Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഡിഎഫിന്റെ കാലത്ത് 52 ലക്ഷത്തിന്റെ നഷ്ടമെങ്കിൽ എൽഡിഎഫിന്റെ കാലത്ത് 1.05 കോടി ലാഭം; കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് മൂന്ന് വർഷം കൊണ്ട് നേടിയത് 1.57 കോടി; 'സർക്കാർ നടപ്പാക്കിയ വികസന നയങ്ങൾ കമ്പനിയെ വലിയ കുതിപ്പിലേക്കെത്തിച്ചു'; കെസിസിഎല്ലിന്റെ നേട്ടം ഫേസ്‌ബുക്ക് കുറിപ്പായി പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജൻ

യുഡിഎഫിന്റെ കാലത്ത് 52 ലക്ഷത്തിന്റെ നഷ്ടമെങ്കിൽ എൽഡിഎഫിന്റെ കാലത്ത് 1.05 കോടി ലാഭം; കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് മൂന്ന് വർഷം കൊണ്ട് നേടിയത് 1.57 കോടി; 'സർക്കാർ നടപ്പാക്കിയ വികസന നയങ്ങൾ കമ്പനിയെ വലിയ കുതിപ്പിലേക്കെത്തിച്ചു'; കെസിസിഎല്ലിന്റെ നേട്ടം ഫേസ്‌ബുക്ക് കുറിപ്പായി പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റ് മൂന്നു വർഷം കൊണ്ട് 1.57 കോടിയുടെ ലാഭം കൊയ്‌തെന്ന വാർത്ത ഫേസ്‌ബുക്ക് കുറിപ്പായി പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് വൻ നഷ്ടത്തിലായിരുന്നുവെന്നും എൽഡിഎഫ് സർക്കാർ വന്നതോടെ 2017-18ൽ 52 ലക്ഷം ലാഭവം 2018-19 സാമ്പത്തിക വർഷം 1.05 കോടി ലാഭവം കൊയ്‌തെന്നും മന്ത്രി.

കമ്പനിയെ വൻ കുതിപ്പിലേക്ക് എത്തിച്ചത് സർക്കാരിന്റെ വികസന നയങ്ങളാണെന്നും മന്ത്രി പറയുന്നു. കെൽട്രോണിന് കഴിഞ്ഞ സാമ്പത്തിക വർഷം 542.50 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് ലഭിച്ചിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ വർധനയാണ് കമ്പനിക്കുണ്ടായത്. കെൽട്രോണിന്റെ സബ്‌സിഡയറി കമ്പനികളായ കെസിസിഎൽ, കെഇസിഎൽ എന്നിവ ഉയർന്ന വിറ്റുവരവാണ് നേടിയത്.

കെസിസിഎൽ (കണ്ണൂർ) 68.25 കോടി രൂപയും കെഇസിഎൽ (കുറ്റിപ്പുറം) 14.75 കോടി രൂപയും വിറ്റുവരവ് നേടി. കെൽട്രോണിന്റെ വിറ്റുവരവ് 459.50 കോടി രൂപയാണ്. 692 കോടി രൂപയുടെ ബുക്കിങ് ഓർഡറും നിലവിൽ കെൽട്രോണിനുണ്ട്.

ഇ.പി ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ് :

ശരിയായ 3 വർഷങ്ങൾ 16

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡ് (കെസിസിഎൽ) മൂന്ന് വർഷം 1.57 കോടി രൂപയുടെ ലാഭം കൈവരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ നഷ്ടത്തിലായിരുന്നു സ്ഥാപനം. 2015-16ൽ 52 ലക്ഷം രൂപയുടെ നഷ്ടത്തിലായിരുന്ന സ്ഥാപനം 2016-17ൽ നഷ്ടം 22 ലക്ഷമായി കുറച്ചു. എൽഡിഎഫ് സർക്കാർ വന്നതോടെ കരകയറിയ സ്ഥാപനം 2017-18ൽ 52 ലക്ഷം ലാഭവും 2018-19 സാമ്പത്തിക വർഷം 1.05 കോടി ലാഭവുമുണ്ടാക്കി. സർക്കാർ നടപ്പാക്കിയ വികസന നയങ്ങൾ കമ്പനിയെ വലിയ കുതിപ്പിലേക്കെത്തിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP