Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാൻ ഒരു പുരുഷനാണ് അഭിമാനത്തോടെ ജീവിക്കാൻ എനിക്കും അവകാശമുണ്ട്', 'കുറ്റകൃത്യത്തിന് ലിംഗവ്യത്യാസമില്ല; വ്യാജ ബലാത്സംഗ ആരോപണങ്ങൾക്കെതിരേ ഇന്ത്യാഗേറ്റിൽ 'മെൻടൂ' മുന്നേറ്റം; ആക്ടിവിസ്റ്റ് ബർഖാ ട്രെഹാന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം റാലി; പുരുഷന്മാർക്കായി കമ്മീഷൻ വേണമെന്ന് ആവശ്യം

ഞാൻ ഒരു പുരുഷനാണ് അഭിമാനത്തോടെ ജീവിക്കാൻ എനിക്കും അവകാശമുണ്ട്', 'കുറ്റകൃത്യത്തിന് ലിംഗവ്യത്യാസമില്ല; വ്യാജ ബലാത്സംഗ ആരോപണങ്ങൾക്കെതിരേ ഇന്ത്യാഗേറ്റിൽ 'മെൻടൂ' മുന്നേറ്റം; ആക്ടിവിസ്റ്റ് ബർഖാ ട്രെഹാന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം റാലി; പുരുഷന്മാർക്കായി കമ്മീഷൻ വേണമെന്ന് ആവശ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'ഞാൻ ഒരു പുരുഷനാണ് അഭിമാനത്തോടെ ജീവിക്കാൻ എനിക്കും അവകാശമുണ്ട്', 'കുറ്റകൃത്യത്തിന് ലിംഗവ്യത്യാസമില്ല'.വ്യാജ ബലാൽസംഗ ആരോപണങ്ങളിൽ ഉൾപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ആക്ടിവിസ്റ്റ് ബർഖാ ട്രെഹാന്റെ നേതൃത്വത്തിൽ ഡൽഹി നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒയും ചേർന്നാണ് റാലി സംഘടിപ്പിച്ചത്.വ്യാജ ആരോപണങ്ങളിൽപെട്ട നിരവധിയാളുകൾ റാലിയിൽ പങ്കെടുത്ത് തന്റെ അനുഭവങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചു. ഈ ആഴ്ചയിൽ തന്നെ വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന രണ്ടാമത്തെ പ്രതിഷേധ റാലിയാണിത്.

മാത്രമല്ല മെൻടൂ മൂവ്മെന്റ് രാജ്യം മുഴുവൻ വ്യാപിപിക്കാനൊരുങ്ങുകയാണ് ബർഖ ട്രെഹാൻ. അടുത്ത പ്രതിഷേധം മുംബൈയിലാണ് സംഘടിപ്പിക്കുന്നത്. അടുത്തിടെ ജാമ്യം നിഷേധിക്കപ്പെട്ട നടൻ കരൺ ഒബ്റോയിയെ പിന്തുണക്കാൻ കൂടുതൽ പേർ രംഗത്തെത്തണമെന്നും പ്രതിഷേധ റാലിയിലൂടെ സംഘം മുന്നോട്ടുവെക്കുന്നു. നിരവധിപേരാണ് വ്യാജ ആരോപണങ്ങളിൽ കുടുങ്ങുന്നതെന്നും. പലരും സ്ത്രീകൾക്ക് അനുകൂലമായിട്ടുള്ള നിയമങ്ങൾ പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. പ്രതിഷേധത്തിൽ സ്ത്രീകൾ അടക്കമുള്ളവർ പങ്കെടുത്തു.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് പഴയ കൂട്ടുകാരിയാണ് കരൺ ഒബ്‌റോയിയുടെ പേരിൽ പൊലീസിൽ പരാതിനൽകിയത്. സായ, ജാസി ജൈസീ കോയി നഹീ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ കരൺ ഒബ്‌റോയിയുമായി 2016 മുതൽ അടുപ്പമുള്ളയാളാണ് പരാതിക്കാരി. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കരൺ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെ അറസ്റ്റ് ചെയ്തത്. കോസിൽ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

'50 വയസ്സുള്ളപ്പോഴാണ് എനിക്കെതിരേ പീഡന പരാതി ആരോപിക്കുന്നത്. കോടതി കുറ്റവിമുക്തനാക്കുമ്പോൾ എനിക്ക് വയസ്സ് 52ആയി. ഭാര്യയ്ക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. പക്ഷെ ഇത്രനാളും സമൂഹത്തെ എങ്ങനെ നേരിട്ടതെന്നത് ദുഷ്‌കരമായിരുന്നു'. റാലിയിൽ പങ്കെടുത്ത് രമേശ് കുമാർ(യഥാർഥ നാമമല്ല) ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മറ്റൊരു ചെറുപ്പക്കാരന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു- 'ഓൺലൈനിൽ ഒരു പെൺകുട്ടിയോട് ഞാൻ സ്ഥിരമായി ചാറ്റ് ചെയ്യുമായിരുന്നു. ഞങ്ങൾ ഒരിക്കൽ നേരിട്ട് കണ്ടു. അവരെന്നെ പ്രപ്പോസ് ചെയ്തു. പക്ഷെ ഞാനത് സ്വീകരിച്ചില്ല. ഇതോടെ ആ പെൺകുട്ടിക്ക് പകയായി. ഞാൻ അവരെ ബലാൽസംഗം ചെയ്തെന്ന് ആരോപിച്ചു. ഇതോടെ അടുത്ത ദിവസം തന്നെ ഞാനവരെ വിവാഹം ചെയ്തു. എന്നാൽ ഞാനും കുടുംബവും 25ലക്ഷം സ്ത്രീധനം ചോദിച്ചെന്ന് പറഞ്ഞ് അവർ പൊലീസിൽ പരാതി നൽകി. എഫ്ഐആറും ഇട്ടു.എന്റെ ജോലി ഏത് നിമിഷം വേണമെങ്കിലും നഷ്ടമാവും', അയാൾ പറയുന്നു. പുരുഷന്മാർക്ക് ഒരു കമ്മീഷനുണ്ടെങ്കിൽ ഇത്തരം വ്യാജ ആരോപണങ്ങളിൽ നിന്ന് രക്ഷ നേടാമെന്നും ഇയാൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP