Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയലളിതയെ നല്ലപ്രായത്തിൽ കണ്ടപ്പോൾ പ്രണയിച്ചു പോയ മാർക്കണ്‌ഠേയ കട്ജു എഡിജിപി സന്ധ്യയെ കൗമാരക്കാരിയാക്കി..! 'എക്‌സ്‌ക്യൂസ്മീ.. ഏതു കോളേജിലാ..' എന്നു ചോദിച്ച് തമാശ പറഞ്ഞപ്പോൾ ചിരിയോടെ സന്ധ്യയും; കൂടിക്കാഴ്‌ച്ചയെ സരസമായി ഫേസ്‌ബുക്കിൽ കുറിച്ച് കട്ജു

ജയലളിതയെ നല്ലപ്രായത്തിൽ കണ്ടപ്പോൾ പ്രണയിച്ചു പോയ മാർക്കണ്‌ഠേയ കട്ജു എഡിജിപി സന്ധ്യയെ കൗമാരക്കാരിയാക്കി..! 'എക്‌സ്‌ക്യൂസ്മീ.. ഏതു കോളേജിലാ..' എന്നു ചോദിച്ച് തമാശ പറഞ്ഞപ്പോൾ ചിരിയോടെ സന്ധ്യയും;  കൂടിക്കാഴ്‌ച്ചയെ സരസമായി ഫേസ്‌ബുക്കിൽ കുറിച്ച് കട്ജു

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഇത്രകണ്ട് ആക്ടീവായ മറ്റൊരു ന്യായാധിപൻ മാർകണ്‌ഠേയ കട്ജുവാണ്. അദ്ദേഹത്തിന്റെ ഫേ്‌സ്ബുക്ക് ഫോളോവേഴ്‌സിൽ നല്ലൊരു ശതമാനം മലയാളികളാണ് താനും. അദ്ദേഹം ഫേസ്‌ബുക്കിൽ കുറിക്കുന്ന പലവാക്കുകളും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ചിലർ വിമർശന ശരമേറ്റ് രോഷം കൊള്ളുകയും ചെയ്യും. എന്നാൽ, അതൊന്നും വകവെക്കാതെ ഫേസ്‌ബുക്കിൽ കൂടുതൽ സരസമായും ആക്ടീവായും മാർക്കണ്‌ഠേയ കട്ജു രംഗത്തുണ്ട്. ജയലളിതയെ കുറിച്ച് ഓർത്തെടുത്ത് ഫേസ്‌ബുക്കിൽ എഴുതിയപ്പോൾ സുന്ദരിയായ അവരെ നല്ലപ്രായത്തിൽ കണ്ട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്നായിരുന്നു കട്ജു ഫേസ്‌ബുക്കിൽ കുറിച്ചത്.

എന്തായാലും ജയലളിതയോട് പ്രണയം തോന്നിയ കട്ജു ഇത്തവണ ഫേസ്‌ബുക്കിൽ കുറിച്ചത് കേരളത്തിലെ പെൺപുലിയായ എഡിജിപി സന്ധ്യയെ കുറിച്ചാണ്. സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടി സന്ധ്യ കട്ജുവിനെ കണ്ടത് നേരത്തെ ചാനലുകളിൽ വാർത്തയായിരുന്നു. ഇതേക്കുറിച്ച് സരസമായി ഫേസ്‌ബുക്കിൽ കുറിച്ച കട്ജു സന്ധ്യയെ അഭിസംബോധന ചെയ്തത് കൗമാരക്കാരിയെന്നാണ്. കട്ജുവുമായുള്ള കൂടിക്ക്ാഴ്‌ച്ചയെ കുറിച്ചുള്ള മനോരമ ന്യൂസിന്റെ വീഡിയോ ഷെയർ ചെയ്താണ് സന്ധ്യയെ ടീനേജർ എന്ന് കട്ജു അഭിസംബോധന ചെയ്തിരിക്കുന്നത്.

കട്ജുവുമായുള്ള കൂടിക്കാഴ്‌ച്ച മലയാളം ചാനലുകൾ വിവാദമാക്കിയതിനെ ട്രോളിക്കൊണ്ട് കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'എക്‌സ്‌ക്യൂസ്മീ.. ഏതു കോളേജിലാ..' എന്ന പരസ്യവാചകത്തെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വീഡിയോ ഷെയർ ചെയ്ത് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെ:

'എന്നോടൊപ്പം ഇരിക്കുന്ന സന്ധ്യയെന്ന് ഈ യുവതി പറഞ്ഞത് അവർ കേരളത്തിലെ എഡിജിപിയാണെന്നാണ്. സൗമ്യവധക്കേസ് അന്വേഷിച്ചുന്ന ഉദ്യോഗസ്ഥയാണ് അവരാണെന്നും.. നിങ്ങളെ കണ്ടാൽ ഒരു കൗമാരക്കാരിയെ പോലെ തോന്നുന്നല്ലോ.. എന്ന് ഞാൻ പറഞ്ഞു. അവർ അതുകേട്ട് മനോഹരമായി പുഞ്ചിരിച്ചു. ഈ പ്രശംസയ്ക്ക് നന്ദി പറയുന്നുണ്ടോ എന്നും ഞാൻ ചോദിച്ചു.. ചിരിച്ചുകൊണ്ടവർ എന്നോടു പറഞ്ഞു.. താങ്ക്യു സാർ..എല്ലാ സ്ത്രീകളും എപ്പോഴും പ്രായം കുറഞ്ഞവരായി കാണാൻ ആഗ്രഹിക്കുന്നു, ഹരി ഓം..

എന്തായാലും സൈബർ മല്ലൂസ് കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റിട്ട് പതിവുപോലെ ആഘോഷമാക്കിയിട്ടുണ്ട്. കട്ജുവിന്റെ ചിന്താഗതികളെ അംഗീകരിക്കാൻ തയ്യാറല്ലാത്തവർ വിമർശനം ചൊരിഞ്ഞും കമന്റുകൾ ഇട്ടിട്ടുണ്ട്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദു ചെയ്ത സുപ്രീം കോടതി വിധിയെ വിമർശിച്ച കട്ജുവിന്റെ ഫേസ്‌ബുക് പോസ്റ്റ് ഹർജിയായി പരിഗണിച്ച് അദ്ദേഹത്തോട് കോടതിയിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് സന്ധ്യയും അഭിഭാഷകരും കേസിൽ വിധി പറഞ്ഞ ഡിവിഷൻ കോടതി ജഡ്ജിയും കട്ജുവിനെ സന്ദർശിച്ചത് ചാനലുകൾ അനാവശ്യമായി വിവാദമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP