Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കക്ഷിക്ക് 'ബ്ലാക്ക് ' പണ്ടേ പഥ്യമല്ല': 'ബാക്ക് ' ആണ് പഥ്യം!നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ച പീതാംബരക്കുറിപ്പിന് മാസ് മറുപടിയുമായി മന്ത്രി എംഎം മണി; ഇതിലും ഭേദം കൊല്ലാമായിരുന്നില്ലെയെന്ന് സോഷ്യൽ മീഡിയ

കക്ഷിക്ക് 'ബ്ലാക്ക് ' പണ്ടേ പഥ്യമല്ല': 'ബാക്ക് ' ആണ് പഥ്യം!നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ച പീതാംബരക്കുറിപ്പിന് മാസ് മറുപടിയുമായി മന്ത്രി എംഎം മണി; ഇതിലും ഭേദം കൊല്ലാമായിരുന്നില്ലെയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തന്നെ നിറത്തിന്റെ പേരിൽ 'ബ്ലാക്ക് മണി' അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് എൻ പിതാംബരക്കുറിപ്പിന് മാസ് മറുപടി നൽകി മന്ത്രി എംഎം മണി. കക്ഷിക്ക് 'ബ്ലാക്ക് ' പണ്ടേ പഥ്യമല്ല': 'ബാക്ക് ' ആണ് പഥ്യം എന്ന വാചകം ഫേസ്‌ബുക്കിൽ പങ്കുവച്ചായിരുന്നു പിതാംബരക്കുറിപ്പിന് മറുപടിനൽകിയത്. സോഷ്യൽ മീഡിയ മണിയുടെ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. ഇതിലും ഭേദം പിതാംബരക്കുറിപ്പിനെ കൊല്ലാമായിരുന്നില്ലെ, മണിയാശന്റെ മാസ് മറുപടിയിൽ ട്രോളന്മാർ മാറി നിൽക്കും, ട്രോൾ സിംഹമേ തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.

പ്രളയത്തിന് കാരണക്കാരൻ 'ബ്ലാക്ക് മണി' ആണെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. ആറ്റിങ്ങലിൽ യുഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു പീതാംബരക്കുറുപ്പ്.

മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കൾ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.പ്രസിഡൻസ് ട്രോഫി വള്ളം കളിക്കിടെ പ്രമുഖ നടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവമാണ് മണിയാശാൻ പൊടിതട്ടിയെടുത്തത്.പിന്നീട് വിവാദമായ സംഭവം പീതാംബരക്കുറിപ്പ് പര്യസമായി മാപ്പ് പറഞ്ഞു ഒഴിവാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP