Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീടൂവിൽ കുടുങ്ങിയ നടൻ അലൻസിയറിനെ അനുകൂലിച്ചും എതിർത്ത സംവിധായകൻ ശ്യാം പുഷ്‌കരനെ വിമർശിച്ചും മാധ്യമപ്രവർത്തക മനിലാ.സി.മോഹൻ; പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി; എന്റെ സുഹൃത്ത് ക്രൈം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്റെ ക്രൈം കൂടിയുണ്ട് എന്നാണ് കരുതുന്നത്; അതുകൊലയാണെങ്കിലും റേപ്പാണെങ്കിലും ഞാനെന്റെ സുഹൃത്തിനോടൊപ്പം നിൽക്കുമെന്ന് മനിലയുടെ വാക്കുകൾ

മീടൂവിൽ കുടുങ്ങിയ നടൻ അലൻസിയറിനെ അനുകൂലിച്ചും എതിർത്ത സംവിധായകൻ ശ്യാം പുഷ്‌കരനെ വിമർശിച്ചും മാധ്യമപ്രവർത്തക മനിലാ.സി.മോഹൻ; പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി;  എന്റെ സുഹൃത്ത് ക്രൈം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്റെ ക്രൈം കൂടിയുണ്ട് എന്നാണ് കരുതുന്നത്; അതുകൊലയാണെങ്കിലും റേപ്പാണെങ്കിലും ഞാനെന്റെ സുഹൃത്തിനോടൊപ്പം നിൽക്കുമെന്ന് മനിലയുടെ വാക്കുകൾ

മറുനാടൻ ഡെസ്‌ക്‌

മീടു വിവാദം ഉടലെടുത്ത സമയത്ത് മലയാള സിനിമയിലും നടിമാരുടെ ഒട്ടേറെ വെളിപ്പെടുത്തലുകൾ നടന്നിരുന്നു. അതിലൊന്നായിരുന്നു നടൻ അലൻസിയർ ലോപ്പസിന് എതിരെയുണ്ടായത്. ആഭാസം എന്ന ചിത്രത്തിന്റെ സെറ്റിൽ അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് ആണ് ആരോപണമുയർത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണത്തിനായി അലൻസിയർ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്തും നിർമ്മാതാവുമായ ശ്യാം പുഷ്‌കരൻ. ഡബ്ല്യുസിസിയുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്യാമിനെ പ്രശ്‌നം ഒത്തുതീർപ്പാക്കാനാണ് അലൻസിയർ വിളിച്ചത്.

ആക്രമണത്തിന് ഇരയായ അഭിനേത്രിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരം പരാതിയിലുണ്ടാകുന്നത് വരെ ഒരുതരത്തിലുള്ള സന്ധി സംഭാഷണത്തിനുമില്ലെന്ന് അലൻസിയർക്ക് വ്യക്തമായി മറുപടി നൽകിയെന്ന് ശ്യാം പറയുന്നു. എന്നാൽ ഇപ്പോൾ ഇതിന് പിന്നാലെയാണ് നടൻ അലൻസിയറിനെ അനുകൂലിക്കുന്ന തരത്തിലുള്ള ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തക മനില സി മോഹൻ. എന്റെ സുഹൃത്ത് ക്രൈം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്റെ ക്രൈം കൂടിയുണ്ട് എന്നാണ് കരുതുന്നത്; അതുകൊലയാണെങ്കിലും റേപ്പാണെങ്കിലും ആത്മഹത്യയാണെങ്കിലും ഞാനെന്റെ സുഹൃത്തിനോടൊപ്പം നിൽക്കുമെന്ന് മനിലയുടെ വാക്കുകൾ

മനിലാ സി മോഹന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ശ്യാം പുഷ്‌കരൻ,

നിങ്ങൾ തേങ്ങയെന്ന് തള്ളിപ്പറഞ്ഞത് സൗഹൃദത്തെയാണെങ്കിൽ നിങ്ങൾ സൗഹൃദങ്ങളുടെ ഒറ്റുകാരനാണ്. അല്ലെങ്കിൽ വെറും ുൃീളലശൈീിമഹ പരിചയത്തെ
നിങ്ങൾ സൗഹൃദമെന്നു വ്യാഖ്യാനിക്കുന്നു. അഥവാ, ഒന്നിനുമൊന്നിനും വേണ്ടിയല്ലാത്ത 'വെറും' സൗഹൃദങ്ങളെ നിങ്ങൾ ുൃീളലശൈീിമഹ സൗഹൃദങ്ങൾ കൊണ്ട് പകരം വെച്ചിരിക്കുന്നു.

എങ്കിലും, നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ, അങ്ങിനെ ചിലരുണ്ടെങ്കിൽ, തള്ളിപ്പറയില്ലെന്ന് എനിക്കുറപ്പുണ്ട് - സൗഹൃദത്തിന്റെ ഉത്സവങ്ങളെ നിങ്ങൾ എഴുതിയത് ഞാൻ കണ്ടിട്ടുണ്ട്, അതു കൊണ്ട്.

ഏത് നിമിഷവും ഒരു പൊതുവേദിയിൽ തള്ളിപ്പറയാവുന്ന ഒന്നാണ് സൗഹൃദമെങ്കിൽ നിങ്ങൾക്ക് സൗഹൃദങ്ങളില്ല എന്ന് പറയേണ്ടി വരും.

എന്റെ സുഹൃത്ത് ക്രൈം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്റെ ക്രൈം കൂടിയുണ്ട് എന്നാണ് കരുതുന്നത്. അതുകൊലയാണെങ്കിലും റേപ്പാണെങ്കിലും ആത്മഹത്യയാണെങ്കിലും.
ഞാനെന്റെ സുഹൃത്തിനോടൊപ്പം നിൽക്കും. അഥവാ - ഞാനെന്റെ സുഹൃത്തിനോടൊപ്പം നിൽക്കേണ്ടതുണ്ട്.
അത് എന്റെ സൗഹൃദത്തിന്റെ നീതിയാണ്.
നിയമ വ്യവസ്ഥയ്ക്കും പൊതുബോധത്തിനും സാമൂഹികതയ്ക്കും
മനസ്സിലാവാത്ത എന്റെ സുഹൃത്തിന്റെ സങ്കീർണതകളെ ഞാൻ മനസ്സിലാക്കിയില്ലെങ്കിൽ പിന്നാര് മനസ്സിലാക്കുമെന്നാണ് ? ക്രൈമിനെക്കുറിച്ചുള്ള എന്റെ സുഹൃത്തിന്റെ ധാരണകളേയോ തെറ്റുദ്ധാരണകളേയോ തിരുത്താനോ നവീകരിക്കാനോ സൗഹൃദത്തിന്റെ വഴിയിൽ കഴിഞ്ഞിട്ടില്ലാത്ത, അതിന് ശ്രമിച്ചിട്ടില്ലാത്ത ഞാൻ എങ്ങനെ, എന്തിന് എന്റെ കൂട്ടിനെ തള്ളിപ്പറയണം? എനിക്കാവില്ല അത്. ലോകം മുഴുവൻ എന്റെ സുഹൃത്തിനു നേരെ കല്ലെറിയുമ്പോൾ അതിലൊരു കല്ലെങ്കിലും തലയിൽക്കൊണ്ട് ചോരയൊഴുകാൻ എനിക്ക് ബാധ്യതയുണ്ട്.

എന്റെ സുഹൃത്തിനെ മുപ്പത് കയ്യടിക്കു വേണ്ടി ഞാൻ കല്ലെറിയില്ല. എന്നിൽ കുറ്റമുണ്ട്. എന്നാൽ എന്റെ സുഹൃത്തിനോടുള്ള കരുതലുണ്ട്, സ്‌നേഹമുണ്ട്.

സൗഹൃദം, നന്മമരങ്ങളുടെ കമ്യൂൺ ഒന്നുമല്ല. പൊതുബോധത്തിന്റെ വ്യാജ യുക്തികൾ കൊണ്ട് സൗഹൃദങ്ങളെ മാത്രമല്ല ഒരു തരം മനുഷ്യബന്ധങ്ങളെയും അളക്കാൻ നിൽക്കരുത്, അത് ശരിയാവില്ല. സൗഹൃദത്തിന്റെ കോഡുകളെ
പീനൽ കോഡുകൾ വായിക്കുന്ന കണ്ണട വെച്ച് വായിക്കരുത്.
ഒപ്പം നിൽക്കുന്നതും കുറ്റകൃത്യമാണ് എന്നത് പീനൽ കോഡുകളുടെ യുക്തിയാണ്. സൗഹൃദത്തിന്റേതല്ല.

നിങ്ങൾ സുഹൃത്തിന്റെ ക്രൈമിനെ ന്യായീകരിക്കേണ്ടതില്ല. ന്യായീകരിക്കുകയും ചെയ്യരുത്. സുഹൃത്ത് ചെയ്ത ക്രൈമിനെ ന്യായീകരിക്കുമ്പോൾ മാത്രമേ നിങ്ങൾ അപഹാസ്യനാവുന്നുള്ളൂ. ഒപ്പം നിൽക്കുമ്പോളല്ല.

സുഹൃത്ത് ചെയ്ത ക്രൈം നിങ്ങളുടെ നീതിബോധത്തിന് പുറത്തെങ്കിൽ ആ ക്രൈമിനെയാണ് തള്ളിപ്പറയേണ്ടത്. ആ ക്രൈമിന് വിധേയരായവരെ ഉപാധികളില്ലാതെ സഹായിക്കുകയും അവർക്ക് പൂർണമായും ബോധ്യപ്പെടും വിധം കൂടെ നിർത്തുകയുമാണ് ചെയ്യേണ്ടത്. സുഹൃത്തിനെ തള്ളിപ്പറഞ്ഞിട്ട് നിങ്ങൾ ആരുടെ വിശ്വാസമാണ് നേടിയത്? നേടാൻ പോകുന്നത്?

കുറ്റങ്ങളെക്കുറിച്ച് മാത്രമല്ല നീതിയെക്കുറിച്ചും മാത്രമല്ല സൗഹൃദങ്ങളെക്കുറിച്ചും നിങ്ങൾക്കുള്ള ബോധ്യങ്ങളിൽ അബദ്ധമുണ്ട്. മനുഷ്യത്വം സുഹൃത്തിനെ തള്ളിപ്പറയാതിരിക്കൽ കൂടിയാണ്.

നിങ്ങൾ തള്ളിപ്പറഞ്ഞത് ഒരു പരിചയക്കാരനെ മാത്രമാണ്. സുഹൃത്തായിരുന്നെങ്കിൽ ആ സൗഹൃദം ഒരു തേങ്ങയാണ് എന്ന് നിങ്ങൾക്ക് ഉറപ്പായും പറയാനാവില്ലായിരുന്നു.

രാഷ്ട്രീയ ശരികൾ മാത്രം കൊണ്ട് കെട്ടിപ്പടുക്കുന്ന രാഷ്ട്രം - അത് പ്രണയത്തിന്റെയോ സൗഹൃദത്തിന്റെയോ മരണത്തിന്റെയോ പ്രൊഫഷന്റെയോ ആകട്ടെ - അരോചകമാണ്. അനീതിയുമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP