Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും; പതിവ് തെറ്റിക്കാതെ മമ്മൂക്കയ്ക്ക് ആശംസയുമായി ലാലേട്ടനെത്തി; സോഷ്യൽ മീഡിയ ഏറ്റെടുത്ത് മോഹൻലാലിന്റെ കുറിപ്പ്

മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും; പതിവ് തെറ്റിക്കാതെ മമ്മൂക്കയ്ക്ക് ആശംസയുമായി ലാലേട്ടനെത്തി; സോഷ്യൽ മീഡിയ ഏറ്റെടുത്ത് മോഹൻലാലിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വള്ളുവനാടിന്റെ ചരിത്രം പറയുന്ന മാമാങ്കം ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. അങ്കചേകവരായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ., അനു സിത്താര തുടങ്ങി, ഇന്ത്യൻ കായികതാരമായി പ്രാചി തെഹ്‌ളാൻ തുടങ്ങിയവരാണ് മുഖ്യറോളിലെത്തുന്നത്. ചിത്രത്തിലെ ട്രെയിലറുകൾക്കും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് നേടിയെടുത്തത്. കാവ്യ ഫിംലിംസിന്റെ ബാനറിൽ എം.  പത്മകുമാർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം.പത്മകുമാറാണ്.

മലയാളികളുടെ നാളുകൾ നീണ്ട കാത്തിരിപ്പിന് വിവാദം കുറിച്ചാണ് ഡിസംബർ 12ന് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് രംഗത്തെത്തുകയാണ് നടന വിസ്മയം മോഹൻലാൽ.

വീര ചരിത്രം വെള്ളിത്തിരയിലെത്തുകയാണെന്നും. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നതായും മോഹൻലാൽ കുറിക്കുന്നു. താരത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ;-

കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്..

മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP