Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഫ്രാങ്കോ പിതാവെന്ന് വിളിക്കുമ്പോൾ തന്നെ നാണക്കേട് തോന്നുന്നു'; 'ബിഷപ്പിനെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിൽ നിന്നും ഊരിപ്പോകും, നാം കൊടുക്കുന്ന സ്‌തോത്ര പണം കൊണ്ട് സഭ ഇവരെ രക്ഷപെടുത്തും' ; കത്തോലിക്കാ സഭയിലുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയും ചെയ്ത് പ്രവാസി മെയിൽ നഴ്‌സ്

'ഫ്രാങ്കോ പിതാവെന്ന് വിളിക്കുമ്പോൾ തന്നെ നാണക്കേട് തോന്നുന്നു'; 'ബിഷപ്പിനെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിൽ നിന്നും ഊരിപ്പോകും, നാം കൊടുക്കുന്ന സ്‌തോത്ര പണം കൊണ്ട് സഭ ഇവരെ രക്ഷപെടുത്തും' ; കത്തോലിക്കാ സഭയിലുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയും ചെയ്ത് പ്രവാസി മെയിൽ നഴ്‌സ്

മറുനാടൻ ഡെസ്‌ക്‌

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ കത്തോലിക്ക സഭയ്‌ക്കെതിരെ പ്രതിഷേധവും ശക്തമാവുകയാണ്. അതിനിടെയാണ് കേസിൽ പെടുന്നവരെ സഭയിൽ തന്നെ ചിലർ സംരക്ഷിക്കുന്നുവെന്നും സഭാ നേതൃത്വം നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും പറഞ്ഞ് ഖത്തറിൽ നഴ്‌സായ മൂവാറ്റുപുഴ സ്വദേശി ജോസ്‌മോൻ ജേക്കബ് രംഗത്തെത്തിയത്.

കോട്ടയം അതിരൂപതയിൽ ക്‌നാനായ സഭയിൽ പെട്ട വ്യക്തിയാണ് ഇദ്ദേഹം. തനിക്കും കുടുംബത്തിനും സഭയിലെ ഒരു വൈദികന്റെയും കന്യാസ്ത്രീയുടേയും ഭാഗത്ത് നിന്നുമുണ്ടായ ദുരനുഭവവും കുടുംബത്തിനുണ്ടായ തകർച്ചയും ജോസ്‌മോൻ വ്യക്തമാക്കിയിരുന്നു. ഫേസ്‌ബുക്ക് വീഡിയോ അയിട്ടാണ് ഇദ്ദേഹം തന്റെ അനുഭവം പങ്കു വയ്ച്ചത്.

ജോസ്‌മോന്റെ വാക്കുകളിലേക്ക്

ഞാൻ ജോസ്‌മോൻ ജേക്കബ്.ഖത്തറിൽ മെയിൽ നഴ്‌സായി ജോലി ചെയ്യുന്നു. മൂവാറ്റുപുഴ പറമ്പൻചേരി എന്ന ഗ്രാമ നിവാസിയാണ് ഞാൻ. കോട്ടയം അതിരൂപതയിൽ ക്‌നാനായ സഭയിൽപെട്ട കത്തോലിക്കനാണ്. ഫാ. റോബിൻ 16കാരിയെ പീഡിപ്പിച്ച സംഭവം മുതൽ കത്തോലിക്കാ സഭയിൽ നടന്ന ക്രമക്കേടുകൾ ഏറെയുണ്ട് . കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ബിഷപ്പിനെ ഫ്രാങ്കോ പിതാവെന്ന് വിളിക്കുമ്പോൾ നാണക്കേട് തോന്നുന്നു. ഇതൊക്കെ ഉണ്ടാകാൻ കാരണം സഭാ നേതൃത്വം ഇവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല എന്നതാണ്.

ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരൊക്കെ കേസിൽ നിന്നും ഊരിപ്പോകും. നാം നൽകുന്ന സ്‌തോത്ര പണം കൊണ്ട് തന്നെ സഭ ഇവരെ രക്ഷപെടുത്തും. ഇക്കാലം വരെ അതാണ് സംഭവിച്ചിട്ടുള്ളത്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതിൽ വേദനയുണ്ടെന്ന് പറയുന്ന കെസിബിസിക്ക് 16കാരിക്ക് വൈദികൻ കുഞ്ഞിനെയുണ്ടാക്കി കൊടുത്തതിൽ ഒരു വേദനയുമില്ല.പാവപ്പെട്ട കന്യാസ്ത്രീമാരെ പീഡിപ്പിച്ച ഫ്രാങ്കോയെന്ന വിഷ ജീവിയെക്കുറിച്ചും സഭയ്ക്ക് യാതൊരു പരാതിയുമില്ല.

അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോഴാണ് കെസിബിസിക്കും സഭയ്ക്കും വേദനയുണ്ടായത്. നാണമില്ലേ ഇങ്ങനെ പറയാൻ. ബിഷപ്പിനെതിരെ പരാതി ഉണ്ടായപ്പോൾ അദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നെങ്കിൽ ഇത്രയും കുഴപ്പമുണ്ടാകില്ലായിരുന്നു. മാന്തവാടി രൂപതയിൽ നിന്നുമുള്ള സിസ്റ്റർ ലൂസിക്കെതിരെ എത്ര പെട്ടന്നാണ് ആക്ഷനെടുത്തത്. അപ്പോൾ സഭയ്ക്ക് നടപടി എടുക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP