Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ പി ജയരാജന്റെ തേക്ക് വിവാദത്തിൽ മാതൃഭൂമി ചാനൽ വാർത്തയെ തള്ളി അവതാരകൻ ഹർഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അനുകൂല കാമ്പയിന് സിപിഎമ്മുകാർ ഉപയോഗപ്പെടുത്തിയതോടെ വിവാദമായി; മാനേജ്‌മെന്റ് സർമ്മർദ്ദത്താൽ പിൻവലിച്ചു: സ്വന്തം ചാനലിലെ വാർത്തയെ ചൊല്ലി മാദ്ധ്യമപ്രവർത്തകർ രണ്ട് തട്ടിൽ

ഇ പി ജയരാജന്റെ തേക്ക് വിവാദത്തിൽ മാതൃഭൂമി ചാനൽ വാർത്തയെ തള്ളി അവതാരകൻ ഹർഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അനുകൂല കാമ്പയിന് സിപിഎമ്മുകാർ ഉപയോഗപ്പെടുത്തിയതോടെ വിവാദമായി; മാനേജ്‌മെന്റ് സർമ്മർദ്ദത്താൽ പിൻവലിച്ചു: സ്വന്തം ചാനലിലെ വാർത്തയെ ചൊല്ലി മാദ്ധ്യമപ്രവർത്തകർ രണ്ട് തട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുടുംബക്ഷേത്രത്തിനായി മുൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ തേക്ക് ആവശ്യപ്പെട്ടെന്ന വാർത്ത വിവാദത്തിലായതോടെ ഇതേച്ചൊല്ലി മാതൃഭൂമി ചാനലിലും കലാപം. കണ്ണൂരിൽ നിന്നും സിആർ വിജയൻ റിപ്പോർട്ട് ചെയ്ത ഈ വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ബോധ്യമായതോടെ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി ഫേസ്‌ബുക്കിൽ ചില മാദ്ധ്യമപ്രവർത്തകർ പോസ്റ്റിട്ടിരുന്നു. സ്വന്തം ചാനലിലെ വാർത്തയെ തള്ളിപ്പറഞ്ഞു കൊണ്ടായിരുന്നും അവതാരകൻ ഹർഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് മാനേജ്‌മെന്റിന്റെയും മറ്റ് ജീവനക്കാരുടെയും പരാതിയെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ഇതോടെ ഈ വിഷയത്തിൽ ജീവനക്കാർ രണ്ട് തട്ടിലായിട്ടുണ്ട്.

മാതൃഭൂമി പുറത്തുവിട്ട തേക്ക് വിവാദത്തിൽ ആദ്യം വാർത്ത വിശ്വസിച്ച സോഷ്യൽ മീഡിയ വാർത്തയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ എതിർപ്പ് ശക്തമായി. ഇതിനിടയാണ് മാതൃഭൂമി ചാനലിനെതിരെ വിമർശനം കൊഴുത്തത്. ഈ സംഭവവികാസങ്ങൾക്കിടെയാണ് ഹർഷൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇരിണാവ് ഇ പി ജയരാജന്റെ കുടുംബക്ഷേത്രമാണോ..? ജയരാജന്റെ കുടുംബമാണോ ക്ഷേത്രം ഭരിക്കുന്നത്..? മലബാർ ദേവസ്വം ചുഴലി ക്ഷേത്രത്തെ ഏറ്റെടുത്തിട്ടില്ലേ..? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഹർഷൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

ഈ പോസ്റ്റ് ഇട്ടെങ്കിലും മന്ത്രിയുടെ വിശദീകരണം പുറത്തുവന്നിട്ടും വാർത്തയിൽ നിന്നും പിൻവലിയാൻ ചാനൽ തയ്യാറായില്ല. ഇന്നലെ വൈകുന്നേരം ചാനൽ ചർച്ചയിലും തങ്ങളുടെ വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. ഇതിനിടെയാണ് സ്വന്തം ചാനലിലെ വാർത്തയെ തള്ളി സിപിഐ(എം) അനുകൂല നിലപാടുള്ള ന്യൂസ് എഡിറ്റർ ഹർഷൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഇതോടെ മറ്റുള്ളവർ പരാതി പറഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതിനോടകം തന്നെ സിപിഐ(എം) പ്രവർത്തകർ മാതൃഭൂമിയെ അടിക്കാനുള്ള വടിയായി ഈ വാർത്തയെ കണ്ടിരുന്നു.

മാതൃഭൂമിയിൽ വന്ന വാർത്തയുടെ ആധികാരകത തന്നെ ചോദ്യം ചെയ്യുന്ന പത്ത് ചോദ്യങ്ങളായിരുന്നു ഹർഷന്റെ പോസ്റ്റിൽ. ഈ പോസ്റ്റിന് വലിയ സ്വീകാര്യത ലഭിക്കുകയും നൂറുകണക്കിന് ലൈക്കും ഷെയറും വരികയും ചെയ്തു. ജയരാജന് അനുകൂലമായി കാമ്പയിൻ നടത്തുന്ന സിപിഎമ്മുകാർ ഇത് ഉപയോഗപ്പെടുത്തുകയും ചെയ്തുതോടെ മാനേജ്‌മെന്റ് ചൊടിച്ചു. സമ്മർദ്ദത്തെ തുടർന്ന് പിന്നീട് ഹർഷന് പോസ്റ്റ് പിൻവലിക്കുകയുമുണ്ടായി.

ഹർഷനെ കൂടാതെ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് മഹേഷ് ചന്ദ്രനും ഈ വിഷയത്തിൽ ചാനലിന് എതിരായ പോസ്റ്റാണ് ഇട്ടത്. വേട്ടയാടല്ല വാർത്ത, അർദ്ധ സത്യവുമല്ല.. പതിനഞ്ച് വർഷം മുൻപ് പഠിച്ചത് എന്നായിരുന്നു മഹേഷിന്റെ പോസ്റ്റ്. ഇതും പിൻവലിക്കേണ്ടി വന്നു. ജയരാജനെതിരെ വന്ന വാർത്തയിൽ മാതൃഭൂമിയിലെ ജേർണ്ണലിസ്റ്റുകൾക്ക് പലർക്കും വ്യത്യസ്ത നിലപാടാണ് ഉള്ളതെന്നാണ് അറിവ്. ഇതിൽ ഹർഷന്റെ പോസ്റ്റാണ് വിവാദമായത്. ഇതിനോടകം തന്നെ ഹർഷന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹർഷന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

1. ഇരിണാവ് ഇ പി ജയരാജന്റെ കുടുംബക്ഷേത്രമാണോ..?
2. ജയരാജന്റെ കുടുംബമാണോ ക്ഷേത്രം ഭരിക്കുന്നത്..?
3. മലബാർ ദേവസ്വം ചുഴലി ക്ഷേത്രത്തെ ഏറ്റെടുത്തിട്ടില്ലേ..?
4. ക്ഷേത്രപുനരുദ്ധാരണത്തിന് സർക്കാർ മരം അനുവദിക്കുമോ എന്ന് സാധ്യത തേടിയ ക്ഷേത്രഭരണസമിതിയുടെ നടപടി അസ്വാഭാവികമാണോ..?
5. കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളുടെ പട്ടികയിൽ
(ഡി ഗ്രേഡ് )മാത്രം ഉൾപ്പെടുന്ന ക്ഷേത്രങ്ങൾ പുനരുദ്ധാരണത്തിന് സർക്കാർ സഹായം തേടുന്ന ആദ്യത്തെ സംഭവമാണോ ഇത്…?
6. പ്രദേശവാസിയായ മന്ത്രിയോട് സഹായം തേടാനുള്ള ക്ഷേത്രം ഭരണസമിതിയുടെ തീരുമാനത്തിൽ എന്തുതെറ്റാണുള്ളത്..?
7. ക്ഷേത്രത്തിന്റെ സഹായാഭ്യർത്ഥന
വനം വകുപ്പ് മന്ത്രിക്ക് കൈമാറുകയാണോ അതോ വ്യവസായവകുപ്പിന് പ്രത്യേകിച്ച് വകുപ്പില്ലാത്ത വിഷയത്തിൽ തീരുമാനമെടുക്കുകയാണോ ജയരാജൻ ചെയ്യേണ്ടിയിരുന്നത്..?
8. അതോ അപേക്ഷയുടെ സാധ്യത ആരായാൻ നിൽക്കാതെ ചവറ്റുകൊട്ടയിൽ തള്ളണാരുന്നോ..?
9. തടി അനുവദിക്കാൻ വനംമന്ത്രിക്കുമേൽ ജയരാജൻ വഴിവിട്ട സമ്മർദ്ദം ചെലുത്തിയോ..?
10. 1050 ക്യുബിക് മീറ്റർ മരത്തടി എന്നത് കട്ടൻസ് പണി അറിയാത്ത ഏതോ കോന്തൻ 1050 ക്യുബിക് ഫീറ്റ് എന്നതിന് പകരം കുറിച്ച കണക്കാണെന്ന് തിരിച്ചറിയാൻ റോക്കറ്റ് സയൻസ് പഠിക്കണോ?
11. ഒന്നരക്കോടിയുടെ കണക്ക് ആ അപേക്ഷയിൽത്തന്നെ ഒള്ളപ്പോ മേൽപ്പറഞ്ഞ സംശയം ഏത് തിരക്കഥാകൃത്തിനും തോന്നേണ്ടതല്ലേ…?
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്..
12. കോന്നിയിൽ നിന്ന വനംവകുപ്പിന്റെ തേക്ക് ശബരിമലയിലെ കൊടിമരത്തിനായി തറതൊടാതെ മലകയറിയ ഇനത്തിൽ വനം വകുപ്പിന് വല്ലതും കിട്ടിയോ..?
പകൽ മുഴുവൻ യാത്രയിലായിരുന്നതുകൊണ്ട് പാതിരാവാർത്തയിലൂടെയും ഫേസ് ബുക്കിലൂടെയും മാത്രം കാര്യമറിഞ്ഞിട്ടാണ് ഇതെഴുതുന്നത്.
മാദ്ധ്യമങ്ങൾക്കുമുന്നിൽ ആരോപണം നിഷേധിച്ച ജയരാജന്റെ കണ്ണുകളുടെ എക്‌സ്ട്രീം ക്ലോസപ്പിലേയ്ക്ക് ക്യാമറാമാന്മാർ ലെൻസ് തിരിച്ചത് ആ മനുഷ്യൻ ചിലപ്പോൾ കരഞ്ഞു പോയേക്കുമെന്ന് തോന്നിയതു കൊണ്ടാണെന്ന് അനുഭവ പരിചയത്തിലൂടെ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഈ കുറിപ്പ്.
ചാഞ്ഞ മരത്തിൽ പാഞ്ഞുകേറാം, പക്ഷേ കൊമ്പിൽ കൂണ് മുളച്ചിട്ടുണ്ടോന്ന് നോക്കണം. അല്ലെങ്കിൽ മരം വീഴുമ്പോ കേറിയവനും പോരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP