Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ഇബിയുടെ കണക്കു പ്രകാരം 132.46 കോടി; ആശാന്റെ പോസ്റ്റിലും അതേതുക; മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ പോസ്റ്റ് എഡിറ്റ് ചെയത് 131.26 കോടിയായി; എഡിറ്റു ചെയ്തു മിച്ചം വന്ന 1.20 കോടി എന്തായി? കെഎസ്ഇബി കൈമാറിയ ദുരിതാശ്വാസ തുക മൂന്ന് മണിക്കൂർ കൊണ്ട് സ്വാഹ ആയതെങ്ങനെ? സോഷ്യൽ മീഡിയ മണി ആശാനോട് ചോദിക്കുന്നു

കെഎസ്ഇബിയുടെ കണക്കു പ്രകാരം 132.46 കോടി; ആശാന്റെ പോസ്റ്റിലും അതേതുക; മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ പോസ്റ്റ് എഡിറ്റ് ചെയത് 131.26 കോടിയായി; എഡിറ്റു ചെയ്തു മിച്ചം വന്ന 1.20 കോടി എന്തായി? കെഎസ്ഇബി കൈമാറിയ ദുരിതാശ്വാസ തുക മൂന്ന് മണിക്കൂർ കൊണ്ട് സ്വാഹ ആയതെങ്ങനെ? സോഷ്യൽ മീഡിയ മണി ആശാനോട് ചോദിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ ലഭിച്ച തുക കെഎസ്ഇബി സർക്കാരിന് കൈമാറിയില്ലെന്നത് വിവാദ വാർത്ത ആയതോടെയാണ് അവശേഷിച്ച തുക മന്ത്രി എംഎം മണി ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. വൈദ്യുതിമന്ത്രി മുഖ്യമന്ത്രിക്ക് ചെക്കാണ് കൈമാറിയത്. ജിവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതം പ്രത്യേകം ചെക്കുകളായാണ് കൈമാറിയത്.

പത്ത് മാസത്തവണകളായാണ് ജിവനക്കാർ സാലറി ചലഞ്ചിൽ പങ്കടുത്തത്. മൂന്ന് ദിവസത്തെ ശമ്പളം വീതമാണ് ജിവനക്കാർ ഓരോ മാസവും കൈമാറിയത്. 132.46 കോടി രൂപ പിരിച്ചെടുത്തെങ്കിലും സർക്കാരിന് കൈമാറിയല്ലെന്ന് ആക്ഷേപമുയർന്നു. എന്നാൽ ഓരോ മാസവും തുക കൈമാറുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒന്നിച്ചുനൽകാനാണ് തീരുമാനിച്ചിരുന്നതെന്ന് കെഎസ്ഇബി വിശദീകരിച്ചു.

ഓഗസ്റ്റ് 16ന് ചെക്ക് തയ്യാറാക്കാൻ ഉത്തരവുമിറക്കിയിരുന്നു. വാട്ടർ അഥോറിറ്റിയിൽ നിന്നുൾപ്പെട 500 കോടിയിലധികം രൂപ കെഎസ്ഇബിക്ക് സർക്കാരിൽ നിന്ന് കിട്ടാനുണ്ട്. പുറമേ നിന്ന് വൈദ്യുതി വാങ്ങുന്ന ഇനത്തിൽ ഒക്ടോബറിൽ 200 കോടി രൂപയുടെ അധിക ചെലവും പ്രതീക്ഷിക്കുന്നു. ജീവനക്കാരിൽ നിന്നും പിരിച്ച തുക വകമാറ്റിയിട്ടില്ലെന്നും ആക്ഷേപങ്ങൾക്ക് അടിസഥാനമില്ലെന്നും കെഎസ്ഇബി വിശദീകരിച്ചു.

അതേസമയം ഫേസ്‌ബുക്ക് വഴി പണം കൈമാറിയ വിവരം എം എം മണി അറിയിച്ചപ്പോൾ 1.20 കോടി രൂപയുടെ കുറവു വന്നു. പണം കൈമാറിയ വിവരം എംഎം മണി പങ്കുവെച്ചപ്പോൾ കുറിച്ചത് 132.46 കോടിയെന്നായിരുന്നു. എന്നാൽ പിന്നീട്, മൂന്ന് മണിക്കൂർ കഴിഞ്ഞ് ആ പോസ്റ്റു തിരുത്തി. എഡിറ്റ് ചെയത് 131.26 കോടി രൂപയായി മാറി. എഡിറ്റു ചെയ്തു മിച്ചം വന്ന 1.20 കോടി എന്തായി? എന്നുചോദിച്ചു കൊണ്ടുള്ള ട്രോളുകളാണ് ഇപ്പോൾ എംഎം മണിയുടെ ഫേസ്‌ബുക്കിൽ നിറയുന്നത്.

ബാക്കി തുക എവിടെ പോയി എന്നാണ് സോഷ്യൽ മീഡിയ മണി ആശാനോട് ചോദിക്കുന്നത്. തുക മൂന്ന് മണിക്കൂർ കൊണ്ട് സ്വാഹ ആയതെങ്ങനെയെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ചോദ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP