Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനിച്ച മണ്ണ് പെറ്റുമ്മയെ പോലെ; ആവേശം വിതറി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസർ; ഏറ്റെടുത്ത് പ്രേക്ഷകരും

മറുനാടൻ ഡെസ്‌ക്‌

വേശം വിതറി കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസർ പുറത്തിറങ്ങി; സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണിത്. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരയ്ക്കാർ

ഫാസിൽ, മധു, അർജുൻ സർജ, സുനിൽ ഷെട്ടി, സർജ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സാബു സിറിൽ കലാസംവിധാനം നിർവഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങൾ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂർ, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP