Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്വാസം അടക്കി പിടിച്ച് മലയാളികൾ തത്സമയ ചാനൽ സംപ്രേഷണത്തിലെ തള്ള് കേട്ടപ്പോഴും തിരഞ്ഞത് രണ്ട് മലയാള സിനിമകൾ; മരട് ഫ്‌ളാറ്റ് പൊളിഞ്ഞു വീണപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയതത് ദിലീപ് ചിത്രം നാടോടി മന്നനും പൃഥ്വിയുടെ ഊഴവും; സാമനരംഗങ്ങൾ സിനിമയിൽ കണ്ടതിനെ പങ്കുവച്ച് സോഷ്യൽ മീഡിയ; സൈറൻ വൈകിയപ്പോൾ തേങ്ങ ഉടയ്ക്ക് സ്വാമി കമന്റുകളും  

മറുനാടൻ ഡെസ്‌ക്‌

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തിയപ്പോൾ ആയിരക്കണക്കിന് കാണികൾ കൗതുകത്തോടെയാണ് നോക്കി നിന്നത്. ശ്വാസം അടക്കിപിടിച്ച് കണ്ടവരിൽ നേരിട്ട് കണ്ടവർ മാത്രമല്ല. ന്യൂ് ചാനലുകളുടെ യുട്യൂബ് വീഡിയോകൾ നെഞ്ചിടിപ്പോടെ നിമിഷങ്ങൾ എണ്ണി കണ്ടുനിന്നവരുമുണ്ടായിരുന്നു. പ്രവാസികളടക്കം പതിനായിരക്കണക്കിന് ആളുകൾ മലയാളത്തിലെ വിവിധ ന്യൂസ് ചാനലുകൾ നടത്തിയ തത്സമയം കണ്ണിമ വെട്ടാതെ നോക്കി നിന്നു.

സമയദൈർഘ്യവും റിപ്പോർട്ടർമാരുടെ വിശദീകരണങ്ങളും പലർക്കും അരോസരം സൃഷ്ടിച്ചെങ്കിലും അതെല്ലാം ട്രോളിന്റെ രൂപത്തിലാണ് ഇവർ യുട്യൂബ് വീഡിയോകളിൽ കമന്റാക്കിയത്. എന്നാൽ മരട് ഫ്‌ളാറ്റ് പൊളിക്കുമ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത രണ്ട് മലയാള സിനിമകൾ കൂടിയുണ്ട്. ദിലീപ് നായകനായ നാടോടി മന്നനിലേയും ഊഴത്തിലേയും രംഗങ്ങളായിരുന്നു മലയാളി തിരഞ്ഞ ത്.

മരടിലെ ഫ്ളാറ്റുകൾ തകർന്നടിഞ്ഞത് സമാനമായ രംഗത്തോടെയായിരുന്നു നാടോടി മന്നൻ സിനിമ അവസാനിക്കുന്നത്. വിജി തമ്പിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ക്ലൈമാക്സിൽ തകർന്നടിയുന്ന ഷോപ്പിങ് മാളിൽ നിന്നും ദിലീപ് അവതരിപ്പിച്ച പത്മനാഭൻ നെടുമുടി വേണുവിനെ രക്ഷിക്കുന്നതാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ വില്ലനായ പുഷ്പം പ്രകാശിനെ(സയാജി ഷിൻഡെ) അടിച്ചൊതുക്കിയ ശേഷം തകരാൻ പോകുന്ന കെട്ടിടത്തിൽ ഉപേക്ഷിച്ച് രക്ഷപെടുകയാണ് ദിലീപും നെടുമുടി വേണുവും.

പൃഥ്വിരാജ് നായകനായ ജീത്തു ജോസഫ് ചിത്രം ഊഴത്തിലെ രംഗങ്ങളും ആരാധകർക്കിടിയിൽ വീണ്ടും ഓടുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സൂര്യ ഡിമോളിഷൻ എക്സ്പേർട്ടാണ്. നിയന്ത്രിത സ്ഫോടങ്ങളിലൂടെ പഴയ കെട്ടിടങ്ങളും മറ്റും തകർക്കുന്നതിൽ വിദഗ്ധനാണ് സൂര്യ.

തന്റെ ഈ കഴിവ് ഉപയോഗിച്ച് തന്റെ കുടുംബത്തെ തകർത്തവരോട് പ്രതികാരം ചോദിക്കുന്ന സൂര്യയുടെ കഥയാണ് ചിത്രം പറയുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടം തകർക്കുന്ന രംഗങ്ങൾ ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഊഴം അവസാനിക്കുന്നതും സമാനമായ രംഗത്തോടെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP