോർട്ട് കൊടുത്ത് മന്ത്രിസഭയിലും കൂടി , ഉപമുഖ്യമന്ത്രി പദവും ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ Congress ന് ഇന്നീ ഗതി വരില്ലായിരുന്നു. ഈ വിഷയത്തില് കേന്ദ്ര മന്ത്രിപദം വരെ രാജിവെച്ച ശിവസേനയെ Congress ഇനി എങ്ങനെ ആശ്വസിപ്പിക്കും.

അവരെ എങ്ങനെ അഭിമുഖീകരിക്കും? ഒരു നല്ല നേതൃത്വവും, അമിത് ഷാ ജിയെ പോലെ തന്ത്രങ്ങള് ബുദ്ധിപൂർവ്വം മെനയുന്ന ഒരു നേതാവും ഇല്ലാത്ത കുഴപ്പമാണ് കോൺഗ്രസിന്. എത്രയോ ദിവസമായി ചർച്ചകൾ തുടങ്ങിയിട്ട്... എന്നിട്ടും Congress ന് ഒരു തീരുമാനത്തിൽ എത്താൻ പറ്റിയില്ല. രാഹുൽഗാന്ധി സ്ഥലത്ത് ഇല്ല എന്നു തോന്നുന്നു. ബിജെപിയെ മഹാരാഷ്ട്രയിൽ നിന്ന് മാറ്റി നിർത്താൻ കിട്ടിയ സുവർണ്ണ അവസരമാണ് Congress കളഞ്ഞു കുളിച്ചത്. പാവം ശിവസേനയ്ക്ക് കടിച്ചതും പോയി, പിടിച്ചതും പോയി. (വാല് കഷ്ണം..രാവിലെ സർക്കാരുണ്ടാക്കാൻ ഉദ്ദവും കൂട്ടരും എഴുന്നേറ്റപ്പോൾ ഫട്‌നാവീസ് ജി മുഖ്യമന്ത്രി. ഇതെന്ത് മറിമായം..രാത്രിയില് ഉറക്കത്തിനിടയില് എന്തോ ഇടിയും, മിന്നലുമൊക്കെ വന്നതേ ഓ4മ്മയുള്ളു. ഒടുവിലത് ഇങ്ങനെയുമായ്... പോട്ടെ ഇനി 5 വർഷത്തിനു ശേഷം വരുന്ന തെരഞ്ഞെടുപ്പിൽ തുടക്കം മുതലേ Congress മായ് സഖ്യമുണ്ടാക്കി ശിവസേന പൊരുതി ജയിക്കുവാൻ ശ്രമിക്കട്ടെ... മതേതരത്വം ജയിക്കട്ടെ) Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറ്, തറക്കുമ്പോൾ ആയിരം..പണ്ഡിറ്റ് ഡാ..)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP