ഒരു ആനക്കൊമ്പോ, മാൻ കൊമ്പോ, പുലിയുടെ തോലോ ലൈസൻസില്ലാതെ കൈവശം വെച്ചതിന് ജയിലിൽ കിടക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരുണ്ട്; മോഹൻലാൽ ചെയ്തതും സമാനകുറ്റം; റെയ്ഡ് നടത്തി ആനക്കൊമ്പുകൾ കസ്റ്റഡിയിൽ എടുക്കുമ്പോൾ മോഹൻലാലിന് ലൈസൻസില്ലായിരുന്നു; ഇത് തുല്യനീതിയല്ലെന്ന അഡ്വ.ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് ചർച്ചയാവുന്നു
മറുനാടൻ ഡെസ്ക്
കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും, അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും കാണിച്ചാണ് താരം സത്യവാങ്മൂലം സമർപ്പിച്ചത് .ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസിന് മുൻകാല പ്രാബല്യമുണ്ടെന്നും, അതിനാൽ നിയമ തടസമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യവനപാലകൻ അനുമതി നൽകിയിരുന്നു. ഇത് റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശിയായ പൗലോസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് മോഹൻലാൽ സത്യവാങ്മൂലം സമർപ്പിച്ചത്.
എന്നാൽ, മോഹൻലാൽ സത്യവാങ്മൂലത്തിൽ പറയുന്ന മുൻകാല പ്രാബല്യത്തോടെയുള്ള അനുമതി എപ്പോൾ ലഭിച്ചു എന്ന ചോദ്യമാണ് അഡ്വ.ശ്രീജിത്ത് പെരുമന ഉന്നയിക്കുന്നത്. ആനക്കൊമ്പ് മോഹൻലാലിന് പാരമ്പരാഗതമായി കിട്ടിയതാണെന്ന അദ്ദേഹത്തിന്റെ വാദം തെറ്റ്. 2012 ജൂണിൽ വീട്ടിൽ റെയിഡ് നടത്തി ആനക്കൊമ്പ് കണ്ടെത്തുമ്പോഴും 2012 ഡിസംബർ 22 നു ആനക്കൊമ്പുകൾ കസ്റ്റഡിയിൽ എടുക്കുമ്പോഴും മോഹൻലാലിന് ലൈസൻസില്ലായിരുന്നു. അതായത് 7 വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റം. കൃഷ്ണകുമാർ എന്ന വ്യക്തി വീട് പുതുക്കി പണിയുമ്പോൾ എന്തിനാണ് ഒരു ഡ്രസിങ് ടേബിൾ മാത്രം മോഹൻലാലിന്റെ വീട്ടിൽ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവെക്കുന്നത് എന്തിന്? വീട് പൊളിച്ചു പണിയുമ്പോൾ വെക്കാൻ കൊടുത്ത ഒരു സാധനം എന്തുകൊണ്ട് കൃഷ്ണകുമാർ തിരികെ മേടിച്ചില്ല? മോഹൻലാൽ ചെയ്ത കുറ്റത്തിന് സമാനമായി ഒരു ആനകൊമ്പോ, മാൻ കൊമ്പോ, പുലിയുടെ തോലോ ലൈസൻസില്ലാതെ വീട്ടിൽ സൂക്ഷിച്ചതിനോ, കൈവശം വെച്ചതിനോ കേസെടുക്കുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത, ഇപ്പോഴും ജയിലിൽ കിടക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുണ്ട് ഈ നാട്ടിൽ അവരുടെയെല്ലാം കേസ് റദ്ദുചെയ്ത് ആനകൊമ്പിനും, പുലി തോലിനും, മാൻ കൊമ്പിനും മുൻകാല പ്രാബല്യത്തിൽ ലൈസൻസ് നല്കാൻ സർക്കാർ തയ്യറാകുമോ ?അവരെയെല്ലാം ജയിൽ മോചിതരാക്കാൻ ഭരണകൂടം തയ്യാറാകുമോ ?ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
പോസ്റ്റ് ഇങ്ങനെ:
ആനക്കൊമ്പ് കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഈ അവസരത്തിൽ ഇത് പറയാതെ പോകരുത് എന്നതുകൊണ്ടാണ് രേഖാമൂലം ചിലത് പറയട്ടെ ..,
സത്യവാങ്മൂലത്തിൽ മോഹൻലാൽ പറയുന്ന ആനക്കൊമ്പ് സൂക്ഷിക്കാനുള്ള മുൻകാല പ്രാബല്യത്തോടെയുള്ള അനുമതിയുണ്ട് എന്നത് സത്യമാണ്. എന്നാൽ ആ അനുമതി എങ്ങനെ എപ്പോൾ ലഭിച്ചു എന്നതാണ് രസകരമായിട്ടുള്ളത്.
1 . ആനക്കൊമ്പ് മോഹൻലാലിന് പാരമ്പരാഗതമായി കിട്ടിയതാണെന്ന അദ്ദേഹത്തിന്റെ വാദം തെറ്റ്. 'തന്റെ വീടുപൊളിക്കുമ്പോൾ ആനകൊമ്പ് പിടിപ്പിച്ച ഡ്രസ്സിങ് മേശ മോഹൻലാലിന്റെ വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ നല്‍കിയതാണെന്ന്. യഥാർത്ഥ ഉടമയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തറ കൃഷണ കുമാറിന്റെ കത്ത് ഈ പോസ്റ്റിനോടൊപ്പം )
2 . 2012 ജൂണിൽ വീട്ടിൽ റെയിഡ് നടത്തി ആനക്കൊമ്പ് കണ്ടെത്തുമ്പോഴും 2012 ഡിസംബർ 22 നു ആനക്കൊമ്പുകൾ കസ്റ്റഡിയിൽ എടുക്കുമ്പോഴും മോഹൻലാലിന് ലൈസൻസില്ലായിരുന്നു. അതായത് 7 വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റം. എന്നാൽ അറസ്റ്റ് ചെയ്യാതെ മോഹൻലാലിനെ സംരക്ഷിച്ച മന്ത്രിയും ഉദ്യോഗസ്ഥരും മോഹൻലാലിന് 4 വർഷങ്ങൾക്ക് ശേഷം ജനുവരി 12, 2016 നു O. QOC2-Ei04/l4 നമ്പർ ആനക്കൊമ്പ് ലൈസൻസ് അനധികൃതമായി നൽകുന്നു. അതായത് ക്രിമിനൽ കേസിലെ പ്രതിക്ക് കേസിലെ തൊണ്ടി മുതൽ ലൈസൻസ് ഉണ്ടാക്കി തിരികെ നൽകുന്നു (ലൈസൻസിന്റെ പകർപ്പ് ഈ പോസ്റ്റിനോടൊപ്പം )
1983 ൽ ചെന്നൈയിൽ വെച്ച് നളിനി എന്നൊരു സ്ത്രീയുടെ കയ്യിൽ നിന്നും 60000 രൂപയ്ക്ക് താൻ വാങ്ങിയതാണ് ഈ ആനക്കൊമ്പുകൾ എന്നും നളിനിയുടെ ഭർത്താവിന്റെ പിതാവിന്റെ പിതാവ് കൊച്ചീ മഹാരാജാവായിരുന്നു എന്നും യഥാർത്ഥ ഉടമ എന്നുപറയുന്ന കൃഷ്ണകുമാർ പറയുന്നു.
കൊച്ചീ രാജാവിന്റെ മരുമകൾ എന്തിനാണ് വെറും അറുപതിനായിരം രൂപയ്ക്ക് തന്റെ ഗ്രെറ്റ് ഫാദറിന്റെ ഓർമ്മകൾ നിലനിൽക്കുന്ന ഡ്രസ്സിങ് ടേബിൾ വിറ്റത്?
കൃഷ്ണകുമാർ വീട് പുതുക്കി പണിയുമ്പോൾ എന്തിനാണ് ഒരു ഡ്രസിങ് ടേബിൾ മാത്രം മോഹൻലാലിന്റെ വീട്ടിൽ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവെക്കുന്നത്?
വീട് പൊളിച്ചു പണിയുമ്പോൾ വെക്കാൻ കൊടുത്ത ഒരു സാധനം എന്തുകൊണ്ട് കൃഷ്ണകുമാർ തിരികെ മേടിച്ചില്ല?
സാധാരണക്കാരന് മനസിലാകുന്ന യമണ്ടൻ തിരക്കഥകൾ ആരെ ബോധിപ്പിക്കാൻ?
ഈ പോസ്റ്റിലെ രേഖകൾ മുൻ നിർത്തി എനിക്ക് സിമ്പിളായി ചോദിക്കാനുള്ള ഒരു ചോദ്യം ഇതാണ്..
മോഹൻലാൽ ചെയ്ത കുറ്റത്തിന് സമാനമായി ഒരു ആനകൊമ്പോ, മാൻ കൊമ്പോ, പുലിയുടെ തോലോ ലൈസൻസില്ലാതെ വീട്ടിൽ സൂക്ഷിച്ചതിനോ, കൈവശം വെച്ചതിനോ കേസെടുക്കുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത, ഇപ്പോഴും ജയിലിൽ കിടക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുണ്ട് ഈ നാട്ടിൽ അവരുടെയെല്ലാം കേസ് റദ്ദുചെയ്ത് ആനകൊമ്പിനും, പുലി തോലിനും, മാൻ കൊമ്പിനും മുൻകാല പ്രാബല്യത്തിൽ ലൈസൻസ് നല്കാൻ സർക്കാർ തയ്യറാകുമോ ?അവരെയെല്ലാം ജയിൽ മോചിതരാക്കാൻ ഭരണകൂടം തയ്യാറാകുമോ ?
1971 ലെ വന്യജീവി സംരക്ഷണ നിയമം 39 (3 ) പ്രകാരം സംസ്ഥാന ചീഫ് വൈൽഡ്ലൈഫ് വാർഡന്റെയോ/അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ എഴുതപ്പെട്ട മുൻകൂർ അനുമതിയില്ലാതെ ആർക്കും ആനക്കൊമ്പുകളോ, ഫോറസ്റ്റ് പ്രോപ്പർട്ടികളോ സൂക്ഷിക്കാൻ പാടുള്ളതല്ല എന്ന നിയമം ഉള്ളപ്പോൾ. 2011 ഡിസംബർ 22 നു മോഹൻലാലിന്റെ വീട്ടിൽ നിന്നും ലൈസൻസ് ഇല്ലാത്തതിനാൽ 4 ആനക്കൊമ്പുകളും ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിൽ എടുത്തതിനു കൃത്യമായ തെളിവുകളുള്ളപ്പോൾ ..
1961 ലെ കേരളം ഫോറസ്റ്റ് ആക്റ്റ് വകുപ്പ് 69 പ്രകാരം ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം സർക്കാരിന് മാത്രമാണ് എന്നിരിക്കെ എങ്ങനെയാണ് അനധികൃതമായി കൈവശം വെച്ച അനധികൃത ആനക്കൊമ്പുകൾക്ക് ഫോറസ്റ്റ് വകുപ്പ് മുൻകാല പ്രാബല്യത്തിൽ ഐ റിപ്പീറ്റ് മുൻകാല പ്രാബല്യത്തിൽ 4 വർഷങ്ങൾക്ക് ശേഷം ലൈസൻസ് നൽകുക ?
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
equality before law and equal protection of law എന്ന തുല്യ നീതിയിൽ വിശ്വസിക്കുന്ന രാജ്യത്തെ ജുഡീഷ്യൽ സ്ഥാപനങ്ങളും ഈ വേർതിരിവിന് മറുപടി പറഞ്ഞെ മതിയാകൂ.
'ഇനി പൊതുജനങ്ങളാണ് പ്രതികരിക്കേണ്ടത് '
വാൽ : തികച്ചും അനാശാസ്യകരമായ ഒരു ഗുരുതര നിയമലംഘനം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. മോഹൻലാലെന്ന് നടനുമായോ അദ്ദേഹത്തിന്റെ അഭിനയജീവിതവുമായോ ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍