Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? പണം ഇടപാടിൽ തരികിട കാണിച്ചെന്ന് പറഞ്ഞാൽ ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല; അദ്ദേഹത്തിന്റെ ആശയങ്ങളും സമൂഹത്തിലുള്ള സ്വാധീനവും സംഘശക്തികൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്; കരുണ സംഗീത നിശാ വിവാദത്തിൽ ആഷിഖ് അബുവിനെ പിന്തുണച്ച് മാലാ പാർവതി  

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഷിഖ് അബുവിന് പിന്തുണയുമായി മാലാ പാർവതി. ആഷിഖ് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനപ്പുറം വിവാദത്തിന് യാതൊരു അർത്ഥമില്ലെന്നും നടി പറയുന്നു. പണം ഇടപാടിൽ തരികിട കാണിച്ചു എന്ന് പറഞ്ഞാൽ ആഷിഖിനെ അടുത്ത് അറിയാവുന്നവർ മാത്രം അറിയാംമെന്നും മാല വിമർശിക്കുന്നു.

മാല പാർവ്വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

'ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവർക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അർഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടിൽ തരികിട കാണിച്ചു എന്ന് ആഷിക്കിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാൽ പറ്റില്ല അല്ലെ? എല്ലാ ഫാസ്സിറ്റ് പ്രസ്ഥാനങ്ങൾക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.'മാലാ പാർവതി പറഞ്ഞു.

അതേസമയം, കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണ സംഗീത നിശയുടെ പണമിടപാടുകളെപ്പറ്റി ഔദ്യോഗിക അന്വേഷണം നടത്തി ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകർ മുഖ്യമന്ത്രിക്കു കത്തയച്ചു.

ഫൗണ്ടേഷൻ അംഗങ്ങൾ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത് മുതൽ ചില കേന്ദ്രങ്ങളിൽ നിന്ന് ഫൗണ്ടേഷൻ അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന നടപടികൾ ആരംഭിച്ചെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ സംഘാടകർ പറയുന്നു.

യുവമോർച്ചാ നേതാവ് സന്ദീപ് ജി വാര്യരും, പിന്നീട് എറണാകുളം എം പി ഹൈബി ഈഡനുമാണ് കരുണ സംഗീത നിശ സാമ്പത്തിക തട്ടിപ്പാണെന്ന ആരോപണമുയർത്തിയത്. സംഗീത നിശ നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടില്ലെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ സംഗീത നിശ നഷ്ടത്തിൽ കലാശിച്ചെന്നും സമാഹരിച്ച ആറ് ലക്ഷത്തിന് മുകളിൽ രൂപ മാർച്ച് 31നകം നൽകാൻ സാവകാശം തേടിയിട്ടുണ്ടെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP