Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിങ്ങൾക്കായി നീട്ടിയ കൈകൾ നിങ്ങൾക്കെതിരെ ഉയരും'; ഞങ്ങളാണ് ആ മലപ്പുറംക്കാർ; ഇപി ജയരാജന് ഉശിരൻ മറുപടി നൽകി ഏഴംഗസംഘം; മന്ത്രിയോട് രണ്ടു ചോദ്യങ്ങൾ; മലപ്പുറംകാരാണ് സമരം നടത്തിയതെന്ന് എന്തിനാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം; മലപ്പുറംകാർക്ക് ഒരു സമരത്തിന് പിന്തുണ നൽകാനാവില്ലേ?

'നിങ്ങൾക്കായി നീട്ടിയ കൈകൾ നിങ്ങൾക്കെതിരെ ഉയരും'; ഞങ്ങളാണ് ആ മലപ്പുറംക്കാർ; ഇപി ജയരാജന് ഉശിരൻ മറുപടി നൽകി ഏഴംഗസംഘം; മന്ത്രിയോട് രണ്ടു ചോദ്യങ്ങൾ; മലപ്പുറംകാരാണ് സമരം നടത്തിയതെന്ന് എന്തിനാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം; മലപ്പുറംകാർക്ക് ഒരു സമരത്തിന് പിന്തുണ നൽകാനാവില്ലേ?

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരം മലപ്പുറത്തുള്ള ചിലരാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് പറഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട് സമരത്തെ പിന്തുണച്ചെത്തിയ മലപ്പുറം ടീം.  രൂക്ഷമായ വിമർശനമാണ് മന്ത്രിക്കെതിരെ ഏഴംഗ സംഘം ഉന്നയിക്കുന്നത്.

മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ആലപ്പാട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിലുള്ള ഏഴംഗ സംഘം രംഗത്ത് വന്നത്. മന്ത്രിക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ലൈവ് വീഡിയോ ആരംഭിക്കുന്നത്. ആലപ്പാട് സമരത്തിന് പിന്തുണയുമായി മലപ്പുറംകാരും ഉണ്ടെന്ന് അറിയിച്ചതിനാണ് നന്ദി.

ആലപ്പാട് സമരം മലപ്പുറംകാരാണോ നയിക്കുന്നത് എന്നറിയാൻ മന്ത്രി ആലപ്പാട് വന്ന് ഒരു ദിവസമെങ്കിലും സമരം കാണാൻ തയാറാവണം. പറയുന്ന ഓരോ വാക്കും മന്ത്രി സൂക്ഷിക്കണം. നല്ല രീതിയിലാണ് ഇത് പറഞ്ഞെങ്കിലും അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും.അല്ലാതെയാണ് പറഞ്ഞെതെങ്കിൽ നീട്ടിയ കൈകൾ നിങ്ങൾക്കെതിരെ ഉയരും. നിങ്ങൾ പറഞ്ഞത് വിഷം ചീറ്റലാണെങ്കിലും ആ പല്ല് ഇങ്ങോട്ട് എടുക്കുമെന്നും അവർ പറയുന്നു.

എന്തു കൊണ്ട് മലപ്പുറംകാരാണ് സമരം നടത്തിയതെന്ന് എന്തിനാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം. കൂടാതെ, മലപ്പുറംകാർക്ക് ഒരു സമരത്തിന് പിന്തുണ നൽകാനാവില്ലേ എന്ന ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഇനി തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് വരുമ്പോൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. 16ന് നടക്കുന്ന മനുഷ്യ ചങ്ങലയിലേക്ക് മലപ്പുറംകാരെയും കേരളത്തിൽ നിന്നുള്ള എല്ലാവരെയും ക്ഷണിച്ചു കൊണ്ടാണ് ലൈവ് വീഡിയോ അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP