1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

അതൊരു കമ്യൂണിസ്റ്റ് കുടുംബമാണ്; ജിഷ്ണുവിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കരുതി അവർ ക്ഷമിക്കും; പക്ഷേ മ്യൂസിയം എസ്‌ഐയോട് ക്ഷമിക്കില്ല; സർക്കാരിനെ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്നത് പൊലീസിലെ ഒരു ചെറിയ വിഭാഗം; ഷാജഹാനും ഷാജിർഖാനും ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനും; മഹിജയുടെ സമരത്തിൽ കേൾക്കാത്ത കഥകളുമായി ഒരു പൊതുപ്രവർത്തകന്റെ റിപ്പോർട്ട് ഇങ്ങനെ

April 09, 2017 | 05:03 PM IST | Permalinkഅതൊരു കമ്യൂണിസ്റ്റ് കുടുംബമാണ്; ജിഷ്ണുവിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കരുതി അവർ ക്ഷമിക്കും; പക്ഷേ മ്യൂസിയം എസ്‌ഐയോട് ക്ഷമിക്കില്ല; സർക്കാരിനെ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്നത് പൊലീസിലെ ഒരു ചെറിയ വിഭാഗം; ഷാജഹാനും ഷാജിർഖാനും ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനും; മഹിജയുടെ സമരത്തിൽ കേൾക്കാത്ത കഥകളുമായി ഒരു പൊതുപ്രവർത്തകന്റെ റിപ്പോർട്ട് ഇങ്ങനെ

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജയും ബന്ധുക്കളും നടത്തിയ സമരവും പൊലീസ് നടപടിയും ഉയർത്തിയ വിവാദം അവസാനിച്ചിട്ടില്ല. ബുധനാഴ്ച നടന്ന സമരത്തിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടി കേരള സമൂഹത്തിന്റെ മുഴുവൻ പ്രതിഷേധത്തിനും ഇടയാക്കി. സിപിഎമ്മിലേത് അടക്കമുള്ള ഇടതു പ്രവർത്തകർ പിണറായി സർക്കാരിനു വിമർശനവുമായി രംഗത്തുവന്നു. പൊലീസ് നടപടിയെ നിരന്തരം ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു.

ഇതിനിടെ തിരുവനന്തപുരത്തെ പൊതു പ്രവർത്തകനായ എ.എച്ച്. അഫീസ് എന്ന അത്തിപ്പുഴ അലി എച്ച് അഫീസ് സംഭവങ്ങളെ വേറൊരു രീതിയിൽ റിപ്പോർട്ട് ചെയ്യുന്നു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട പല സംഭവങ്ങൾക്കും താൻ സാക്ഷിയായിരുന്നുവെന്ന് അഫീസ് റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയെ സന്ദർശിച്ച് അവരുടെ തുണി വാങ്ങി വീട്ടിൽക്കൊണ്ടുപോയി അലക്കിക്കൊടുത്തത് ഇദ്ദേഹമാണ്. ഭക്ഷണം കൊടുത്തയയ്ക്കാൻ തീരുമാനിച്ചെങ്കിലും മഹിജ നിരാഹാരം തുടങ്ങിയിരുന്നതിനാൽ ജിഷ്ണുവിന്റെ കുടുംബം വേണ്ടെന്നു പറഞ്ഞു.

സർക്കാരിനെതിരേ ഉയരുന്ന കടുത്ത ഭരവിരുദ്ധ വികാരത്തിനു മുഴുവൻ കാരണം മ്യൂസിയം എസ്‌ഐ മാത്രമാണെന്ന് അഫീസ് വിവരിക്കുന്നു. മഹിജയുടെ സമരത്തിനിടെ അറസ്റ്റിലായ ഷാജഹാനും ഷാജിർഖാനും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഫേസ് ബുക്കിലാണ് അഫീസ് തന്റെ റിപ്പോർട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഫീസിന്റെ ഫേസ്‌ബുക് പോസ്റ്റ്

എന്താണ് ജിഷ്ണുക്കേസിലെ വിവാദമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും പൊലീസ് ചീഫിന്റെയും ഓഫീസുമായും കന്റോൺമെന്റ്റ് അസി. പൊലീസ് കമ്മീഷണർ, മ്യൂസിയം എസ്‌ഐ ,ജിഷ്ണുവിന്റ്റെ പിതാവ് അശോകൻ, അമ്മ മഹിജ, ബന്ധു ശ്രിജിത്ത് എന്നിവരുമായി സംസാരിച്ചും ബോധ്യമായ കാര്യങ്ങൾ പൊതുസമൂഹം മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഷാജിർഖാൻ, ഭാര്യ മിനി എന്നിവർ രണ്ടുതവണ വളയത്തുള്ള ജിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ 90 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് ഡിജിപിയെ കാണാൻ കുടുംബം തീരുമാനിച്ചതനുസരിച്ച് തിരുവനന്തപുരം സ്വദേശികളായ ഈ ദമ്പതികളെ ബന്ധപ്പെട്ടു. ഞങ്ങൾ 14 പേർക്ക് തിരുവനന്തപുരത്ത് വരുമ്പോൾ പ്രഭാത കൃത്യങ്ങൾ നിർവഹിക്കാനും ഡ്രസ് മാറാനും ആവിശ്യമായ സൗകര്യങ്ങൾ ഉള്ള സ്ഥലം ശരിയാക്കി നൽകണമെന്ന് അഭ്യർത്ഥിച്ചു. അതനുസരിച്ച് അവർക്ക് ഷജീർഖാൻ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ സൗകര്യം ഒരുക്കി. ഇവിടെ മുതലാണ് കഥ മാറുന്നത്.

ഇവിടെയാണ് വില്ലനായി മ്യൃസിയം എസ്‌ഐ അദ്ധ്യാപകഭവനിൽ എത്തുന്നത്. പക്വതയില്ലാത്ത ഇടപെടലാണ് അയാളുടെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് എനിക്ക് മനസിലായത്.

'നിങ്ങൾ ഡിജിപിയെക്കാണാൻ എന്താ കാര്യം?

'ഞങ്ങളുടെ ജിഷ്ണുവിന്റെ സർക്കാരാണ്, ഞങ്ങളുടെ കുഞ്ഞിന് നീതി കിട്ടണം.'

'എന്നാ നീ പോയി നിന്റ്റെ സർക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യടാ' എന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

അവിടെ ഒരു സീൻ സൃഷ്ടിച്ച് പോയ എസ്‌ഐ സ്വഭാവികമായി മേലധികാരികളോട് പറഞ്ഞത്, അവിടെ ഷജീർഖാനും മറ്റുമുണ്ട് അവർ ഡിജെപി ഓഫീസിലോട്ടു തന്നെ വരുമെന്ന് ആയിരിക്കും . തുടർന്ന് സമാധാന സന്ദേശവുമായി അവിടെ മ്യൂസിയം സി ഐ ദിനിൽ എത്തി. അദ്ദേഹത്തിന്റെ പ്രവർത്തിയെക്കുറിച്ച് ബന്ധുക്കൾ പറയുന്നത് . അത് എന്റെ നേരാങ്ങളയാണ് എന്ന് തോന്നി എന്നാണ്. ആറു പേരെ ഡി ജി പി കാണും എന്നുറപ്പ് നൽകി. എനിക്ക് വ്യക്തിപരമായി ബന്ധമുള്ള ആളല്ല ദിനിൽ . പക്ഷേ എസ്‌ഐയെ അറിയാം, എസി യെ അറിയാം. എന്നെ ഹഫീസ് ബായി എന്നാണ് ആ എസ്‌ഐ വിളിക്കാറ്.

കുടുംബാംഗങ്ങൾ ഡി ജി പിയെ കാണാൻ അവിടെ നന്ന് ഇറങ്ങുമ്പോൾ ഒരു ഉറപ്പ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെന്നു എനിക്ക് മനസിലായിട്ടുണ്ട്. കുടുംബാംഗങ്ങൾ അന്നു തന്നെ മുറി വെക്കേറ്റ് ചെയ്ത് ഡ്രസ് ബാഗുകൾ കൗണ്ടറിലേല്പിച്ച് വൈകുന്നേരം മടക്കയാത്രക്ക് തയ്യാറാകാനായി പണവും അടച്ചു. അതായത് ആ കുടുംബം ഷജീർഖിനിൽ നിന്ന് ഒരു ആനൂകൃല്യവും പറ്റിയിട്ടില്ല.അവർ ഡിജിപിയെ കാണാൻ യാത്ര തിരിച്ചു. ഞാനടക്കമുള്ള പൊതു സമൂഹം ഇതിന് അമിതപ്രാധാന്യം നൽകിയില്ല.

ഈ സംഭവം അവിടെ ആരംഭിക്കുമ്പോൾ ഡിജിപി ഓഫീസിൽ നിന്ന് അകലെ ഇടപ്പഴഞ്ഞീക്കടുത്ത് വച്ച് കൺടോൺമെന്റ്റ് എസിയെ ഞാൻ കാണുകയും ഇട റോഡിലൂടെ അദ്ദേഹത്തിന്റെ വണ്ടി തിരിയുന്നത് കണ്ട് അവിടേക്ക് താമസം മാറിയോ എന്ന് ഫോണിലൂടെ ചോദിക്കുകയും ചെയ്തതാണ്. പതിനൊന്ന് മണിയോടെ കണിയാപുരത്ത് എത്തിയപ്പോൾ ആണ് അദ്ദേഹത്തെ ഉൾപ്പെടെ ടിവിയിൽ കണ്ടത്.

പിറ്റേ ദിവസം ഹർത്താലായിരുന്നു. അന്ന് ഞാൻ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു ഡിജിപി ഓഫീസിലേക്ക് എന്ന്. അത് തമാശയായിരുന്നില്ല. അവിടെ ബാരിക്കേഡ് നിരത്തി മ്യൃസിയം എസ്‌ഐ ഉണ്ടായിരുന്നു. അദ്ദേഹത്തോട് കാർ നിർത്തി സംസാരിച്ചു.

ഡിജിപി സെക്രട്ടേറിയറ്റിലായിരുന്നു. 12 .45ന് അദ്ദേഹമെത്തി. അപ്പോളവിടെ ഐജി മനോജ് എബ്രാഹം സാർ ഉണ്ടായിരുന്നു. 20 മിനിറ്റോളം എന്റെ കാര്യങ്ങൾ ഡിജിപി സംസാരിച്ചു. ഐജി അദ്ദേഹത്തിന്റ്റെ മൊബൈൽ ഫോണിലായിരുന്നു. അതിന് ശേഷം ഡിജിപി എന്നെ അദ്ദേഹത്തിന്റെ ഗൺമാനെ കൂട്ടി മറ്റൊരു ഓഫീസറുടെ അടുത്തെത്തിച്ചു. അവിടെ മാധ്യമങ്ങളെ മാക്‌സിമം കലിപ്പിച്ച് ഫോണിൽ പ്രതികരിക്കുന്ന ഉദ്യോഗസ്ഥനെയാണ് കണ്ടത്. അയാൾ പൊലീസല്ല . പക്ഷേ അവിടുത്തെ ഉദ്യോഗസ്ഥനുമാണ്. ഞാൻ ചെന്നപ്പോൾ സംസാരം ബിജു ഗോപിനാഥ് എന്ന മാധ്യമ പ്രവർത്തന ഉദ്യോഗസ്ഥനുമായാണ്. സർക്കാരിനെതിരെ ജനരോഷം ഉണ്ടാക്കാൻ മാധ്യമങ്ങളെ കലിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം എന്ന് കോമൺ സെൻസ് ഉള്ളവർക്ക് മനസിലാകും .
അതവിടെ നിൽക്കട്ടെ വൈകുന്നേരം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായി. അവിടെ വച്ച് ജിഷ്ണുവിന്റെ ബന്ധുവിനെ കണ്ടു. അദ്ദേഹത്തെ തിരികെ എന്റെ വണ്ടിയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചു. ആ മോന്റെ അച്ഛൻ അശോകനെന്ന സാധു മധുഷ്യനെ കണ്ടു. അദ്ദേഹത്തിന് തോക്ക് സ്വാമിയെയോ ഷാജഹാനെയോ അറിയില്ല. അദ്ദേഹത്തിന്റെ ഭാര്യയെ തള്ളിതാഴയിട്ടത് പൊലീസല്ല എന്നറിയാം. എനിക്ക് മനസിലായി, അവർ ഉടുതുണിക്ക് മറുതുണിപോലും കരുതാതെ മാന്യമായ നീതി പ്രതീക്ഷിച്ചെത്തിയവരെന്ന് . വീട്ടിൽ വിളിച്ച് ഭക്ഷണം തയ്യാറാക്കാൻ ഞാൻ പറഞ്ഞു, വണ്ടി അയക്കാമെന്ന് കരുതി. പക്ഷേ അദ്ദേഹം തടഞ്ഞു, നിരാഹാരത്തിലാണ് വേണ്ട. ആശുപത്രിയാണ്് ഫ്‌ളാസ്‌ക് പോലുമില്ല അവരുടെ കയ്യിൽ. ബെഡ് ഷീറ്റ് ആവിശ്യത്തിനില്ല.

ചില മാനുഷിക വികാരങ്ങൾ... സഹജീവിയോടുള്ള ആർദ്രത തോന്നി. അവരുടെ അഴുക്കായ വസ്ത്രങ്ങളെല്ലാം ഞാനെടുത്തു വണ്ടിയിലിട്ടു. രാത്രിയിൽ തന്നെ കഴുകി വൃത്തിയാക്കി അയൺ ചെയ്തു ആശുപത്രിയിലെത്തിക്കാനായി പിറ്റേന്ന് ചെന്നപ്പോൾ ശ്രീജിത്ത് കരയുകയാണ്. എന്റെ ഫേസ് ബുക്കിലുടെ ഞാനവരുടെ വികാരം പങ്കുവച്ചു. ഇന്നലെ അവിടെ കണ്ടത്, സ്‌നേഹിച്ച പ്രസ്ഥാനം തങ്ങളെ വിശ്വസിക്കാത്തതെ മ്യൂസിയം എസ്‌ഐ ന്യായീകരിക്കുന്നതിൽ വേദനിക്കുന്ന മാതാപിതാക്കളെ. ഹൃദയം പൊട്ടുന്ന ആരോപണവുമായി വന്ന ഫേസ്‌ബുക്ക് പോസ്റ്റുകളിൽ വേദനിച്ച അമ്മാവനെ. എന്റെ ഐഡിയിലൂടെ അദ്ദേഹം ഫേസ്‌ബുക് ലൈവിൽ പറഞ്ഞകാര്യങ്ങൾ ഇന്ന് എനിക്കും വാട്‌സാപ്പിൽ കിട്ടി.

ഇതിനിടയിൽ, കൺടോൺമെന്റ്റ് എസിയുമായി സംസാരിച്ചു. അദ്ദേഹത്തിന്റ്റെ വാക്കുൾ ആദരവിനിടയാക്കുന്നു. ആ മാതാപിതാക്കളുടെ സമരത്തിനിടയിൽ നുഴഞ്ഞു കയറാൻ സാധ്യത ഉണ്ടന്നറിഞ്ഞാണ് അദ്ദേഹമവിടെ എത്തിയത്. ശ്രീജിത്തിനെ അദ്ദേഹത്തിന് മനസിലായിരുന്നില്ല. അതുകൊണ്ടാണ് പിടിച്ചു മാറ്റിയത്. നടപടിയെടുത്താൽ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് അദ്ദഹം പറയുന്നത്.

അതൊരു കമ്യൂണിസ്റ്റ് കുടുംബമാണ്. അതിലുപരി അവർ കേരള സമൂഹത്തിന്റ്റെ സഹതാപമർഹിക്കുന്ന കുടുംബമാണ്. അവർക്കായി സർക്കാർ പലതും ചെയ്തു. ബഹു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ അവരോട് ഏതു നിമിഷവും സംസാരിക്കാൻ തയ്യാറാണന്ന് എന്നെ അറിയിച്ചു. ഞാനതവരെ ധരിപ്പിച്ചു. അതിലവർ നന്ദിയുള്ളവരാണ്.

അവർക്ക് ഉണ്ടായ ബുദ്ധിമുട്ട് ജിഷ്ണുവിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കരുതി അവർ ക്ഷമിക്കും . പക്ഷേ അവരെ കയ്യേറ്റം ചെയ്ത മ്യൂസിയം എസ്‌ഐയോട് അവർ ക്ഷമിക്കില്ല. പൊലീസിലൊരു ചെറിയ വിഭാഗം ഇപ്പോഴും സർക്കാരിനെ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്നുണ്ട്.

ഷാജഹാനും ഷജീർഖാനും ഭാര്യയും രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം വച്ചത്. പക്ഷേ തോക്കു സ്വാമി അവിടെ പെട്ടു പോയതാണ്. വേറേ കാര്യത്തിന് വന്നതാണ് എന്നാണറിയുന്നത്. ഇവിടെ കുളം കലക്കി പരുന്തിന് കൊടുത്തത് ഒരു ഉദ്യോഗസ്ഥന്റ്റെ പക്വതയില്ലായ്മയാണ്.അയാളെ വെള്ളപൂശി കാണിക്കാതെ മിനിമം നടപടികളുണ്ടായില്ലങ്കിൽ മറുപടി നൽകേണ്ടി വരുന്നത് ജനകോടികളുടെ പ്രീയപ്പെട്ട സർക്കാരാണ്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പ്രിഡിഗ്രിക്കാരിയുടെ സഹപാഠിയുടെ സ്വർണ്ണ കമ്മൽ മോഷണം കണ്ടെത്തിയത് തൊണ്ടി സഹിതം; നാണക്കേടായതോടെ പാലായിലേക്ക് നാടുകടത്തിയത് ബികോം പഠിക്കാൻ; പിൻബെഞ്ചിലെ നിശബ്ദതയിൽ ഉണ്ടാക്കിയത് മൂന്ന് നാല് പ്രണയങ്ങൾ; ക്ലാസ് സമയത്ത് സിനിമ കണ്ടും ചുറ്റിക്കളിച്ചും കറങ്ങിയത് വീട്ടുകാരെ പറ്റിച്ച്; കൂടത്തായിയിലെ പ്രതിബന്ധങ്ങൾ ഇല്ലാതാക്കുമ്പോൾ അനുഭവിച്ചത് ഒരുതരം ലഹരി; സിലിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചത് മരണം നേരിൽ കാണാൻ; ജോളി ജോസഫിന്റെ ഭൂതകാലവും അസ്വാഭാവികതകളുടേത്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
സിമന്റ് അണ്ണാച്ചി ശ്രീനിവാസന്റെ ഗൂഗ്ലി ബൗണ്ടറിക്ക് പറത്തി സിക്‌സർ അടിച്ച് സാക്ഷാൽ അമിത് ഷാ; ഇന്ത്യൻ ക്രിക്കറ്റിലും രാഷ്ട്രീയത്തിലെ ചാണക്യൻ പിടിമുറുക്കുന്നു; സിമന്റ് ലോബിയുടെ കളികളെ അതിജീവിച്ച് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ തന്ത്രങ്ങളുടെ കരുത്തിൽ; അമിത് ഷായുടെ മകൻ സെക്രട്ടറി; കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരൻ ട്രഷററും; ബിസിസിഐയിൽ ഇനി 'ദാദാ യുഗം'; നയിക്കാൻ ഗാംഗുലി എത്തുമ്പോൾ പ്രതീക്ഷയിൽ കളിക്കാരും ആരാധകരും
പിഎംസി ബാങ്ക് മാനേജിങ് ഡയറക്ടർ ഏഴ് വർഷത്തിനിടെ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തുക്കൾ; മലയാളിയായ ജോയ് തോമസ് മതംമാറി ജുനൈദ് ഖാൻ ആയത് സ്വന്തം പിഎയെ വിവാഹം കഴിക്കാൻ; ആദ്യ ഭാര്യയും കുട്ടികളും പോലും അറിയാതെ ഒമ്പത് ഫ്‌ളാറ്റുകളും ഒരു ടെക്‌സറ്റയിൽ മില്ലും സ്വന്തമാക്കിയത് ജുനൈദിന്റെയും രണ്ടാം ഭാര്യയുടെയും പേരിൽ
ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടിൽ എത്തി നിൽക്കവേ യുഡിഎഫിന് മൂൻതൂക്കം പ്രവചിച്ച് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫലം; എറണാകുളവും വട്ടിയൂർക്കാവും മഞ്ചേശ്വരവും നിലനിർത്തുമ്പോൾ ആശങ്കയുള്ളത് കോന്നിയിൽ മാത്രമെന്ന് പ്രവചനം; ഭരണപക്ഷത്തിന് വേണ്ടി അരൂർ വീണ്ടും ചുമക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ യുഡിഎഫിന് പലയിടത്തും നഷ്ടമാകുമെന്നും സൂചന; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ജനകീയ മേയർ ബ്രോ ഇമേജിനേക്കാൾ ജാതി സമവാക്യം മോഹൻകുമാറിന് തുണയാകും
27 വർഷം എന്നെ കൊണ്ട് നടന്ന കാലുപോയതോടെ കരളു പങ്കിട്ടു സ്‌നേഹിച്ച പെണ്ണും പോയി! പിന്നെയും പോയി ഞാനേറെ സ്‌നേഹിച്ച കളിക്കളവും ഫുട്ബോളും കബഡിയും; കുടുംബത്തിന്റെ വരുമാനവും അതുവരെയുള്ള സമ്പാദ്യവും; ഇതൊക്കെ പോയപ്പോഴും ഞാൻ പിടിച്ചുനിന്നു; ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ കാലില്ലാത്ത എന്നെ വേണ്ടെന്ന പറഞ്ഞപ്പോൾ തിരിച്ചറിഞ്ഞത് പ്രണയത്തേക്കാൾ ആത്മാർത്ഥമായ സൗഹൃദത്തെ; ചങ്ക് തന്ന് നമ്മളെ സ്‌നേഹിക്കാൻ കൂട്ടുകാർ കൂടെയുണ്ടെങ്കിൽ എന്ത് കാൻസർ; വൈറലായി കുറിപ്പ്
ചേകന്നൂരിനെ കൊന്നവർ മൃതദേഹം കുഴിച്ചിട്ടത് ഒരിടത്ത്; മറ്റൊരു സംഘം അതിനെ അവിടെ നിന്ന് മാറ്റി മറ്റൊരിടത്ത് മറവ് ചെയ്തത് തെളിവ് നശീകരണത്തിന്റെ അതിരഹസ്യബുദ്ധി; മൊയ്നുദ്ദിന്റെ അറസ്റ്റോടെ ചേകന്നൂർ കേസിന് പുതുജീവൻ; പ്രതിസ്ഥാനത്തുള്ളത് സുന്നി ഗ്രൂപ്പുകളിലൊന്ന് മറുവിഭാഗത്തിന്റെ പള്ളികൾ കൈവശപ്പെടുത്താൻ വേണ്ടി രൂപം നൽകിയ സുന്നി ടൈഗർ ഫോഴ്‌സ്; ജംഇയ്യത്തുൽ ഇഹ്‌സാനിയയായി മാറിയത് ഈ തീവ്രവാദ ഗ്രൂപ്പ്; തൊഴിയൂർ സുനിൽ വധത്തിൽ നിറയുന്നത് കേരളത്തിലെ തീവ്രവാദത്തിന്റെ വേരുകൾ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
ഭാര്യയേയും മകളെയും കൊല്ലാൻ അവസരമൊരുക്കിയത് ഞാൻ തന്നെ; ജോളിയോട് പ്രണയമായിരുന്നു; അരുങ്കൊലയ്ക്ക് എല്ലാ ഒത്താശയും ചെയ്തു നൽകിയെന്ന് പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തി ഷാജു; സിലിയെ കൊല്ലാൻ ദിവസം തീരുമാനിച്ചത് പനമരത്ത് വിവാഹത്തിന് പോയപ്പോൾ; മകളെ കൊന്നത് ബാധ്യതയാകുമെന്ന തോന്നലിൽ; മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ; ജോളിയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് അച്ഛൻ സക്കറിയ; കൂടത്തായി കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
`ഞാൻ തൃശ്ശൂരിൽ തന്നെയുണ്ട്...ഇവിടെ സലൂൺ നടത്തുകയാണ്`; ജീവനക്കാരനായി എത്തിയ യുഎഇ പൗരൻ കമ്പനിയും പണവും തട്ടിയെടുത്തത് കബളിപ്പിച്ച്; ഒമാൻ വഴി നാട്ടിലേക്ക് കടത്തിയത് അറബി എടുത്ത് തന്ന കള്ള പാസ്‌പോർട്ട് ഉപയോഗിച്ച്; 10 കോടി രൂപ തട്ടിച്ചെന്ന യുഎഇ പൗരന്റെ ആരോപണം നിഷേധിച്ചും കഥകൾ മറുനാടനോട് വിശദീകരിച്ചും ജേവിസ്; അറബിയുടെ ഭാര്യ പറയുന്നത് നുണയെന്ന് ഭാര്യ ശിൽപ; ഗൾഫിലെ അന്വേഷണത്തിൽ തെളിഞ്ഞത് സുഹൃത്തുക്കളെ പോലും വൻ തുകകൾ തട്ടിച്ച ജേവിസിന്റെ ചെയ്തികളും
സയനൈഡ്‌ ജോളിക്കുണ്ടായിരുന്നത് പതിനൊന്നിലേറെ കാമുകന്മാർ; എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ള പുരുഷ സുഹൃത്തുക്കളിൽ ചിലർക്കും കൂട്ടക്കുരുതിയെ കുറിച്ച് അറിയാമായിരുന്നു; പല രാഷ്ട്രീയ നേതാക്കളുമായും ഉണ്ടായിരുന്നത് ആത്മ ബന്ധം; ബ്യൂട്ടി പാർലറുമായി അടുത്തത് സദാ സുന്ദരിയായി നടക്കാൻ; ഏലസ് പൂജിച്ച് നൽകിയ ജ്യോത്സ്യൻ ഒളിവിൽ പോയെന്നും പൊലീസ്; കൂടത്തായിയിലെ ക്രൂരതയിൽ ട്വിസ്റ്റുകൾ തുടരുന്നു
എല്ലാം സീനിലും കാണും! പ്രത്യകിച്ച് റോളുമില്ല ഡയലോഗുമില്ല; കുമ്മനടിക്ക് പകരം 'കമലയടി' വൈറലാക്കി സംഘപരിവാറുകാർ; ഇന്നലെ ഇന്ത്യൻ ട്രെന്റിംഗിൽ എത്തിയ 'കമലയടി' ഇന്ന് അർബൻ ഡിക്ഷണറിയിലും ഇടംപിടിച്ചു; മുഖ്യമന്ത്രിയോടൊപ്പം വിദേശ സന്ദർശനത്തിന് ഭാര്യ കമലയും പോവുന്നതിന് പുതിയ ഭാഷ്യം രചിച്ച് സോഷ്യൽ മീഡിയ; 'കമലയടി'ക്കണ കാലമായടീ തീയ്യാമ്മേ, കാശിന്റെ ക്ഷാമം തീർന്നടീ തീയ്യാമ്മേ എന്ന് ട്രോളന്മാർ
ജോളിക്കെതിരെ പുതിയ അന്വേഷണം കൂടി; പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണം ദുരൂഹമെന്ന് മകൻ; 55 ലക്ഷം നഷ്ടപ്പെട്ടെന്ന് മൊഴി; ജോളിയും സുഹൃത്ത് സുലേഖയും നടത്തിയ ബ്യൂട്ടിബാർലറുമായി രാമകൃഷ്ണന് ബന്ധമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ; എൻഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോന്നിരുന്ന ജോളി നിത്യസന്ദർശക ആയിരുന്നത് ബ്യൂട്ടി പാർലറിൽ; ടോംതോമസിൽ വാങ്ങിയ പണം ഉപയോഗിച്ച് ജോളി കാമ്പസ് പരിസരത്ത് ഫ്ളാറ്റ് വടകയ്ക്ക് എടുത്തിരുന്നതായും വിവരം
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്