Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണാഘോഷത്തിന് ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മത പണ്ഡിതന്മാരുണ്ട്; പാട്ട് പാടുന്നതിന് പോലും വിലക്ക് ഇക്കൂട്ടർ പറയും; അത്തരക്കാരെ ഒറ്റപ്പെടുത്തണം; വർഗീയ പ്രചരണങ്ങളിൽ അഭിപ്രായം വ്യക്തമാക്കി നടൻ മമ്മൂക്കോയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : വർഗീയ വിഷം വിളമ്പുന്ന മതപണ്ഡിതന്മാർക്ക് കണക്കിന് മറുപടി നൽകി നടൻ മമ്മൂക്കോയ. മറ്റു മതസ്ഥരോട് സഹകരിക്കരുതെന്ന രീതിയിൽ തെറ്റായ മതവ്യാഖ്യാനങ്ങൾ നടത്തുന്ന മുസ്ലിം മതപണ്ഡിതന്മാരെ വിമർശിച്ചാണ് മമ്മൂക്കോയ രംഗത്തെത്തുന്നത്. 

പാട്ടുപാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളി നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്ലിം മത പണ്ഡിതരെ വിമർശിച്ച് നടൻ മാമുക്കോയ നിലാപാട് ആവർത്തിക്കുന്നത്. അത്തരക്കാരെ ഒറ്റപ്പെടുത്തണം.

നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിർക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വർഗീയ ചിന്ത മനസിൽനിന്ന് പോയാലേ നാം നന്നാകൂവെന്നും മാമുക്കോയ ഓർമ്മപ്പെടുത്തി.

കോഴിക്കോട് സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച സാന്ത്വന സ്പർശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ.എസ്.എസിന്റെ പേരിൽ തനിക്കെതിരെ ബോർഡ് വച്ചതിനാൽ കണ്ണൂരിൽ പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചു. എത്തിയാൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. പരിപാടിയിൽ പങ്കെടുക്കണമെന്ന് ബിജെപി നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും അങ്ങോട്ടില്ലെന്ന് തീരുമാനിച്ചെന്നും മാമുക്കോയ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP