Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പൊലീസ് പൊക്കി; പിഴ ചുമത്തിയതിൽ കുപിതനായ യുവാവ് ബെെക്ക് നിലത്തിട്ട് വലിച്ചിഴച്ച് നശിപ്പിച്ചു; ബെെക്കിന്റെ മുകളിൽ ഇരുന്ന് കരയുന്ന യുവാവിനെ ആശ്വസിപ്പിച്ച് പൊലീസ്; വീഡിയോ വെെറൽ

ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പൊലീസ് പൊക്കി; പിഴ ചുമത്തിയതിൽ കുപിതനായ യുവാവ് ബെെക്ക് നിലത്തിട്ട് വലിച്ചിഴച്ച് നശിപ്പിച്ചു; ബെെക്കിന്റെ മുകളിൽ ഇരുന്ന് കരയുന്ന യുവാവിനെ ആശ്വസിപ്പിച്ച് പൊലീസ്; വീഡിയോ വെെറൽ

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ് ( ഉത്തർപ്രദേശ്) : പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കിയതിനുശേഷം, കനത്ത പിഴ ഈടാക്കുന്ന നിരവധി കേസുകളാണ് രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും നിന്ന് കേൾക്കുന്നത്. ചില ആളുകൾ‌ക്ക് ഒരു ലക്ഷം രൂപ വരെ കനത്ത പിഴ നൽകേണ്ടിവന്ന സാഹചര്യമുണ്ടായി. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 1.5 ലക്ഷം രൂപ ഇതുവരെ നേടിയതായും അധികൃതർ പറഞ്ഞു. എന്നാൽ, ഹെൽമറ്റ് ഇല്ലാതെ ബെെക്ക് ഓടിച്ചതിന് റോഡിൽ യുവാവ് കാണിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വെെറലായിരിക്കുന്നത്.

മീററ്റിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയമാകുന്നത്. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പിഴ ചുമത്തിയ ശേഷം ഒരു ബൈക്ക് യാത്രികൻ നിരാശയോടെ ബൈക്ക് നിലത്തിട്ട് ബെെക്ക് എടുത്തെറിയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ വീഡിയയിൽ വെെറലാകുന്നത്. തുടർന്ന് മറിഞ്ഞ് കിടക്കുന്ന ബെെക്കിന്റെ മുകളിൽ ഇരുന്ന കരയുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ 12,0000 ല​ധികം ആളുകൾ കണ്ടുകഴിഞ്ഞത്. വീഡിയോയിൽ, യുവാവ് പൊട്ടിക്കരയുമ്പോൾ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ അടുത്തേക്ക് വന്ന് യുവാവിനെ ആശ്വസിപ്പിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ആക്റ്റ് 2019 ലെ ഏറ്റവും പുതിയ ചട്ടമനുസരിച്ച്, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് ഒരു യാത്രികന് 1,000 രൂപ പിഴയും വ്യക്തിയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP