Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂക്കയോടപ്പമുള്ള സ്നേഹനിമിഷം മറക്കാനാവാതെ ഡോ സിസ്റ്റർ ലില്ലി: സദസ്സിലിരുന്ന ഇരുന്ന സിസ്റ്ററെ ഉദ്ഘാടന വേദിയിലേയ്ക്ക് വിളിച്ച് മമ്മൂട്ടി; തന്റെ കൈപിടിച്ചു നിലവിളക്കു കൊളുത്തി, മടങ്ങുമ്പോൾ ഇരിപ്പിടത്തിൽ പോയി കണ്ട് യാത്ര ചോദിച്ച് അനുഗ്രഹവും വാങ്ങി മടക്കം; വീഡിയോ വെെറൽ

മമ്മൂക്കയോടപ്പമുള്ള സ്നേഹനിമിഷം മറക്കാനാവാതെ ഡോ സിസ്റ്റർ ലില്ലി: സദസ്സിലിരുന്ന ഇരുന്ന സിസ്റ്ററെ ഉദ്ഘാടന വേദിയിലേയ്ക്ക് വിളിച്ച് മമ്മൂട്ടി; തന്റെ കൈപിടിച്ചു നിലവിളക്കു കൊളുത്തി, മടങ്ങുമ്പോൾ ഇരിപ്പിടത്തിൽ പോയി കണ്ട് യാത്ര ചോദിച്ച് അനുഗ്രഹവും വാങ്ങി മടക്കം; വീഡിയോ വെെറൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:  വേദിയിൽ വരാതെ, കാഴ്‌ച്ചക്കാരുടെ കൂട്ടത്തിൽ നിന്നുകൊണ്ട് പരിപാടികൾ വീക്ഷിച്ച ഡോ സിസ്റ്റർ ലില്ലി തൈക്കൂടൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. മെ​ഗാ സ്റ്റാർ വേദിയിലേക്ക് വിളിക്കുക, തന്റെ കൈപിടിച്ചു നിലവിളക്കു കൊളുത്തുക, മടങ്ങുമ്പോൾ അരികിലെത്തി സ്നേഹം പ്രകടിപ്പിക്കുക. രാജഗിരി ആശുപത്രിയിൽ സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മമ്മൂട്ടി സദസ്സിൽ കാഴ്ചകാരിയായി ഇരുന്ന സിസ്റ്ററെ വേദിയിലേക്കു വിളിച്ചത്.

ഇന്ത്യയിലെ സന്യാസിനിമാരായ ഡോക്ടർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ആലുവയിലെ രാജഗിരി ആശുപത്രിയിൽ എത്തുന്നത്. ഉദ്ഘാടനം ചെയ്യേണ്ട സമയത്തു അദ്ദേഹം ഒട്ടും മടിച്ചില്ല ആ സിസ്റ്ററെ സ്റ്റേജിലേക്ക് വിളിച്ച് തനിക്കു പകരം തിരി കൊളുത്തിക്കുകയായിരുന്നു. ശേഷം പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ സിസ്റ്ററിനെ ഇരിപ്പിടത്തിൽ പോയി കണ്ട് യാത്ര ചോദിച്ചു, അനുഗ്രഹവും വാങ്ങി മടങ്ങുന്ന മമ്മുക്കയെ അത്ഭുതത്തോടെയാണ് സദസ്സിലും വേദിയിലും ഉണ്ടായിരുന്നവർ അത്ഭുതത്തോടെ നോക്കി നിന്നത്.

പോസ്റ്റ് വായിക്കാം....

"മമ്മൂട്ടി "എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും അറിവും തിരിച്ചറിയാൻ ഈ വീഡിയോ ഒന്ന് കണ്ട് നോക്കിയാൽ മതിയാവും. ഇന്ത്യയിലെ സന്യാസിനിമാരായ ഡോക്ടർമാരുടെ മഹാ സമ്മേളനം ഉത്ഘാടനം ചെയ്യാനാണ് അദ്ദേഹം ആലുവയിലെ പ്രശസ്തമായ രാജഗിരി ആശുപത്രിയിൽ എത്തുന്നത്. സ്വാഗതപ്രസംഗ വേളയിൽ അദ്ദേഹത്തിന് മനസ്സിലായി ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക ഡോ സിസ്റ്റർ ലില്ലി തൈക്കൂടൻ വേദിയിൽ വരാതെ, കാഴ്‌ച്ചക്കാരുടെ കൂട്ടത്തിൽ ആണ് ഇരിക്കുന്നതെന്ന്. ഉൽഘടനം ചെയ്യേണ്ട സമയത്തു അദ്ദേഹം ഒട്ടും മടിച്ചില്ല ആ വന്ദ്യ സിസ്റ്ററെ സ്റ്റേജിലേക്ക് വിളിച്ചു, തനിക്കു പകരം തിരി കൊളുത്തിച്ചു !! മാത്രമോ, ഈ ക്രൈസ്തവ സന്ന്യാസിനി മാരുടെ നന്മകൾ ഓരോന്നായി അക്കമിട്ട് പറഞ്ഞ്, മലയാളികൾ അല്ലാത്തവർ കൂടി മനസ്സിലാക്കാൻ ഇംഗ്ലീഷിൽ ഒരു തകർപ്പൻ പ്രസംഗവും !!! പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ സിസ്റ്റർ ലില്ലിയെ ഇരിപ്പിടത്തിൽ പോയി കണ്ട് യാത്ര ചോദിച്ചു, അനുഗ്രഹവും വാങ്ങി മടങ്ങുന്ന മമ്മുക്കയെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ആയിരങ്ങൾ...ഇതൊന്നും കാണാതെ "മമ്മൂട്ടി " വന്നു എന്ന് കേട്ടു ഓടി വന്ന ആരോ ഒരാൾ അപ്പോൾ പറഞ്ഞുവത്രേ " മമ്മൂട്ടി അല്ലേ.. എന്നാ ജാഡയാ, അല്ലേ??

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP