Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ധാർമ്മികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത്; വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു'; ദീപ നിശാന്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

'ധാർമ്മികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത്; വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു'; ദീപ നിശാന്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ദീപാ നിശാന്ത് മൂല്യ നിർണയം നടത്തിയ ഹൈസ്‌കൂൾ വിഭാഗം ഉപന്യാസ രചനാ മത്സരത്തിന്റെ മൂല്യ നിർണ്ണയം റദ്ദാക്കിയതിന് പിന്നാലെ ദീപാ നിശാന്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ധാർമികത എന്നൊന്ന് ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്.

വിധികർത്താവാകുന്നതിൽ നിന്ന് സ്വയം മാറി നിൽക്കാമായിരുന്നെന്ന് മിഥുൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഒരിക്കലെങ്കിലും സംസ്ഥാന കലോത്സവത്തിലോ സർവ്വകലാശാല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണെങ്കിൽ ഈ സാഹചര്യത്തിൽ വിധി കർത്താവിന്റെ വേഷം അണിയില്ലായിരുന്നുവെന്നും മിഥുൻ ഫേസ്‌ബുക്കിൽ കുറിച്ചു.

റദ്ദാക്കൽ തീരുമാനം സംസ്ഥാനതല അപ്പീൽ കമ്മറ്റിയുടേതായിരുന്നു. തുടർന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീൽ ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനർമൂല്യനിർണയം നടത്തി. മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി കവിതാമോഷ്ടിച്ച ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയത്.

തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു വനിതാ പ്രവർത്തകരും ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. ദീപാ നിശാന്തിനെ വിധി കർത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP