Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയ കൊച്ചിയിൽ അസിസ്റ്റന്റ് കമ്മീഷണറാക്കിയ മെറിൻ ജോസഫ് ഐപിഎസ് വിവാഹിതയായി; വരൻ കോട്ടയം സ്വദേശി ഡോക്ടർ ക്രിസ് എബ്രഹാം

സോഷ്യൽ മീഡിയ കൊച്ചിയിൽ അസിസ്റ്റന്റ് കമ്മീഷണറാക്കിയ മെറിൻ ജോസഫ് ഐപിഎസ് വിവാഹിതയായി; വരൻ കോട്ടയം സ്വദേശി ഡോക്ടർ ക്രിസ് എബ്രഹാം

കൊച്ചി: കൊച്ചിയിൽ അസിസ്റ്റിന്റ് കമ്മീഷണറായി നിയമനം ലഭിക്കും മുമ്പ് സോഷ്യൽ മീഡിയ താരമാക്കിയ മെറിൻ ജോസഫ് ഐപിഎസ് വിവാഹിതയായി. സോഷ്യൽ മീഡിയ ചർച്ചകൾക്ക് ശേഷം കൊച്ചിയിൽ തന്നെ മെറിന് കമ്മീഷണറായി നിയമനം ലഭിച്ചിരുന്നു. മികച്ച സൗന്ദര്യം ഉള്ളതുകൊണ്ടായിരുന്നു മെറിൻ ജോസഫ് കൊച്ചിയിൽ എസിപിയായി ചാർജ്ജെടുത്തുവനെന്ന വിധത്തിൽ പ്രചരണം ഉണ്ടായത്. അന്ന് ഐപിഎസ് പരിശീലനത്തിനായിരുന്നു മെറിൻ.

ഫേസ്‌ബുക്ക് ചർച്ച കൊഴുത്തപ്പോൾ താൻ കൊച്ചിയിലെ കമ്മീഷണറല്ലെന്നും ഇപ്പോൾ ട്രെയിനിംഗിലാണെന്നും ഫേസ്‌ബുക്കിലൂടെ തന്നെ മെറിൻ അറിയിച്ചു. പിന്നീട് മെറിന് കൊച്ചിയിൽ തന്നെ പോസ്റ്റിങ് ലഭിക്കുകയായിരുന്നു. ഇങ്ങനെ സോഷ്യൽ മീഡിയ താരമാക്കിയ മെറിൻ ജോസഫിന്റെ വിവാഹം കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടന്നു. കോട്ടയം സ്വദേശിയായ ഡോക്ടർ ക്രിസ് എബ്രഹാമാമാണ് ഈ ഐപിഎസുകാരിയുടെ കൈപിടിച്ചത്.

തിരുവനന്തപുരം സ്വദേശിനിയായ മെറിൻ ജോസഫ് ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴാണ് അവിടെ കമ്മീഷണറായി നിയമിക്കപ്പെട്ടുവെന്ന ഗോസിപ്പുണ്ടാകുന്നത്. യൂണിഫോമിലുള്ള ചിത്രം കൂടിയായപ്പോൾ എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തിരുന്നു. പിന്നീട് സുന്ദരിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മുന്നിൽ അറസ്റ്റുവരിക്കാൻ യുവാക്കൾ ക്യൂനിൽക്കുന്ന കമന്റുകളും ചിത്രങ്ങളും ഫേസ്‌ബുക്കിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

കൊച്ചി റൂറലിലാണ് മെറിൻ ജോസഫ് ഐപിഎസിന് ആദ്യ പോസിറ്റിങ് ലഭിച്ചത്. റൂറൽ എന്നാണ് പോസ്റ്റിങ് എങ്കിലും മെറിന്റെ ഓഫീസ് കൊച്ചി നഗരത്തിലാണ്. മെറിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലുള്ള ചിത്രങ്ങളും സ്റ്റാറ്റസും കണ്ടാണ് ഇവർ ചിലർ ഇവർ കൊച്ചി എസിപി ആകാൻ പോകുന്നു എന്ന വാർത്ത പരന്നത്. പരിശീലനം പൂർത്തിയാകുന്നതോടെ മലയാളിയായ മൂന്നാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാകും ഇവരെന്ന കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ആരാധകർ മെറിനെ കൊച്ചി എ.സി.പി ആക്കിയത്.

തിരുവനന്തപുരം സ്വദേശിയായ മെറിൻ ജോസഫ് 2012ൽ ആദ്യ ശ്രമത്തിൽ തന്നെ ഐപിഎസ് നേടുകയായിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന യൂത്ത് സമ്മിറ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചതും ഈ മലയാളി യുവതിയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP