മിസ് കോസ്‌മോ വേൾഡ് കിരീടം ചൂടിയത് കോഴിക്കോട് കോട്ടൂളി സ്വദേശിനി; 25 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി സൗന്ദര്യ പട്ടം നേടിയത് സാന്ദ്ര സോമൻ ഈ ടൈറ്റിലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരി; ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയായ സാന്ദ്ര നാലു വർഷമായി മോഡലിങ് രംഗത്ത് സജീവം
November 12, 2019 | 01:33 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ഏഷ്യയിലെ ഏറ്റവും വലിയ സൗന്ദര്യ മൽസരങ്ങളിലൊന്നായ മിസ് കോസ്‌മോ വേൾഡ് കിരീടം ചൂടിയത് കോഴിക്കോട് കോട്ടൂളി സ്വദേശി സാന്ദ്ര സോമൻ. 25 രാജ്യങ്ങളിൽ നിന്നുള്ളവരെ പിന്തള്ളിയാണ് സാന്ദ്ര സൗന്ദര്യപട്ടം നേടിയത്. ഈ കീരീടം നേടുന്ന ആദ്യ ഇന്ത്യകാരി കൂടിയാണ് സാന്ദ്ര. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയായ സാന്ദ്ര നാലു വർഷമായി മോഡലിങ് രംഗത്ത് സജീവമാണ്.300 മൽസരാർഥികളെ പിന്തള്ളിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സാന്ദ്ര മിസ് കോസ്‌മോ വേൾഡ് മൽസരത്തിൽ പങ്കെടുത്തത്. അവിടെയും വെല്ലുവിളികൾ ഏറെയായിരുന്നു. ആദ്യ രാജ്യാന്തര മൽസരം. 25 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികൾ.
ഫിറ്റ്‌നസ്, മേക്കപ്, ഹെയർ സ്‌റ്റൈൽ, കമ്യൂണിക്കേഷൻ സ്‌കിൽ, കാറ്റ്‌വാക്, ക്വസ്റ്റ്യൻ-ആൻസർ റൗണ്ട്, സ്റ്റേജ് പ്രസേന്റഷൻ ട്രെയിനിങ് എന്നിവയിലൂടെയാണ് സാന്ദ്ര നേട്ടം കൈവരിച്ചത്. 22കാരിയായ സാന്ദ്ര പ്രഫഷനൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസറും മോഡലുമാണ്. ഈ വർഷത്തെ കണ്ണൂർ ജില്ല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ ജേതാവുമാണ്. അഡ്വക്കറ്റ് ക്ലാർക് വി. സോമന്റെയും ശ്രീജ സി. നായരുടെയും മകളാണ്.
പക്ഷെ എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചാണ് സൗന്ദര്യ റാണിയായത് മുൻ മിസ് ഇന്ത്യ പൂജ ബിംറയുടെ കീഴിലായിരുന്നു ഒരു മാസത്തെ പരിശീലനം. സ്‌കൂൾ കാലം മുതൽ നൃത്തം പഠിക്കുന്നുണ്ട്. നല്ല സിനിമകൾ കിട്ടിയാൽ അഭിനയ രംഗത്തേക്കിറങ്ങും. മുൻ ലോക സുന്ദരി ക്യാരി ലീ യുടെ നേതൃത്വത്തിൽ നടത്തുന്നതാണ് മിസ് കോസ്‌മോ വേൾഡ് സൗന്ദര്യമൽസരം.

Readers Comments
More News in this category
