Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുലിനെ ചേർത്തണച്ച് ദുരിതാവസ്ഥ പങ്കുവച്ച അമ്മ; പ്രചരണത്തിനിടെ ശശി തരൂരിനെ വാത്സല്യപൂർവം ചേർത്തു പിടിക്കുന്ന പ്രായമേറിയ സ്ത്രീ; ശരണം വിളിച്ച് സുരേന്ദ്രനെ നെഞ്ചോട് ചേർക്കുന്ന പത്തനംതിട്ടയിലെ മാതൃത്വവും: അവർ മൂന്ന് വ്യത്യസ്ത അമ്മമാർ തന്നെ; ഇവന്മാർക്കെല്ലാം കൂടെ ഒറ്റ അമ്മച്ചിയേ ഉള്ളോടേയ്.. വാടക അമ്മച്ചി യോജന! സൈബർ സഖാക്കളുടെ വ്യാജ പ്രചരണം സോഷ്യൽ മീഡിയ തന്നെ പൊളിക്കുമ്പോൾ

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുലിനെ ചേർത്തണച്ച് ദുരിതാവസ്ഥ പങ്കുവച്ച അമ്മ; പ്രചരണത്തിനിടെ ശശി തരൂരിനെ വാത്സല്യപൂർവം ചേർത്തു പിടിക്കുന്ന പ്രായമേറിയ സ്ത്രീ; ശരണം വിളിച്ച് സുരേന്ദ്രനെ നെഞ്ചോട് ചേർക്കുന്ന പത്തനംതിട്ടയിലെ മാതൃത്വവും: അവർ മൂന്ന് വ്യത്യസ്ത അമ്മമാർ തന്നെ; ഇവന്മാർക്കെല്ലാം കൂടെ ഒറ്റ അമ്മച്ചിയേ ഉള്ളോടേയ്.. വാടക അമ്മച്ചി യോജന! സൈബർ സഖാക്കളുടെ വ്യാജ പ്രചരണം സോഷ്യൽ മീഡിയ തന്നെ പൊളിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇവന്മാർക്കെല്ലാം കൂടെ ഒറ്റ അമ്മച്ചിയേ ഉള്ളോടേയ്.. വാടക അമ്മച്ചി യോജന. ഇവന്ററ് മാനേജ്‌മെന്റിനോട് പറയണം. കല്യാണവും പാലുകാച്ചും പോലെയല്ല ഇലക്ഷൻ... എന്ന് സിപിഎം സൈബർ സഖാക്കൾ മൂന്ന് ഫോട്ടോകളുമായി പ്രചരിപ്പിച്ച വാചകമാണ് ഇത്. കൊല്ലത്തെ ഇടത് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് പിന്നിൽ ഈവന്റ് മാനേജ്‌മെന്റ് എന്ന ആരോപണം ശക്തമാകുന്നതിനിടെയായിരുന്നു ഈ വ്യാജ പ്രചരണം.

കേരളത്തിൽ കോൺഗ്രസ്-ബിജെപി സ്ഥാനാർത്ഥികൾ ഈവന്റ് മനേജ്‌മെന്റിനെ ഉപയോഗിക്കുന്നുവെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാൽ ഇടത് പോരാളികളുടെ ശ്രമം സോഷ്യൽ മീഡിയ പൊളിച്ചു. 'കോൺഗ്രസിനുവേണ്ടി വിലപിക്കാൻ നിയോഗിക്കപ്പെട്ടതാണ് ഈ അമ്മ'. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂരിനെയും പ്രായമേറിയ സ്ത്രീ ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതാണിത്. അതായത് രാഹുൽ ഗാന്ധിക്കും ശശി തരൂരിനും കെട്ടിപിടിച്ച് കരായാൻ അമ്മയെ ഏതോ ഈവന്റെ മാനേജ്‌മെന്റ് ഗ്രൂപ്പ് എത്തിച്ചതെന്ന തരത്തിലായിരുന്നു ഇടപെടൽ. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനൊപ്പമുള്ളതും കോൺഗ്രസ് പോസ്റ്ററുകളിലെ അതേ വയോധികയെന്നും പ്രചരിപ്പിക്കപ്പെട്ടു. കെ സുരേന്ദ്രനെയും കോൺഗ്രസുകാരനാക്കിയായിരുന്നു കേരളത്തിന് പുറത്തുള്ളസംഘപരിവാർ അനുകൂലികളുടെ പ്രചരണം.

എന്നാൽ രാഹുൽഗാന്ധി, ശശിതരൂർ, കെ സുരേന്ദ്രൻ എന്നിവരുടെ ചിത്രങ്ങളിലുള്ളത് മൂന്ന് വ്യത്യസ്ത അമ്മമാരാണ്. പ്രായമേറിയ സ്ത്രീ രാഹുൽഗാന്ധിയെ ആലിംഗനം ചെയ്യുന്ന ചിത്രം 2015 ലേതാണ്. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ രാഹുൽ സന്ദർശിച്ച വേളയിലാണ് സംഭവം. രാഹുലിനെ ചേർത്തണച്ച് അവർ ദുരിതാവസ്ഥ പങ്കുവെയ്ക്കുവെയ്ക്കുകയായിരുന്നു. 2015 ഡിസംബർ 9 ന് ഇതടക്കമുള്ള ചിത്രങ്ങൾ കോൺഗ്രിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. ഇത് തെളിവ് സഹിതം വിശദീകരിച്ചാണ് കള്ളത്തരം സോഷ്യൽ മീഡിയ പൊളിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രായമേറിയ സ്ത്രീ ശശി തരൂരിനെ വാത്സല്യപൂർവം ചേർത്തുപിടിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. 2019 ഏപ്രിൽ 13 ന് ശശി തരൂർ തന്നെയാണ് ഈ ചിത്രം തന്റെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്. അതായത് രാഹുലും തരൂരും പുറത്തു വിട്ട പഴയ ചിത്രങ്ങൾ തപ്പിയെടുത്തുള്ള പ്രചരണം.

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെ സുരേന്ദ്രനെ അഭിവാദ്യമർപ്പിക്കാനെത്തിയ വയോധികയുടേതാണ് മൂന്നാമത്തെ ചിത്രം. സുരേന്ദ്രന്റെ ക്യാമ്പ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. മൂന്ന് ചിത്രത്തിലുള്ളതും വ്യത്യസ്ത ആളുകളാണ്. ഇത് മനസ്സിലാക്കിയാണ് സോഷ്യൽ മീഡിയ തന്നെ സത്യം കണ്ടെത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പ്രായമുള്ളതിനാലും മൂന്നുപേരുടേയും മുടി നരച്ചതിനാലും സാമ്യത അനുഭവപ്പെടുന്നുവെന്ന് മാത്രം. മൂന്നുചിത്രങ്ങളും സൂക്ഷിച്ച് നോക്കിയാൽ വ്യത്യാസം ബോധ്യമാകും. സുരേന്ദ്രന്റെ ചിത്രത്തിലുള്ള സ്ത്രീയുടെ മുടി മുഴുവൻ നരച്ചിട്ടില്ല. എന്നാൽ മറ്റ് രണ്ടുപേരുടെ മുടിയും പൂർണ്ണമായി നരച്ചിട്ടുണ്ട്.

രാഹുലിന്റെയൊപ്പമുള്ള സ്ത്രീ മറ്റ് രണ്ടുപേരിൽ നിന്ന് ഏറെ വ്യത്യസ്തയാണ്. മൂന്ന് പേരുടെയും പല്ലുകൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. മൂന്ന് സ്ഥലങ്ങളിൽ മൂന്ന് സമയത്തായി പകർത്തി അവരവർ പുറത്തുവിട്ട ചിത്രം ഒരുമിച്ച് ചേർത്താണ് വ്യാജ പ്രചരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP