Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി മുതൽ 'കാവൽക്കാരനല്ല'; തിരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ ട്വിറ്ററിൽനിന്ന് മോദി 'ചൗക്കീദാറെ' നീക്കി; പിന്നാലെ മറ്റു ബിജെപി നേതാക്കളും; ജനങ്ങൾ തന്റെ ഭിക്ഷ പാത്രം നിറച്ചു;ട്വിറ്ററിൽനിന്ന് മാത്രമാണ് ചൗക്കീദാർ പോവുന്നത് എന്നാൽ, അതെന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും മോദി

ഇനി മുതൽ 'കാവൽക്കാരനല്ല'; തിരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ ട്വിറ്ററിൽനിന്ന് മോദി 'ചൗക്കീദാറെ' നീക്കി; പിന്നാലെ മറ്റു ബിജെപി നേതാക്കളും; ജനങ്ങൾ തന്റെ ഭിക്ഷ പാത്രം നിറച്ചു;ട്വിറ്ററിൽനിന്ന് മാത്രമാണ് ചൗക്കീദാർ പോവുന്നത് എന്നാൽ, അതെന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ബിജെപി. നേതാക്കളും ട്വിറ്ററിൽനിന്ന് പേരിനൊപ്പം ചേർത്തിരുന്ന 'ചൗക്കീദാർ' പരാമർശവും ഒഴിവാക്കി. തിരഞ്ഞെടുപ്പുപ്രചാരണം ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ മാർച്ച് 17-നാണ് ഇവർ ട്വിറ്റർ യൂസെർനെയിമിൽ 'ചൗക്കീദാർ' എന്ന പദം കൂട്ടിച്ചേർത്തത്.

''കാവൽക്കാരന്റെ (ചൗക്കീദാർ) ഭാവാർഥത്തെ അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള സമയമായി. രാജ്യപുരോഗതിക്ക് പ്രവർത്തിക്കുന്നതോടൊപ്പം രാജ്യത്തിന്റെ കാവൽക്കാരനാണെന്ന അർഥത്തിനു കൂടുതൽ വീര്യം പകരേണ്ടതുമുണ്ട്. ട്വിറ്ററിൽനിന്ന് മാത്രമാണ് ചൗക്കീദാർ പോവുന്നത്. എന്നാൽ, അതെന്റെ അവിഭാജ്യ ഘടകമായി തുടരും'' -നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ചൗക്കീദാർ എന്ന വാക്ക് രാജ്യസുരക്ഷയുടെ പ്രതീകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതേസമയം ഇന്ത്യയിലെ ജനങ്ങൾ തന്റെ ഭിക്ഷാപാത്രം നിറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശത്തോടെ താൻ ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്‌ച്ച നടക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ യോഗം നാളെ ചേരും.ഇന്ത്യയുെടയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ മുന്നിൽ ശിരസ് നമിക്കുന്നു. ജാതി രാഷ്ട്രീയത്തെയും കുടുംബാധിപത്യത്തെയും ജനവിധി കടപുഴക്കിയെറിഞ്ഞു. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത്തവണ ധൈര്യപ്പെട്ടില്ല. എതിരാളികളുൾപ്പെടെ എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകും. ദുരുദ്ദേശത്തോടെയോ സ്വാർഥതയോടെയോ ഒരു കാര്യവും പ്രവർത്തിക്കില്ലെന്നും മോദി പറഞ്ഞു.

ചരിത്രവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. പാർട്ടി അധ്യക്ഷൻ അമിത് ഷാ മേദിയെ സ്വീകരിച്ചു. രാജ്‌നാഥ് സിങ്, സുമഷ സ്വരാജ്, ശിവ്‌രാജ് സിങ് ചൗഹാൻ തുടങ്ങി പ്രമുഖനേതാക്കൾ സന്നിഹിതരായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച ജഗൻ മോഹൻ റെഡ്ഡിക്കും നവീൻ പട്‌നായിക്കിനും അമിത് ഷാ അഭിനന്ദനങ്ങൾ അറിയിച്ചു. ബംഗാളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ മുന്നേറ്റം വരും ദിനങ്ങളിലേയ്ക്കുള്ള മുന്നറിയിപ്പാണെന്ന് മമത ബാനർജിയെ ഉന്നമിട്ട് അമിത് ഷാ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP