Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽ അതീവ സുന്ദരിയായി നീല നിറത്തിലുള്ള ലെഹംഗ അണിഞ്ഞ് ഭാമ: വീടിനുള്ളിൽ ഒരുക്കിയ മണ്ഡപത്തിൽ എത്തിയത് വരൻ അനൂപിന്റെ കൈപിടിച്ച്; മൈലാഞ്ചി കല്യാണത്തിന്റെ വീഡിയോ കാണാം

മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽ അതീവ സുന്ദരിയായി നീല നിറത്തിലുള്ള ലെഹംഗ അണിഞ്ഞ് ഭാമ: വീടിനുള്ളിൽ ഒരുക്കിയ മണ്ഡപത്തിൽ എത്തിയത് വരൻ അനൂപിന്റെ കൈപിടിച്ച്; മൈലാഞ്ചി കല്യാണത്തിന്റെ വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാമ. ഇപ്പോൾ നടി ഭാമയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. കഴിഞ്ഞ ദിവസമാണ് താരം വിവാഹനിശ്ചയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഹിറ്റാകുന്നത് വിവാഹത്തിന് മുന്നോടിയായുള്ള താരത്തിന്റെ മൈലാഞ്ചി കല്യാണമാണ്. കയ്യിൽ മൈലാഞ്ചി അണിഞ്ഞ് സുന്ദരിയായി ഇരിക്കുന്ന ഭാമയെയാണ് വിഡിയോയിൽ കാണുന്നത്.

വരൻ അരുണിന്റെ കൈപിടിച്ചാണ് താരം വേദിയിൽ എത്തിയത്. തീർത്തും കേരള തനിമയോടെയായിരുന്നു ചടങ്ങുകൾ. കോട്ടയം വിൻസ‍ർ കാസ്റ്റിലിലായിരുന്നു ചടങ്ങുകൾ നടന്നത്. വീടിനുള്ളിൽ ഒരുക്കിയ മണ്ഡപത്തിലാണ് ചടങ്ങുകൾ നടന്നത്. മെഹന്തി ചടങ്ങ് സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദുബായിൽ ബിസിനസുകാരനായ അരുൺ ചെന്നിത്തല സ്വദേശിയാണ്. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാമ മനസ് തുറന്നത്.

ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു. 2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത 'ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ' ആയിരുന്നു. പിന്നീട് സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ ഭാമ നായികയായിട്ടുണ്ട്. 2016ൽ റിലീസ് ചെയ്ത 'മറുപടി'യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP